Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

റഷ്യൻ കരടിയുടെ പാദവിന്യാസം..


     ക്രൂരതയും വലിപ്പവുമുള്ള റഷ്യൻകരടി യുക്രൈനെ 
കടിച്ചുകീറാനായി ചാടി വീണിരിക്കുകയാണ്.
ആ ജന്തുവിന്റെ പാദവിന്യാസത്തിന്റെ ചടുലതാളം യൂറോപ്പിനെ മാത്രമല്ല ഭൂഖണ്ഡങ്ങളെ
ഒന്നടങ്കം വിറപ്പിക്കുന്നു.
കിഴക്കന്‍ യൂറോപ്പിലെ ഏറ്റവും വലിയ രാജ്യമായ യുക്രൈനിൽ സൈനീക നീക്കം നടത്തുമെന്നും 
റഷ്യയുടെ സുരക്ഷയുടെ ഭാഗമായുള്ള ഈ നടപടിയെ എതിര്‍ക്കാനുള്ള ശ്രമങ്ങള്‍ 
എവിടെ നിന്ന് ഉണ്ടായാലും, പ്രത്യാഘാതങ്ങള്‍
വലുതായിരിക്കുമെന്നും പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ മുന്നറിയിപ്പും നൽകിയിരിക്കുന്നു.

     യുക്രൈന്‍ 2006 വരെ റഷ്യൻ ചേരിക്കൊപ്പമായിരുന്നു.  അതിനുശേഷം അമേരിക്കയോടു കൂറ് പുലർത്തി നാറ്റോ സഖ്യരാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുവാനും ആരംഭിച്ചു. അന്നുമുതല്‍ റഷ്യ യുക്രെെനെ നോട്ടമിട്ടിരുന്നു. നാറ്റോയിൽ അംഗത്വമെടുക്കാൻ യുക്രൈന്‍ തീരുമാനിച്ചതാണ് റഷ്യയെ പ്രകോപിപ്പിച്ചത്.

     സോവിയറ്റ് യൂണിയനെ വരുതിക്കു നിർത്താൻ അമേരിക്ക
രൂപീകരിച്ച സെെനീകസഖ്യമാണ് നാറ്റോ (NATO).യൂണിയൻ തകർന്നതോടെ അതു വിട്ടു വന്ന പല രാജ്യങ്ങൾക്കും നാറ്റോ (North Atlantic Treaty Organization) അംഗത്വം നൽകി.
നാറ്റോയ്ക്കു യൂറോപ്പിലൂടെ
റഷ്യയിലേക്കു കയറാനുള്ള പാതയാണ് യുക്രൈൻ. 
ജോര്‍ജിയയും യുക്രൈനും കൂടി
നാറ്റോയിൽ ചേർന്നാൽ അവർക്കു റഷ്യയെ ആക്രമിക്കാന്‍ എളുപ്പമാണ്. റഷ്യയെ സംബന്ധിച്ചിടത്തോളം
അത് നിലനിൽപ്പിന്റെ പ്രശ്നമാണ്.

     റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ ആക്രമണോത്സുകത നിറഞ്ഞ ഒരു യോദ്ധാവും, യുക്രൈൻ പ്രസിഡണ്ട്
വ്ലോഡിമിര്‍ സെലെന്‍സ്കി വിവേകശൂന്യനായ
ഒരു കോമളിയുമാണ്.
ഇരുവരുടെയും രാഷ്ട്രീയനീക്കങ്ങളും തീരുമാനങ്ങളും
മുൻകൂട്ടി വിലയിരുത്താനാകില്ല.
അതുകൊണ്ടാണ് 1991- ലെ ഗൾഫു യുദ്ധത്തിനു ശേഷം 
ലോകം ഇത്രയധികം യുദ്ധഭീതിയിലായത്. 

