Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

നല്ല സഖി ...


ഉല്പത്തിയുടെ ആദ്യ ഏടുകളിൽ മനുഷ്യനോട് വളരെസഖ്യത ഉള്ള പിതാവാകും ദൈവത്തെ കാണാൻ കഴിയും. വെയിൽമാറുമ്പോൾ ഇറങ്ങിവന്നു തന്റെ സൃഷ്ടിയോട് സംഭഷിക്കുന്ന ദൈവം. (ഉല്പത്തി 3:8). അനുസരണക്കേടിന്നാൽ മുറിഞ്ഞുപോയ ആ സഖ്യത എന്നേക്കുമായി നിർജീവമായിപ്പോയില്ല. ഹാനോക്കിന്റെ കാലത്തും അത് തുടർന്നു (ഉല്പത്തി 5:24).

സഖ്യതയ്ക്ക് പുതുജീവൻ പകരാൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സഖിത്വം മുറുകെ പിടിച്ചുകൊള്ള ആതെ വേഷത്തിൽ മനുഷ്യനായി ഇമ്മനുവേൽ ഇറങ്ങിവന്നു. (ഫിലിപ്യർ 2:6). നിരാശ്രയർക്കായി,ആലംബഹീനര്ക് വേണ്ടി പ്രവചന നിവൃത്തിയായി ആ ശിശു ജനിച്ചു. “അവനു ദൈവം നമ്മോടു കൂടെ എന്ന് അർത്ഥം ഉള്ള ഇമ്മനുവേൽ എന്ന്”പേരിട്ടു. പൈതൽ വളർന്നു ജ്ഞാനം പ്രാപിച്ചു, പ്രവർത്തിച്ചു. മൂന്നര വർഷത്തെ ശിശ്രുഷ തികച്ചു വന്നപ്പോഴും ആ സഖ്യതയ്ക്കും ആധിപത്യത്തിനും  അവസാനം ഉണ്ടായില്ല. ആദ്യ ദാനമായ പരിശുദ്ധ ആത്മാവ് എന്നാ വാഗ്ദാനം തന്റെ പ്രിയപ്പെട്ടവർക്ക് നൽകിയിട്ടാണ് യേശു പോയത്.

പെന്തകോസ്ത് നാളിൽ മാളികമുറിയിൽ സഖിയായി, സഹായകനായി, ഉപദേശകനായി എന്നേക്കും കൂടെ ഇരിക്കുവൻ പരിശുദ്ധ  ആത്മാവ് ഇറങ്ങിവന്നു.(അപ്പൊ 2:1).

യേശു  എന്തുകൊണ്ട്  പരിശുദ്ധാത്മാവിനെ  ഭൂമിയിലേക്ക്  അയച്ചു? യേശു  നമ്മെ സ്നേഹിക്കുന്നത് കൊണ്ട്.  ദൈവത്തിന്റെ  സ്നേഹം  നമുക്ക്  നൽകപ്പെട്ട  പരിശുദ്ധ ആത്മാവിനാൽ നമ്മുടെ ഹൃദയത്തിൽ പകർന്നിരിക്കുന്നുവല്ലോ (റോമാർ 5.:5). യേശു  തന്റെ  ശിഷ്യന്മാർക്ക്  ഗുരു  മാത്രം ആയിരുന്നില്ല  അതിനേക്കാൾ  ഉപരി  ഒരു നല്ല സ്നേഹിതനും  ആയിരുന്നു. യേശുവിനെപ്പോലെ ഒരു സ്നേഹിതനെ ആരാണ് ആഗ്രഹിക്കാത്തത് , എപ്പോഴും  കൂടെ നടക്കുകയും  അവരുടെ സന്തോഷങ്ങളിൽ  സന്തോഷിക്കുകയും, ദുഃഖത്തിൽ  ആശ്വസിപ്പിക്കുകയും  ചെയ്യുന്ന,  ഒരിക്കലും മാറാത്ത  നല്ല സ്നേഹിതൻ. യേശുവിന്റെ സ്വര്ഗാരോഹണത്തോടു  അടുക്കുന്ന  സമയം കർത്താവിനെ ഏറെ  ചിന്തിപ്പിച്ചതും  അതാണ്. ഞാൻ പോയാൽ  എന്റെ ഈ ലോകത്തിലെ സ്നേഹിതന്മാർ  ഒറ്റപ്പെടും. അതുകൊണ്ടാണ്  യേശു ശിഷ്യന്മാരോട് പറയുന്നത്  നിങ്ങളുടെ ഹൃദയം  കലങ്ങിപ്പോകരുതു. നമ്മുടെ ജീവിതത്തിലും  നമുക്ക്  പ്രീയപ്പെട്ട  പലതും  നഷ്ടപ്പെടുമ്പോൾ  നാം  വളരെ ദുഃഖിക്കും. ആ നഷ്ടം നികത്താൻ  മറ്റൊന്നിനും  പറ്റില്ല .

