Skip to main content

Posts

Showing posts from September, 2021

(eUK) eUKhost Ltd

(eUK) eUKhost Ltd

താലിബാന്റെ യുഗാന്ത്യാസന്ദേശം..

  ഇന്നു, ലോകമെങ്ങും ചർച്ച ചെയ്യപ്പെടുന്നത് അഫ്ഗാൻ വാർത്തകളാണ്. മ നഃസ്സാക്ഷി മരവിക്കുന്നതും ഞെട്ടിക്കുന്നതുമായ ദൃശ്യങ്ങളാണ് അവിടെ കാണാൻ കഴിയുന്നത്. താലിബാനിൽ നിന്നും രക്ഷപ്പെ ടുവാൻ  ഓടിപോകുന്ന അഫ്ഗാനികളുടെ കൂട്ടപലായനത്തിന്റെ ദൃശ്യങ്ങൾ ഹൃദയഭേദകമാണ്. വിമാനങ്ങളിൽ ഇടംപിടിക്കാൻ ലോക്കൽ ട്രെയിനുകളിൽ എന്നപോലെ  ആളുകൾ കൂട്ടം കൂടുന്നു. ഫ്ലൈറ്റിന്റെ വീൽ കംപാർട്ടുമെന്റുകളിലും ലാൻഡിംഗ് ഗിയറിലുമൊക്കെ തിങ്ങികയറിയവരിൽ ചിലർ പറന്നുയർന്ന വിമാനത്തിൽ നിന്നും തെറിച്ചുവീഴുന്നു. പടക്കം പൊട്ടിക്കുന്ന ലാഘവത്തോടെ യന്ത്രതോക്കുകളിൽ നിന്നും വെടിയുതിർക്കുന്ന ഭീകരന്മാർ കടകളും ബാങ്കുകളും കൊള്ളയടിക്കുകയും ഓഫീസുകൾ കൈയ്യേറുകയും ചെയ്യുന്നു. പെൺകുട്ടികളെ പിച്ചിച്ചീന്തുന്ന  മതഭ്രാന്തന്മാർ തേർവാഴ്ച്ച നടത്തുകയാണ്. യു എസ് സൈന്യത്തിന്റെ പിന്മാറ്റത്തോടെ അഫ്ഗാൻ നിലംപൊത്തുമെന്നുള്ള കാര്യം ഉറപ്പായിരുന്നെങ്കിലും കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ അതു സംഭവിക്കുമെന്നു ആരും കരുതിയിരുന്നില്ല.        അവസാനത്തെ അമേരിക്കൻ സൈനികനും മടങ്ങിക്കഴിഞ്ഞപ്പോൾ സെൻട്രൽ ഏഷ്യയിലും സൗത്ത് ...

ശിംശോൻ: ദൈവകൃപ അനാവൃതമാക്കിയ ന്യായാധിപൻ (Part - 04)