     നയചാതുര്യവും കാര്യഗൗരവവും ഇല്ലാത്തവർ അധികാരം പ്രാപിച്ചാൽ രാജ്യം ദുരിതത്തിലാകും. ജനം നാട് 
വിടേണ്ടിവരും. തലമുറകൾ അരാജകത്വത്തിലാകും. 
ഒരു ഭരണാധികാരിക്കു വേണ്ടത്. 
വേഷം കെട്ടലും വീമ്പുപറച്ചിലുമല്ല, പ്രത്യുത സ്വകാര്യപ്രാപ്തിയും ദൈവാശ്രയബോധവും ദീർഘവീക്ഷണവും
രാഷ്ട്രതന്ത്രജ്ഞതയുമാണ്.

    പ്രതിരോധിക്കാനാണ് സെലെന്‍സ്കിയുടെ തീരുമാനം. പ്രതിരോധത്തിനു മുതിർന്നാൽ പുടിൻ യുക്രൈൻ ഉഴുതുമറിക്കും. 
തോൽക്കുമെന്നു ഉറപ്പായാൽ  ആണവായുധം പ്രയോഗിക്കുകയും ചെയ്യും. യുക്രൈൻ നാറ്റോയിൽ ചേരുന്നതു അവരുടെ കാര്യമാണെങ്കിലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ നിമിത്തം റഷ്യയ്ക്കു അത് ഉൾകൊള്ളാനാകില്ല.
അതുകൊണ്ടു ചർച്ചകളിലൂടെ സമവായത്തിലെത്തി 
യുദ്ധം അവസാനിപ്പിക്കുകയാണ് വേണ്ടത്. 

      ഈ യുദ്ധം ഒരു മഹായുദ്ധമായി മാറാതിരിക്കുവാൻ ദൈവമക്കൾ പ്രാർത്ഥിക്കണം. ലോകത്തിന്റെ
സമാധാനത്തിനും
യുക്രൈനിലെ ജനങ്ങൾക്കു വേണ്ടിയും നാം പ്രത്യേകം പ്രാർത്ഥിക്കണം. എന്തെന്നാൽ, ലോകത്തിൽ സന്തോഷവും സമാധാനവും നിലനില്ക്കണമെന്നാണ് 
ദൈവം ആഗ്രഹിക്കുന്നത്.

       നാറ്റോയുടെ വിപുലീകരണത്തിനു വാദിക്കുന്നവർ പ്രസ്താവനകൾക്കപ്പുറം യുക്രൈനു വേണ്ടി
ഇതുവരെയും തോക്കെടുക്കുവാൻ തയ്യാറായിട്ടില്ല. അതേസമയം ചെച്നിയൻ സൈന്യം റഷ്യയ്ക്കൊപ്പം ചേർന്നു.
ബെലറൂസ് വാതിൽ തുറന്നുകൊടുത്തു. റഷ്യയുടെ മാരക പ്രഹരശേഷിയുള്ള യുദ്ധായുധങ്ങളെക്കുറിച്ചു എല്ലാവരും ബോധവാന്മാരാണ്.
റഷ്യൻ ഭാഷ സംസാരിക്കുന്ന
പഴയ സോവിയറ്റുകളുടെ പുനരേകീകരണത്തിനു
വേണ്ടി വന്നാൽ ആണവായുധം പ്രയോഗിക്കുവാനും ഒട്ടും മടിക്കാത്തവനാണ് പുടിനെന്നു
എല്ലാവരും ഭയപ്പെടുന്നു.

    യുക്രൈൻ യുദ്ധം ഒരു  മഹായുദ്ധമാകുമെന്നും
ഇല്ലെന്നും കരുതാനുള്ള ന്യായങ്ങളുണ്ട്.
യു എസും, നാറ്റോയും 
എത്രത്തോളം സംയമനം പാലിക്കും എന്നതനുസരിച്ചായിരിക്കും 
അത് സംഭവിക്കുക.
നാറ്റോ സഖ്യം യുക്രൈനെ സഹായിക്കാൻ മുന്നോട്ടു വന്നാൽ ലോകമഹായുദ്ധമാകും.

