Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

താലിബാന്റെ യുഗാന്ത്യാസന്ദേശം..

 

ഇന്നു, ലോകമെങ്ങും ചർച്ച ചെയ്യപ്പെടുന്നത് അഫ്ഗാൻ വാർത്തകളാണ്. മനഃസ്സാക്ഷി മരവിക്കുന്നതും ഞെട്ടിക്കുന്നതുമായ ദൃശ്യങ്ങളാണ് അവിടെ കാണാൻ കഴിയുന്നത്.

താലിബാനിൽ നിന്നും

രക്ഷപ്പെടുവാൻ 

ഓടിപോകുന്ന അഫ്ഗാനികളുടെ കൂട്ടപലായനത്തിന്റെ ദൃശ്യങ്ങൾ ഹൃദയഭേദകമാണ്.

വിമാനങ്ങളിൽ ഇടംപിടിക്കാൻ ലോക്കൽ ട്രെയിനുകളിൽ എന്നപോലെ  ആളുകൾ കൂട്ടം കൂടുന്നു. ഫ്ലൈറ്റിന്റെ വീൽ കംപാർട്ടുമെന്റുകളിലും ലാൻഡിംഗ് ഗിയറിലുമൊക്കെ തിങ്ങികയറിയവരിൽ ചിലർ പറന്നുയർന്ന വിമാനത്തിൽ നിന്നും തെറിച്ചുവീഴുന്നു. പടക്കം പൊട്ടിക്കുന്ന ലാഘവത്തോടെ യന്ത്രതോക്കുകളിൽ

നിന്നും വെടിയുതിർക്കുന്ന ഭീകരന്മാർ കടകളും ബാങ്കുകളും കൊള്ളയടിക്കുകയും

ഓഫീസുകൾ കൈയ്യേറുകയും ചെയ്യുന്നു.

പെൺകുട്ടികളെ പിച്ചിച്ചീന്തുന്ന  മതഭ്രാന്തന്മാർ തേർവാഴ്ച്ച നടത്തുകയാണ്.

യു എസ് സൈന്യത്തിന്റെ പിന്മാറ്റത്തോടെ അഫ്ഗാൻ

നിലംപൊത്തുമെന്നുള്ള കാര്യം

ഉറപ്പായിരുന്നെങ്കിലും കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ അതു സംഭവിക്കുമെന്നു ആരും കരുതിയിരുന്നില്ല.

 

     അവസാനത്തെ അമേരിക്കൻ സൈനികനും മടങ്ങിക്കഴിഞ്ഞപ്പോൾ

സെൻട്രൽ ഏഷ്യയിലും സൗത്ത് ഏഷ്യയിലുമായി വ്യാപിച്ചു കിടക്കുന്ന അഫ്ഗാനിസ്ഥാന്റെ പൂർണ്ണ നിയന്ത്രണം

ഇസ്ലാമിക മതമൗലികവാദികളായ

താലിബാന്യരിൽ എത്തിചേർന്നിരിക്കുന്നു.

ഇസ്ലാമിക്​ റിപ്പബ്ലിക്കിനു പകരം

അവർ ഇസ്ലാമിക്​ എമിറേറ്റ്​ പ്രഖ്യാപിക്കുകയും ചെയ്തതോടെ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളം

ജനസമുദ്രമായി മാറി. 

നാടുവിടാൻ വിമാനങ്ങൾക്കു പിറകെ ഭയവിഹ്വലരായി

പരക്കംപായുന്ന അഫ്ഗാനികളെ കണ്ടപ്പോൾ, ബിബ്ലിക്കൽ എസ്ക്കറ്റോളജിയിൽ

ശ്രദ്ധിക്കുന്ന ഈ ലേഖകനു കാണാൻ കഴിഞ്ഞത്,

ഭാവിയിൽ യെഹൂദന്മാർക്കു വരുന്ന

ആപത്തും അനർത്ഥവും മുൻകൂട്ടി കണ്ടുകൊണ്ട്

കരഞ്ഞുവിലപിക്കുന്ന കാലാതീതനായ

കർത്താവിനെയാണ് (ലൂക്കോ.19:41)

 

    ലോകജാതികളുടെ ഭരണകാലത്തിന്റെ അവസാനത്തെ

ഏഴുവർഷം (The end of the age of the nations)

