പ്രശസ്തിയ്ക്കു വേണ്ടിയുള്ള പരക്കംപാച്ചിലിൽ പലർക്കും നഷ്ടപ്പെട്ടത് വിശ്വസ്തത എന്ന അമൂല്ല്യ ഗുണമാണ്. എന്നാൽ വിശ്വസ്തയോടെ പ്രവർത്തിച്ച പലരും പ്രശസ്തരായത് സ്വാഭാവികവും. പ്രശസ്തരാകുവാൻ വേണ്ടി പ്രവർത്തിക്കുന്നവർ സമൂഹത്തിന്റെ കളങ്കമാണ്. ആതുരസേവനങ്ങളും ദാനധധർമ്മങ്ങളും സമൂഹ വിവാഹങ്ങളും,അന്നദാനവും സ്വന്തം പ്രശസ്തിക്കാണെങ്കിൽ പേരിനു വേണ്ടിയാണെങ്കിൽ, കീശ വീർപ്പിക്കുന്നതിനു വേണ്ടിയും ആണെങ്കിൽ അതു സാംസ്ക്കാരിക ആദ്ധ്യാത്മിക,മൂല്ല്യങ്ങളുടെ ശോഷണം എന്നല്ലാതെ എന്തു പറയുവാൻ. വിശ്വസ്തരായ മനുഷ്യർ പ്രശസ്തരായിട്ടില്ല എന്നുള്ളതാണ് കണ്ടിട്ടുള്ള ഒരു യാഥാർത്ഥ്യം . പ്രശസ്തരായ പലരും വിശ്വസ്തരല്ലായിരുന്നു എന്നു എഴുതേണ്ടി വന്നതിൽ സങ്കടമുണ്ട്. പ്രശസ്തിക്കും, പേരിനും വേണ്ടി ഓടി ഒടുവിൽ അവിശ്വസ്തരായി അവസാനിക്കുന്നതിലും നല്ലത് പ്രശസ്ത നല്ലെങ്കിലും വിശ്വസ്തനായി മരിക്കുന്നതാണ്. നമ്മൾ സ്വയശോധനയ്ക്ക് വിധേയപ്പെടുക. സോഷ്യൽ മീഡിയകൾ മനുഷ്യനന്മക്കു വേണ്ടിയാവണം ഉപയോഗിക്കേണ്ടത്. അതിൽ ലാഭ മോഹങ്ങൾ പാടില്ല. പ്രശസ്തിക്കും പേരിനും വേണ്ടി ചെയ്യുന്നതെല്ലാം ബാബേൽ ഗോപുരങ്ങ...
“God has a purpose behind every problem. He uses circumstances to develop our character. In fact, he depends more on circumstances to make us like Jesus than he depends on our reading the Bible.”