      എന്നാൽ, ലോകരാഷ്ട്രങ്ങളുടെ കടുത്ത പ്രതിഷേധങ്ങളും ഉപരോധങ്ങളും വിലക്കുകളും കണ്ടില്ലെന്ന് നടിക്കാൻ റഷ്യയ്ക്കു കഴിയില്ല. നോര്‍ഡ് സ്ട്രീം-2 പൈപ്പ്ലൈന്‍ പദ്ധതി നിര്‍ത്തിവെക്കാനുള്ള ജര്‍മ്മനിയുടെ തീരുമാനം റഷ്യയ്ക്കു താങ്ങാനാവില്ല.
റഷ്യയിലെ പൊതുജനവികാരം യുദ്ധത്തിനെതിരാണ്.
ഇതെല്ലാം പരിഗണിച്ചാൽ 
ഈ സൈനീകനീക്കം യുക്രൈനുള്ള ഒരു താക്കീത് മാത്രമായിരിക്കാം. 

     യുദ്ധം വരുത്തുന്ന വിനകൾ എല്ലാവർക്കുമറിയാം. നാശനഷ്ടങ്ങൾ വിവരണാതീതമാണ്. ഇനിയൊരു യുദ്ധമുണ്ടാകാതിരിക്കാൻ ലോകം
പരിശ്രമിക്കുന്നുണ്ടെങ്കിലും ദിനമ്പ്രതി കേൾക്കുന്നത്
യുദ്ധങ്ങളും യുദ്ധശ്രുതികളുമാണ്. 
കോവിഡ് എന്ന മഹാവ്യാധിയിൽ നിന്നു കരകയറുന്നതിനു
മുമ്പ് ഭൂലോകത്തെ നടുക്കുന്ന യുദ്ധവും അതിന്റെ ഭീതികളും വന്നെത്തിയിരിക്കുന്നു. 
ഇതൊക്കെയും വിശുദ്ധബൈബിളിലെ പ്രവചനങ്ങളുടെ നിറവേറലാണ്. 

     കേവലം മുപ്പതു വർഷങ്ങൾക്കു മുമ്പ് ഭൂമിയിലെ മൂന്നാമത്തെ
വലിയ ആണവശക്തി യുക്രൈനായിരുന്നു. ആണവ നിരായുധീകരണത്തിനായി
ഏകദേശം അയ്യായിരത്തോളം ആണവായുധങ്ങളാണ് 
യുക്രൈൻ അന്നു നിർവീര്യമാക്കിയത്.
ഭൂഗർഭ അറകളിൽ സൂക്ഷിച്ചിരുന്ന തെർമോ ന്യൂക്ലിയർ 
വാർഹെഡുകൾ വഹിക്കാൻ ശേഷിയുണ്ടായിരുന്ന
ദീർഘദൂര മിസൈലുകളുടെ 
ഒരു നിര യുക്രൈനുണ്ടായിരുന്നു.
സെലെന്‍സ്ക്കിയെ പോലെ നയതന്ത്രജ്ഞത ഇല്ലാത്ത ഒരാളുടെ കൈവശം ആണവായുധങ്ങൾ  എത്തിയിരുന്നെങ്കിൽ ഉറപ്പായും ലോകമഹായുദ്ധം സംഭവിക്കുമായിരുന്നു.

     സ്വർഗ്ഗസ്ഥനായ ദൈവം സോവിയറ്റ് ഇരുമ്പുമറ തകർത്തു 
യുക്രൈനിലെ ആയുധപ്പുര പൊളിച്ചു കളഞ്ഞത് 
ഒരുപക്ഷേ, റഷ്യ അധികം വൈകാതെ വമ്പിച്ച പടക്കൂട്ടങ്ങളും സർവ്വ സന്നാഹങ്ങളുമായി
യിസ്രായേലിലേക്കു വരേണ്ടതിനാണെന്നു
ഈ ലേഖകൻ കരുതുന്നു.