യിസ്രായേലിൻ്റെ പിൻമാറ്റത്തിന് ന ല്കപ്പെട്ട ദൈവീക ശിക്ഷണം   യിസ്രായേലിൻ്റെ ഗുരുതരമായ പിന്മാറ്റത്തെ ദൈവം  കണ്ടതുകൊണ്ട് അതിനെതിരെ  പ്രവർത്തിക്കാതിരിക്കാൻ ദൈവത്തിനു സാധിച്ചില്ല.   യിസ്രായേൽ പിന്നെയും ദൈവത്തിനു വിരോധമായി പാപം ചെയ്തു അതുകൊണ്ട് ദൈവം അവരെ 40 സംവത്സരം ഫെലിസ്ത്യരുടെ കൈയിൽ ഏല്പിച്ചു എന്ന് ഇവിടെ നാം വായിക്കുന്നു . അതുകൊണ്ട്  ദൈവജനത്തിനു ദൈവം ന ല്കിയ ശിക്ഷണത്തിന്  താൻ ഉപയോഗിച്ച മാർഗ്ഗവും അതിൻ്റെ  കാലപരിധിയുമാണ് ഇവിടെ നാം ചിന്തിക്കുവാൻ പോകുന്നത് .   1. ശിക്ഷയുടെ ഉപകരണം     യിസ്രായേൽ ജ നത്തിൻ്റെ  പിന്മാറ്റത്തിന് കഠിനമായ ശിക്ഷ നല്കുവാൻ ശിംശോൻ്റെ  കാലത്ത് ദൈവം ഉപയോഗിച്ചത് ഫെലിസ്ത്യരെയായിരുന്നു. ശിംശോൻ്റെ ജീവചരിത്രത്തിൽ  വളരെയധികം പ്രധാനപ്പെട്ടതായി പറയപ്പെടുന്ന ആ വലിയ ജനത (ഫെലിസ്ത്യർ) അക്കാലംവരെയും യിസ്രായേൽ ജനതയോടുള്ള ബന്ധത്തിൽ ഏറെ പ്രസക്തിയുള്ള ഒരു ജനതയായിരുന്നതായി നാം വായിക്കുന്നില്ല . എങ്കിലും, ഉല്പത്തി പുസ്തകത്തിൻ്റെ പ്രഥമ ഭാഗത്ത്  ഇവരുടെ ഉത്ഭവം സംബന്ധിച്ച് നാം വായിക്കുന്നുണ്ട്. അതുപോലെ വിശ്വാസികള...

ശിംശോൻ: ദൈവകൃപ അനാവൃതമാക്കിയ ന്യായാധിപൻ Part : 03

    ശിംശോന്റെ ജീവിതത്തെക്കുറിച്ചാണല്ലോ നാം പഠിച്ചു കൊണ്ടിരിക്കുന്നത്.  തുടർന്ന്  ഇന്ന് നമ്മൾ ചിന്തിക്കുവാൻ പോകുന്നത് അവരുടെ പി ന്മാറ്റത്തിന്റെ മറ്റൊരു മുഖത്തെ കുറിച്ചാണ്. പിന്മാറ്റത്തിലെ യുക്തി    യിസ്രായേൽ പിന്നെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു. ഇംഗ്ലീഷ് ബൈബിളിൽ യഹോവയുടെ മുമ്പാകെ അനിഷ്ടമായത് ചെയ്തു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിന്റെ അർത്ഥം അവർ ചെയ്ത അതിക്രമങ്ങളെ ദൈവം നോക്കിക്കണ്ടു എന്നാണ്. യിസ്രായേൽ ജനതയുടെ പാപം ദൈവത്തിന്റെ ദൃഷ്ടിയിൽ നിന്ന് ഒരിക്കലും മാറിപ്പോയിരുന്നില്ല എന്നാണ് ഇതിൽനിന്നും നാം മനസ്സിലാക്കേണ്ടത്. അവരുടെ മാത്രമല്ല നാം ചെയ്യുന്ന ഓരോ പാപവും ദൈവമുമ്പാകെ നഗ്നവും മലർന്നുമായി കിടക്കുന്നു എന്നാകുന്നു ദൈവവചനം പറയുന്നത്. യിസ്രായേൽ ദൈവത്തോട് പാപം ചെയ്തു. ദൈവം ആ പാപത്തെ കാണുകയും,  അനുക്രമമായി ദൈവത്തിന്റെ ന്യായവിധി അവരുടെമേൽ വരികയും, ദൈവം അവരെ ഫെലിസ്ത്യരുടെ കൈയിൽ ഏല്പിക്കുകയും ചെയ്തു. പാപത്തിന് എതിരെയുള്ള ദൈവത്തിന്റെ ന്യായവിധിയിൽ നിന്ന് രക്ഷപ്പെടുവാൻ അവർക്ക് ഒരിക്കലും സാധിച്ചിരുന്നില്ല. ഒരു വിശ്വാസി ദൈവത്തിന്റെ ന്യായവി...

nterserver Webhosting and VPS

(eUK) eUKhost Ltd