ലോകത്തെ അടക്കിഭരിക്കുന്നതിനും

ഒരു ജാതിയായി അവശേഷിക്കാതെ  യെഹൂദന്മാരെ

ഭൂമിയിൽ നിന്നും

തുടച്ചുനീക്കുന്നതിനും (സങ്കീ. 83:4)  സാത്താന്യ ആരാധന ആരംഭിക്കാനുമായി ലോകത്തിൽ

പ്രത്യക്ഷപ്പെടുന്ന രണ്ടു പൈശാചിക വ്യക്തിത്വങ്ങളാണ് എതിർക്രിസ്തുവും (Anti christ) കള്ളപ്രവാചകനും ( False Prophet). എതിർക്രിസ്തു

കൗശലക്കാരനായ ഒരു രാഷ്ട്രീയനേതാവും

കള്ളപ്രവാചകൻ നുണ പറയുന്ന

ഒരു മതനേതാവുമായിരിക്കും (വെളി.13:11)

 

    ജാതികളുടെ കാലത്തിന്റെ ഒടുവിൽ ലോകം

ഒരു തീചൂളയിൽ എന്നതുപോലെ കടന്നുപോകും.

കാരുണ്യവാനും മനസ്സലിവുള്ളവനുമായ

ദൈവം ആ നാളുകളെ

ചുരുക്കിയില്ലെങ്കിൽ

ഒരു മനുഷ്യനും അവശേഷിക്കില്ല. ദൈവജനമായ യെഹൂദന്മാരെ സംബന്ധിച്ചിടത്തോളം ഈ നാളുകൾ ഏറ്റവും നിർണ്ണായകമാണ്

(മത്താ.24:16-21)

 

    എതിർക്രിസ്തുവിനെ കുറിച്ചും കള്ളപ്രവാചകനെ കുറിച്ചുമുളള  വെളിപ്പാടുകൾ ദൈവം നല്കിയിട്ടുണ്ടെങ്കിലും അവരുടെ ഉത്ഭവം വ്യക്തമല്ല.

ഇവർ ദൂതന്മാരോ പ്രത്യേക സൃഷ്ടികളോ അല്ല.

ഒരു പക്ഷേ, ലൂസിഫർ സാത്താനായി മാറിയപ്പോൾ അവന്റെ കൂടെ ചേർന്നവരായിരിക്കാം. എന്തായാലും,

ഈ യുഗത്തിന്റെ (കാലം)

അവസാനം അജ്ഞാതവാസം അവസാനിപ്പിച്ചു ദുർമൂർത്തികളായ ഇവർ വെളിപ്പെടും (വെളി.13:11)

 

       കൊടുംഭീകരനായ എതിർക്രിസ്തുവും മതഭ്രാന്തനായ കള്ളപ്രവാചകനും ഏതു രാജ്യത്തുനിന്നു എപ്പോൾ വരുമെന്നൊന്നും തിരുവെഴുത്തുകൾ വ്യക്തമാക്കുന്നില്ല.

എന്നാൽ,

ദാനീയേൽ പ്രവാചകന്റെ വിവരണമനുസരിച്ച് അവൻ സിറിയയിൽനിന്നു വരുമെന്നു കരുതാം. (ദാനീ.8: 21-23, 11:22)

കള്ളക്രിസ്തുവും കള്ളപ്രവാചകനും ആരാണെന്നും അവരുടെ ഉത്ഭവവും സ്വഭാവവും

ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും എപ്രകാരമെന്നു മനസ്സിലാക്കാൻ കഴിയുന്ന ധാരാളം സൂചനകൾ   തിരുവചനത്തിലുണ്ട്.

 

    കർത്താവായ യേശുക്രിസ്തുവിന്റെ ദൈവത്വത്തെയും ക്രൂശ്മരണത്തെയും നിഷേധിക്കുന്നതാണ് എതിർക്രിസ്തുവിന്റെ മുഖ്യലക്ഷണം. (1യോഹ.2:22)

പിതാവായ ദൈവത്തെയും

രക്ഷകനായ യേശുക്രിസ്തുവിനെയും

അസത്യവാദിയാക്കുന്ന പരമദുഷ്ടനാണ് എതിർക്രിസ്തു.

യേശുക്രിസ്തു ദൈവമല്ല എന്നു പറയുന്നവൻ കള്ളനാണ്.

അതുകൊണ്ടാണ്,

അങ്ങനെയുളളവരോട് യാതൊരു  കുശലവും അരുതെന്നു അപ്പോസ്തലൻ ദൈവമക്കളെ

കർശനമായി വിലക്കിയത്.

 (2 യോഹ.1:9-11)

 

    എതിർക്രിസ്തു വരുന്നതിനു രാഷ്ട്രീയവും മതപരവും സാമ്പത്തികവുമായ കാരണങ്ങളുണ്ട്.

