ഉല്പത്തിയുടെ ആദ്യ ഏടുകളിൽ മനുഷ്യനോട് വളരെസഖ്യത ഉള്ള പിതാവാകും ദൈവത്തെ കാണാൻ കഴിയും. വെയിൽമാറുമ്പോൾ ഇറങ്ങിവന്നു തന്റെ സൃഷ്ടിയോട് സംഭഷിക്കുന്ന ദൈവം. (ഉല്പത്തി 3:8). അനുസരണക്കേടിന്നാൽ മുറിഞ്ഞുപോയ ആ സഖ്യത എന്നേക്കുമായി നിർജീവമായിപ്പോയില്ല. ഹാനോക്കിന്റെ കാലത്തും അത് തുടർന്നു (ഉല്പത്തി 5:24).
സഖ്യതയ്ക്ക് പുതുജീവൻ പകരാൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സഖിത്വം മുറുകെ പിടിച്ചുകൊള്ള ആതെ വേഷത്തിൽ മനുഷ്യനായി ഇമ്മനുവേൽ ഇറങ്ങിവന്നു. (ഫിലിപ്യർ 2:6). നിരാശ്രയർക്കായി,ആലംബഹീനര്ക് വേണ്ടി പ്രവചന നിവൃത്തിയായി ആ ശിശു ജനിച്ചു. “അവനു ദൈവം നമ്മോടു കൂടെ എന്ന് അർത്ഥം ഉള്ള ഇമ്മനുവേൽ എന്ന്”പേരിട്ടു. പൈതൽ വളർന്നു ജ്ഞാനം പ്രാപിച്ചു, പ്രവർത്തിച്ചു. മൂന്നര വർഷത്തെ ശിശ്രുഷ തികച്ചു വന്നപ്പോഴും ആ സഖ്യതയ്ക്കും ആധിപത്യത്തിനും അവസാനം ഉണ്ടായില്ല. ആദ്യ ദാനമായ പരിശുദ്ധ ആത്മാവ് എന്നാ വാഗ്ദാനം തന്റെ പ്രിയപ്പെട്ടവർക്ക് നൽകിയിട്ടാണ് യേശു പോയത്.
പെന്തകോസ്ത് നാളിൽ മാളികമുറിയിൽ സഖിയായി, സഹായകനായി, ഉപദേശകനായി എന്നേക്കും കൂടെ ഇരിക്കുവൻ പരിശുദ്ധ ആത്മാവ് ഇറങ്ങിവന്നു.(അപ്പൊ 2:1).
യേശു എന്തുകൊണ്ട് പരിശുദ്ധാത്മാവിനെ ഭൂമിയിലേക്ക് അയച്ചു? യേശു നമ്മെ സ്നേഹിക്കുന്നത് കൊണ്ട്. ദൈവത്തിന്റെ സ്നേഹം നമുക്ക് നൽകപ്പെട്ട പരിശുദ്ധ ആത്മാവിനാൽ നമ്മുടെ ഹൃദയത്തിൽ പകർന്നിരിക്കുന്നുവല്ലോ (റോമാർ 5.:5). യേശു തന്റെ ശിഷ്യന്മാർക്ക് ഗുരു മാത്രം ആയിരുന്നില്ല അതിനേക്കാൾ ഉപരി ഒരു നല്ല സ്നേഹിതനും ആയിരുന്നു. യേശുവിനെപ്പോലെ ഒരു സ്നേഹിതനെ ആരാണ് ആഗ്രഹിക്കാത്തത് , എപ്പോഴും കൂടെ നടക്കുകയും അവരുടെ സന്തോഷങ്ങളിൽ സന്തോഷിക്കുകയും, ദുഃഖത്തിൽ ആശ്വസിപ്പിക്കുകയും ചെയ്യുന്ന, ഒരിക്കലും മാറാത്ത നല്ല സ്നേഹിതൻ. യേശുവിന്റെ സ്വര്ഗാരോഹണത്തോടു അടുക്കുന്ന സമയം കർത്താവിനെ ഏറെ ചിന്തിപ്പിച്ചതും അതാണ്. ഞാൻ പോയാൽ എന്റെ ഈ ലോകത്തിലെ സ്നേഹിതന്മാർ ഒറ്റപ്പെടും. അതുകൊണ്ടാണ് യേശു ശിഷ്യന്മാരോട് പറയുന്നത് നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു. നമ്മുടെ ജീവിതത്തിലും നമുക്ക് പ്രീയപ്പെട്ട പലതും നഷ്ടപ്പെടുമ്പോൾ നാം വളരെ ദുഃഖിക്കും. ആ നഷ്ടം നികത്താൻ മറ്റൊന്നിനും പറ്റില്ല .
യേശുവിന്റെ അഭാവത്തിൽ തന്റെ സ്നേഹിതന്മാർ എത്ര വിഷമിക്കും എന്ന് കർത്താവിനു അറിയാമായിരുന്നു .അവരെ ഈ ലോകത്തിൽ ഒറ്റയ്ക്ക് വിടാൻ യേശുവിനു കഴിയുമായിരുന്നില്ല. അതിനാൽ യേശു പിതാവിനോട് ചോദിക്കുകയും പിതാവ് പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥനെ ഭൂമിയിലേക്ക് അയക്കുകയും ചെയ്തു. യേശുവിനെ പോലെ കൂടെ വരുവാൻ യേശു ച്യ്ത അത്ഭുതങ്ങൾ ചെയ്യുവാൻ. ദുഃഖത്തിൽ താങ്ങുവാൻ ഭയത്തിൽ ധൈര്യം പകരാൻ പരിശുദ്ധാത്മാവ് കൂടെയുണ്ട്. ഇതു ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിനു തെളിവാണ്. യേശു നമ്മെ ഒറ്റയ്ക്ക് വിടാൻ ആഗ്രഹിക്കുന്നില്ല നമ്മുടെ പ്രശ്നങ്ങനെ നാം ഒറ്റയ്ക്ക് തരണം ചയ്യുവാൻ അവൻ ആഗ്രഹിക്കുന്നില്ല. നമ്മോടു കൂടെ വരുവാൻ ദൈവം വളരെ ആഗ്രഹിക്കുന്നു. ഹാനോക്കിനോട് കൂടെ നടന്ന ആ സാന്നിധ്യത്തെ നാം ദുഃഖിപ്പിക്കരുതേ, അതെ പരിശുദ്ധാത്മാവിനെ ദുഖിപ്പിക്കരുത്.
Amen
ReplyDelete