      യിസ്രായേലിലേക്കു വരാതെ യുക്രൈൻ യുദ്ധത്തിലൂടെ
റഷ്യ തകർന്നടിയാൻ സാദ്ധ്യതയില്ല. യുദ്ധം നീണ്ടുപോകുകയും നാറ്റോയുടെയും യൂറോപ്യൻ യൂണിയന്റെയും
ഉപരോധങ്ങൾകൊണ്ടു പൊറുതിമുട്ടുകയും ചെയ്താൽ ചാവുകടലിലെ നിക്ഷേപങ്ങൾ കോരിയെടുക്കാനും 
അറബ് ലോകത്തിന്റെ എണ്ണപ്പണത്തിൽ കണ്ണുംനട്ട്
റഷ്യ കനാൻ നാട്ടിലെത്തിയാൽ അന്നു മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുക തന്നെ ചെയ്യും.

     യിസ്രായേലിനെ ആക്രമിക്കുവാൻ നിശ്ചയമായും റഷ്യ സഖ്യരാജ്യങ്ങളുമായി വന്നിരിക്കും. പശ്ചാത്യ ചേരി അവരെ എതിർക്കുന്നതുകൊണ്ട് 
അതൊരു ലോകമഹായുദ്ധമായി മാറും! അണുപ്രസരണത്താൽ 
റഷ്യൻ ചേരി യിസ്രയേൽ പർവ്വതനിരകളിൽ തകർന്നു തരിപ്പണമാകും!!

      "യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ 
പ്രഭുവായ ഗോഗേ, ഞാൻ നിനക്കുവിരോധമായിരിക്കുന്നു.
ഞാൻ നിന്നെ വഴിതെറ്റിച്ചു ....നിന്റെ സകല..... പരിചയും പലകയും എടുത്ത ഒരു മഹാസമൂഹത്തെയും നിന്നോടുകൂടെ
പുറപ്പെടുമാറാക്കും......
നീ അവർക്കു മേധാവി ആയിരിക്ക.
പല ജാതികളിൽനിന്നും 
ശേഖരിക്കപ്പെട്ടതുമായ ഒരു രാജ്യത്തിലേക്കു നീ ഒടുക്കം വന്നുചേരും; നിരന്തരശൂന്യമായി കിടന്നിരുന്ന യിസ്രായേൽ പർവ്വതങ്ങളിൽ തന്നെ" 
(യെഹെ. 38:3-8)

       യിസ്രയേലിനു ആയുധശേഷിയും നല്ല പ്രതിരോധ സംവിധാനങ്ങളുമുണ്ടെങ്കിലും
നാലുവശത്തു നിന്നും ഒരുപോലെ പാഞ്ഞുവരുന്ന റഷ്യൻ മിസൈലുകളെയും മഴക്കോൾ പോലെ യിസ്രായേലിന്റെ ആകാശത്തു നിറയുന്ന യുദ്ധവിമാനങ്ങളെയും ചെറുത്തുനിൽക്കാൻ അവർക്കു സാധിക്കാതെ വരും.
മരണഭീതി മണക്കുമ്പോൾ യിസ്രായേൽ മക്കൾ
നിത്യരാജാവായ മിശിഹായുടെ സഹായത്തിനു അലറി നിലവിളിക്കും.

      യിസ്രയേലിനെ ഒരുനാളും കൈവിടാത്തവനും
കരുണയും മനസ്സലിവുമുള്ള മിശിഹാ തമ്പുരാൻ 
കോഴി തന്റെ കുഞ്ഞുങ്ങളെ 
ചിറകിൻ മറവിൽ മറയ്ക്കുന്നതു പോലെ അവരെ വേട്ടക്കാരന്റെ കൈയ്യിൽ നിന്നും രക്ഷിക്കുകയും
പകയ്ക്കുന്നവരെ മിണ്ടാതാക്കുകയും ചെയ്യും.

