പ്രശസ്തിയ്ക്കു വേണ്ടിയുള്ള പരക്കംപാച്ചിലിൽ പലർക്കും നഷ്ടപ്പെട്ടത് വിശ്വസ്തത എന്ന അമൂല്ല്യ ഗുണമാണ്.
എന്നാൽ വിശ്വസ്തയോടെ പ്രവർത്തിച്ച പലരും പ്രശസ്തരായത് സ്വാഭാവികവും.
പ്രശസ്തരാകുവാൻ വേണ്ടി പ്രവർത്തിക്കുന്നവർ സമൂഹത്തിന്റെ കളങ്കമാണ്. ആതുരസേവനങ്ങളും ദാനധധർമ്മങ്ങളും സമൂഹ വിവാഹങ്ങളും,അന്നദാനവും സ്വന്തം പ്രശസ്തിക്കാണെങ്കിൽ പേരിനു വേണ്ടിയാണെങ്കിൽ, കീശ വീർപ്പിക്കുന്നതിനു വേണ്ടിയും ആണെങ്കിൽ അതു സാംസ്ക്കാരിക ആദ്ധ്യാത്മിക,മൂല്ല്യങ്ങളുടെ ശോഷണം എന്നല്ലാതെ എന്തു പറയുവാൻ.
വിശ്വസ്തരായ മനുഷ്യർ പ്രശസ്തരായിട്ടില്ല എന്നുള്ളതാണ് കണ്ടിട്ടുള്ള ഒരു യാഥാർത്ഥ്യം .
പ്രശസ്തരായ പലരും വിശ്വസ്തരല്ലായിരുന്നു എന്നു എഴുതേണ്ടി വന്നതിൽ സങ്കടമുണ്ട്.
പ്രശസ്തിക്കും, പേരിനും വേണ്ടി ഓടി ഒടുവിൽ അവിശ്വസ്തരായി അവസാനിക്കുന്നതിലും നല്ലത് പ്രശസ്ത നല്ലെങ്കിലും വിശ്വസ്തനായി മരിക്കുന്നതാണ്. നമ്മൾ സ്വയശോധനയ്ക്ക് വിധേയപ്പെടുക.
സോഷ്യൽ മീഡിയകൾ മനുഷ്യനന്മക്കു വേണ്ടിയാവണം ഉപയോഗിക്കേണ്ടത്.
അതിൽ ലാഭ മോഹങ്ങൾ പാടില്ല. പ്രശസ്തിക്കും പേരിനും വേണ്ടി ചെയ്യുന്നതെല്ലാം ബാബേൽ ഗോപുരങ്ങളാണന്നു മറക്കരുത്.
അത് തകരും എന്നത് സത്യം.
സത്യം ഇതായിരിക്കെ വിശ്വസ്തന്മാർ ഭൂമിയിൽ കുറഞ്ഞിരിക്കുന്നു, അവർക്കു വംശനാശം നേരിട്ടു കഴിഞ്ഞു എന്നുള്ള യാഥാർത്ഥ്യം തിരിച്ചറിഞ്ഞു പ്രവർത്തിക്കണം.
വിശ്വസ്തന്മാർ ലോകത്തു ഇല്ലാതെ പോകുന്നത് ഭൂമിയുടെ നിലനില്പിനു തന്നെ ഭീഷണിയായേക്കാം. അതുകൊണ്ട് അവർ നിലനിൽക്കണം, അവരെ നിലനിർത്തണം.
പലയിടങ്ങളിലും അവർ തള്ളപ്പെടുന്നു, അവഗണിക്കപ്പെടുന്നു. അവരെ മനസ്സിലാക്കുവാൻ വൈകുന്നു, തെറ്റിദ്ധരിക്കപ്പെടുന്നു. അങ്ങനെ എന്തെല്ലാം.
എന്നാൽ അവർ നീന്തുകയാണ് ഒഴുക്കിനെതിരെ ..
യുദ്ധം ചെയ്യുകയാണ് സകല തിന്മകൾക്കും എതിരെ ..
പോരാടുകയാണ് ഒറ്റക്ക് നിന്നു കൊണ്ട് ..
യാത്ര ചെയ്യുകയാണ് അധികം ആരോടും കൂട്ടുകൂടാതെ ..
സ്വന്തം മന:സാക്ഷിയോടു,
ഭാര്യയോടു ,ഭർത്താവിനോടു, മാതാപിതാക്കന്മാരോടു, സഭയോടു, ദൈവത്തോടു അങ്ങനെ കടപ്പെട്ടിരിക്കുന്ന എല്ലാവരോടും വിശ്വസ്തരായിരിക്കുക. പ്രശസ്തരായിരിക്കുന്നതിനേക്കാൾ നല്ലത് അത് തന്നെയാണ്.
പാസ്റ്റർ അനി ചാക്കോ.

Comments
Post a Comment