യേശുവിന്റെ  അഭാവത്തിൽ തന്റെ സ്നേഹിതന്മാർ എത്ര വിഷമിക്കും  എന്ന് കർത്താവിനു  അറിയാമായിരുന്നു .അവരെ  ഈ ലോകത്തിൽ  ഒറ്റയ്ക്ക് വിടാൻ യേശുവിനു കഴിയുമായിരുന്നില്ല. അതിനാൽ യേശു പിതാവിനോട് ചോദിക്കുകയും  പിതാവ്  പരിശുദ്ധാത്മാവ്  എന്ന കാര്യസ്ഥനെ ഭൂമിയിലേക്ക്  അയക്കുകയും ചെയ്തു. യേശുവിനെ പോലെ  കൂടെ  വരുവാൻ യേശു  ച്യ്ത  അത്ഭുതങ്ങൾ ചെയ്യുവാൻ. ദുഃഖത്തിൽ താങ്ങുവാൻ ഭയത്തിൽ ധൈര്യം പകരാൻ പരിശുദ്ധാത്മാവ് കൂടെയുണ്ട്. ഇതു ദൈവത്തിന്  നമ്മോടുള്ള സ്നേഹത്തിനു  തെളിവാണ്. യേശു നമ്മെ ഒറ്റയ്ക്ക് വിടാൻ ആഗ്രഹിക്കുന്നില്ല  നമ്മുടെ പ്രശ്നങ്ങനെ നാം ഒറ്റയ്ക്ക് തരണം ചയ്യുവാൻ  അവൻ ആഗ്രഹിക്കുന്നില്ല. നമ്മോടു കൂടെ വരുവാൻ ദൈവം വളരെ  ആഗ്രഹിക്കുന്നു. ഹാനോക്കിനോട്  കൂടെ നടന്ന ആ സാന്നിധ്യത്തെ  നാം ദുഃഖിപ്പിക്കരുതേ, അതെ പരിശുദ്ധാത്മാവിനെ  ദുഖിപ്പിക്കരുത്.                                                                  


 

Comments

Post a Comment

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.

നമ്മുടെ ദൈവം...

തോമസ് അക്വിനാസ് ഒരു ദൈവശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ രചനകളിൽ പത്ത് ദശലക്ഷത്തിലധികം വാക്കുകൾ ഉൾപ്പെടുന്നു, അത് ഒരു മേശപ്പുറത്ത് നിന്ന് പനിപിടിച്ച വേഗതയിൽ അദ്ദേഹം എഴുതി. ഉപദേശത്തെക്കുറിച്ചുള്ള ക്രിസ്തീയ പഠിപ്പിക്കലുകൾ മാത്രമല്ല, ക്രിസ്ത്യാനികൾ ദൈവത്തെക്കുറിച്ച് എങ്ങനെ ചിന്തിക്കണം എന്നതിനെക്കുറിച്ചുള്ള വിശാലമായ ചോദ്യങ്ങളും അദ്ദേഹം സമന്വയിപ്പിച്ചു. എന്റെ വിശ്വാസം എന്റെ ലോകത്തിലെ ഫർണിച്ചറുകളുടെ ഭാഗമായിരുന്നു. അത് പരിചിതവും അൽപ്പം സാധാരണവും ആയിരുന്നു, ഞാൻ അതിൽ എന്റെ ഭാരം വയ്ക്കുമ്പോൾ എന്നെ പിടിച്ചുനിർത്താനുള്ള അതിന്റെ കഴിവ് വലിയതോതിൽ ചോദ്യം ചെയ്യപ്പെടാത്തതായിരുന്നു. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ ഭയപ്പെട്ടിരുന്നില്ല. എന്റെ ആശങ്കകൾ, ഏകാന്തത, അസ്തിത്വപരമായ ആവശ്യങ്ങൾ എന്നിവയുമായി ഞാൻ ദൈവത്തെ കുറിച്ച് അറിയുവാൻ വേണ്ടി ആയിരുന്നു. ഇത്തരത്തിലുള്ള ഭക്തിയിൽ നിന്ന് തികച്ചും വേറിട്ട് ദൈവത്തെ പഠന ലക്ഷ്യമായി കണക്കാക്കുക എന്നത് എനിക്ക് സ്വാഭാവികമായി വന്നതല്ല. അതിനാൽ ഞാൻ ഔപചാരികമായി ദൈവശാസ്ത്രം പഠിച്ചുകഴിഞ്ഞാൽ അത് പഠിക്കാൻ ഞാൻ തയ്യാറല്ലെന്ന് കണ്ടെത്തി. സത്യം പറഞ്ഞാൽ, സിസ്റ്റമാറ്റിക് തിയോളജി ...