എന്നാൽ, അവന്റെ

ആളത്വപരമായ പ്രത്യക്ഷതയുടെ ഉദ്ദേശം,

സാത്താന്യ ആരാധന സ്ഥാപിക്കുക എന്നതാണ്.

സർവ്വലോകവും ദുഷ്ടന്റെ അധീനതയിലാണെങ്കിലും

ആറു സഹസ്രാബ്ദത്തോളം കാലമായിട്ടും സാത്താന്റെ നാമത്തിലുള്ള ആരാധന പരസ്യമായി സ്ഥാപിക്കുവാൻ അവനു ഇതുവരെയും കഴിഞ്ഞിട്ടില്ല. അതിന്റെ കാരണം, ലോകത്തിന്റെ വെളിച്ചമായ ദൈവത്തിന്റെ

വിശുദ്ധസഭ ഇവിടെയുണ്ട് എന്നുള്ളതാണ്.

 

    സഭയുടെ ഉൽപ്രാപണം (Rapture) കഴിഞ്ഞാൽ,

പരിശുദ്ധാത്മാവിന്റെ അധിവാസം (lndwelling Ministry) ഇല്ലാതാകും. (യോഹ.14:16)

അപ്പോഴാണ് അധർമ്മമൂർത്തി പ്രത്യക്ഷപ്പെടുന്നത്.

(2 തെസ്സ.2:7) എന്നാൽ,

പഴയനിയമ കാലത്തിലെ പോലെ

പരിശുദ്ധാത്മാവിന്റെ ശുശ്രൂഷ തുടരും.

അതിനാൽ സഭയുടെ റാപ്ച്ചറിനു ശേഷവും

ഭൗമീക നിർണ്ണയമായ ഇസ്രായേലിൽ,

ദൈവത്മാവിന്റെ പ്രവർത്തനങ്ങൾ ഉണ്ടായിരിക്കും.

 

   യെഹൂദന്മാർക്കു വേണ്ടി എന്ന നാട്യത്തിൽ അവരുടെ മശിഹ ചമഞ്ഞു, യെരുശലേമിൽ

എതിർക്രിസ്തു ആലയം പണിയും.

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്ക് അറുതി വന്നെന്നും, ഇസ്രായേലികളും അറബികളുമായിട്ടുള്ള തർക്കങ്ങൾ പരിഹരിച്ചെന്നും ലോകവ്യാപകമായി

കള്ളപ്രവാചകൻ പ്രചരിപ്പിക്കും. അതോടുകൂടി, കർത്താവിന്റെ വരവിങ്കൽ കൈവിടപ്പെട്ട ക്രിസ്ത്യാനികളുടെ വിവിധ കൂട്ടങ്ങളും മുസ്ലീങ്ങളും യെഹൂദന്മാരും തമ്മിൽ അസാധാരണമായ ഒരു ഐക്യം ഉടലെടുക്കും. ഇപ്പോൾ തന്നെ ഇസ്രായേൽ ചില ഗൾഫുരാജ്യങ്ങളുമായി  സഹകരണം തുടങ്ങിയിരിക്കുന്നതു ഇതിന്റെ തെളിവാണ്.

 

    ലോകം ഒന്നടങ്കം എതിർക്രിസ്തുവിന്റെ പിന്നിൽ അണിനിരക്കും. എന്നാൽ, യെരുശലേമിൽ പ്രത്യക്ഷപ്പെടുന്ന

വിശുദ്ധന്മാരായ രണ്ടു സാക്ഷികൾ ഇവർക്കെതിരെ അഗ്നിനാവുകൾ കൊണ്ട് തീ തുപ്പും.

വരപ്രാപ്തന്മാരായ ഇവർ

മൂന്നര വർഷം ശക്തമായി ശുശ്രൂഷിക്കും. ലോകം ഭയത്തോടും ആശ്ചര്യത്തോടും കൂടെ ഇവരുടെ

ഒരോ നീക്കങ്ങളും പ്രസ്ഥാവനകളും ശ്രദ്ധിക്കും.

ഈ വിശുദ്ധന്മാർ നിമിത്തം ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളിലും ഉണർവുണ്ടാകും. അത് എതിർക്രിസ്തുവിനെ വിറളിപിടിപ്പിക്കുകയും അവനെ മൃഗമായി മാറ്റുകയും ചെയ്യും.

 

    യെരുശലേമിൽ ആലയം പണിതു കഴിയുമ്പോൾ, എതിർക്രിസ്തു, അവന്റെ ദേവനായ

കോട്ടകളുടെ ദേവന്റെ (The god of forces)

സുവർണ്ണ വിഗ്രഹം

പ്രതിഷ്ഠിച്ചു ആലയ മലിനീകരണം നടത്തും

(ദാനീ. 9:27) കള്ളപ്രവാചകൻ വിഗ്രഹത്തിനു ജീവൻ കൊടുക്കും.

മൃഗവും കള്ളപ്രവാചകനും

അശുദ്ധമായ ആരാധനയ്ക്കു യെരുശലേം തെരഞ്ഞെടുത്തതിന്റെ കാരണം, അവിടെയാണ്

ദൈവത്തിന്റെ നാമത്തിലുള്ള വിശുദ്ധാരാധന നടന്നതും ദൈവമഹത്വം വെളിപ്പെട്ടതും.

ദൈവരാജ്യം സ്ഥാപിക്കാൻ വരുന്ന  ഇസ്രായേലിന്റെ പരിശുദ്ധനെ നിന്ദിച്ചുള്ള

മ്ലേഛാരാധനയായ വിഗ്രഹാരാധനയെ

ഭക്തിയുള്ള യെഹൂദന്മാർ എതിർക്കും.

എതിർക്രിസ്തു അവരെയെല്ലാം കൊന്നൊടുക്കും.

തുടർന്നു മൃഗീയമായ ജൂതപീഢനം (GreatTribulation) അരങ്ങേറും.

ഇന്നു, കാട്ടാളന്മാരായ താലിബാനികളെ ഭയന്നു അഫ്ഗാനികൾ  ഓടിപോകുന്നതു പോലെ, എതിർക്രിസ്തുവിനെ ഭയന്നു, യെഹൂദന്മാർ അന്നു ഓടിയൊളിക്കുകയും പലായനം ചെയ്യുകയും ചെയ്യും.

 

   യെഹൂദന്മാർക്കു സംഭവിക്കുന്ന വലിയ കഷ്ടതയുടെ

വിവരാണതിതാമായ ആ.... ദുർദിനങ്ങളെ

മുൻകൂട്ടി കണ്ടാണ്

ഇസ്രായൽ മക്കളുടെ നടുവിലേക്കു ഇറങ്ങിവന്ന

മശിഹ തമ്പുരാന്റെ ഹൃദയം നുറുങ്ങിയതും

കരഞ്ഞുവിലപിച്ചതും.

 

" ........ യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ.

വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിലുള്ളതു എടുക്കേണ്ടതിന്നു ഇറങ്ങരുതു; വയലിലുള്ളവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുതു........

ആ കാലത്തു ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! ......... നിങ്ങളുടെ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിപ്പിൻ....... ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നുണ്ടാകും........."

(മത്താ.24:16-21)

 

    താലിബാന്യർ,ലോകത്തിന്റെ ഉറക്കം കെടുത്തുന്ന

കൊടുംഭീകരന്മാരുടെ കൂട്ടമാണ്.

എന്തുകൊണ്ടാണ് ഈ നികൃഷ്ടന്മാർ വീണ്ടും ശക്തിപ്പെട്ടത്?

അമേരിക്കയുടെയും സഖ്യസേനകളുടെയും സൈന്യത്തെ വെറും നോക്കുകുത്തികളാക്കി

അഫ്ഗാനിസ്ഥാന്റെ ഭരണം ഇവർ പിടിച്ചെടുത്തത് എങ്ങനെയാണ്?

കിരാതമായ മതനിയമങ്ങൾ  നിഷ്പ്രയാസം അടിച്ചേല്പിക്കുവാൻ

അവർക്കു എങ്ങനെ കഴിഞ്ഞു?  റഷ്യയും ചൈനയും അടക്കമുള്ള ലോകരാജ്യങ്ങളുടെ പിന്തുണ എങ്ങനെ ഇവർ നേടിയെടുത്തു? യൂറോപ്യൻ രാജ്യങ്ങൾ പകച്ചുനില്ക്കുമ്പോൾ ഐക്യരാഷ്ട്ര സഭയ്ക്കു ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നു..!

 

    ദുഷ്ടനായ സാത്താന്റെ മറവിൽ വസിക്കുകയും

എതിർക്രിസ്തുവിന്റെ നിഴലിൻ കീഴിൽ

പാർക്കുകയും ചെയ്യുന്ന, മനുഷ്യമൃഗങ്ങളുടെ കൂടാരമായ താലിബാൻ, വളരെ വ്യക്തമായ

ഒരു സന്ദേശം ലോകത്തിനു നല്കുന്നുണ്ട്.

തികച്ചും യുഗാന്ത്യപരമായ (An end-time message)

ഒരു സന്ദേശമാണത്.

നാം ജീവിക്കുന്ന വർത്തമാന കാലത്തെ ശരിയായി വിവേചിക്കാനുള്ള

ആഹ്വാനം കൂടിയാണ് ആ സന്ദേശം.

 

     പ്രിയമുള്ളവരെ, യുഗാന്ത്യനാളുകളിൽ വർദ്ധിക്കുന്ന

ദൈവദൂഷണത്തിന്റെയും, ക്രിസ്തുനിന്ദയുടെയും,

യെഹൂദ വിരോധത്തിന്റെയും, വർഗ്ഗീയതയുടെയും, ഭീകരവാദത്തിന്റെയും

പിന്നിൽ വ്യാപരിക്കുന്നത്  എതിർക്രിസ്തുവിന്റെ മുഖ്യഉപദേഷ്ടാവും മതനേതാവുമായ

കള്ളപ്രവാചകനാണ്.

ഇപ്പോൾ മറഞ്ഞിരിക്കുന്നെങ്കിലും

ആ ദുഷ്ടശക്തിയാണ്

താലിബാന്റെ ഭീകരസാമ്രാജ്യത്തിൽ

കൂടി ഇഴഞ്ഞുനടക്കുന്നത്

 

      വിശുദ്ധബൈബിൾ പറയുന്ന അന്ത്യകാല സംഭവങ്ങളെ പറ്റി

അറിയുമ്പോഴാണ് കർത്താവായ യേശുക്രിസ്തു അനുഷ്ഠിച്ച മഹാത്യാഗത്തിന്റെ ആഴം മനസ്സിലാക്കുവാൻ കഴിയുന്നതും നന്ദിപൂർവ്വം ദൈവത്തെ സ്തുതിക്കുവാൻ സാധിക്കുന്നതും.

ഈ സത്യങ്ങൾ അറിയാൻ കഴിഞ്ഞാൽ എതിർക്രിസ്തുവിനെ പറ്റിയും അവന്റെ  ഭരണത്തെ പറ്റിയും മറ്റുളളവരോട് പറയുവാനും മൃഗത്തിന്റെ മുദ്ര (666) ല്ക്കാൻ വിട്ടുകൊടുക്കാതെ അനേകരെ കർത്താവിങ്കലേക്ക്  ആകർഷിക്കുവാനും നമുക്കു കഴിയുകയുള്ളു. മറഞ്ഞിരിക്കുന്ന വൻകാര്യങ്ങൾ വെളിപ്പെടുത്തുന്ന സർവ്വശക്തന്റെ കൃപ

എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.

 

        ക്രിസ്തുവിൽ നിങ്ങളുടെ

         Pr. Varghese Joseph 


Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം: നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണോ?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ഒരു സുപ്രധാന സംഭവമാണോ? പല ക്രിസ്ത്യാനികളും ഈ ചോദ്യം ചർച്ചചെയ്യുമ്പോൾ, സതേൺ കാലിഫോർണിയ പാസ്റ്റർ ഗ്രെഗ് ലോറി എന്തുകൊണ്ടാണ് നമ്മൾ അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നത് എന്ന് വിശദീകരിക്കുന്നു. കാലിഫോർണിയയിലെ മൾട്ടി-കാമ്പസ് ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ലോറി തന്റെ സഭയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മത്തായി 24-നെ പരാമർശിച്ച് പറഞ്ഞു: "നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധങ്ങളുടെ കിംവദന്തികളെക്കുറിച്ചും കേൾക്കും" എന്ന് വായിക്കുന്നു. പിൻവരുന്ന വാക്യം, അവസാന നാളുകളിൽ നമുക്കുചുറ്റും ഉണ്ടായിരുന്ന മഹാമാരികളെക്കുറിച്ച് സംസാരിക്കുന്നു. “കൊറോണ വൈറസ് ഒരു പ്ലേഗ് അല്ലെങ്കിൽ, അത് എന്താണെന്ന് എനിക്കറിയില്ല. ഇതൊരു ആഗോള പ്ലേഗാണ്. ” യെഹെസ്‌കേൽ 38-ൽ ഇസ്രായേലിനെ ആക്രമിക്കുന്ന മാഗോഗിന്റെ പരാമർശം ആധുനിക റഷ്യയാണെന്ന് പല ബൈബിൾ പണ്ഡിതന്മാരും വിശ്വസിക്കുന്നു, അദ്ദേഹം തുടരുന്നു. യെഹെസ്‌കേലിലെ മറ്റൊരു പ്രവചനമനുസരിച്ച്, യഹൂദന്മാർ ചിതറിപ്പോവുകയും അ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.