     യിസ്രയേലിനെ ആക്രമിക്കുവാൻ വരുന്ന റഷ്യൻ ചേരി നശിക്കുന്നതു പ്രകൃതി ക്ഷോഭത്താലായിരിക്കും.
ആധുനിക യുദ്ധോപകരണങ്ങളെല്ലാം
കമ്പ്യൂട്ടർ നിയന്ത്രിതമാണ്.
ഉഗ്രമായ ഭൂകമ്പവും കല്മഴയും തീയും വാതകങ്ങളുടെ ചോർച്ചയും മറ്റും നിമിത്തം  അന്തരീക്ഷത്തിൽ വ്യതിയാനങ്ങൾ സംഭവിക്കുന്നതിനാൽ
കമ്പ്യൂട്ടറകളുടെ പ്രോഗ്രാമിങ്ങും
സാറ്റലൈറ്റുകളുടെ സിഗ്നലും തകരാറിലാകും.ഓരോരുത്തൻ അവനവന്റെ സൈന്യത്തിന് വിരോധമായി പ്രവർത്തിച്ചും ഭ്രാന്തുപിടിച്ച് തമ്മിലടിച്ചും നശിക്കും.
(യെഹെ.38 :19-23 )

      കിഴക്കൻ യൂറോപ്പിലുണ്ടായ രാഷ്ട്രീയ ഭൂകമ്പങ്ങളും, സോവിയറ്റു യൂണിയന്റെ തകർച്ചയും, കമ്മ്യൂണിസത്തിന്റെ
പരാജയവും ബൈബിൾ പ്രവചനങ്ങളെ അവഗണിക്കുവാൻ ഈ തലമുറയിൽ പലരെയും പ്രേരിപ്പിക്കുകയുണ്ടായി.
അതിനാൽ ലിബറൽ തിയോളജിയന്മാരും
വേദവിപരീതികളും ന്യൂജനറേഷൻ പ്രസംഗകരും കൂടി
വിശ്വാസസമൂഹത്തെ ഭൗതീകതയിൽ തളച്ചിടുവാനും
ദൈവസഭയെ പ്രത്യാശരാഹിത്യത്തിലേക്കു നയിക്കുവാനും ഇടയായി.

      എന്നാൽ, ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായി
റഷ്യ ഇന്നു വീണ്ടും വളർന്നിരിക്കുന്നു. പ്രവാചകൻ പറഞ്ഞതു പോലെ 
ഒരു മഹാസമൂഹത്തിനു മേധാവി ആയിരിക്കുവാൻ തക്കവണ്ണം 
റഷ്യ ഇപ്പോൾ ബലപ്പെട്ടിരിക്കുകയാണ്.
അതേ,അറവുകാരൻ വെള്ളവും തീറ്റയും കൊടുത്തു വളർത്തുന്ന ആടിനെ പോലെ റഷ്യ വളർന്നു വലുതായിരിക്കുന്നു. ഒടുവിൽ നിരന്തരശൂന്യമായി കിടന്നിരുന്ന യിസ്രായേൽ പർവ്വതങ്ങളിൽ ചത്തൊടുങ്ങേണ്ടതിനു വന്നെത്തുകയും ചെയ്യും.

      റഷ്യൻ കരടിയുടെ പാദവിന്യാസത്തിന്റെ മുഴക്കം 
നമ്മെ  ഓർമ്മിപ്പിക്കുന്നത്; വരുവാനുള്ളവനും
മഹാപരിശുദ്ധനുമായ
ദൈവം അരുളിചെയ്ത വിശുദ്ധ വചനങ്ങൾ ഒരു നാളും മാറുകയില്ലെന്നാണ്. 
പ്രിയമുള്ളവരെ, ഇന്നോളമുള്ള ലോകചരിത്രത്തിന്റെ ഗതികളിൽ നിന്നുകൊണ്ടു നമുക്കു ധൈര്യത്തോടെ പറയാം:  
"യഹോവേ നിന്റെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നതിനാൽ
നിന്റെ ന്യായപ്രമാണം എന്റെ പ്രമോദമാകുന്നു". 

ക്രിസ്തുവിൽ നിങ്ങളുടെ
പാസ്റ്റർ വർഗീസ് ജോസഫ് 
9207047117


 

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം: നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണോ?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ഒരു സുപ്രധാന സംഭവമാണോ? പല ക്രിസ്ത്യാനികളും ഈ ചോദ്യം ചർച്ചചെയ്യുമ്പോൾ, സതേൺ കാലിഫോർണിയ പാസ്റ്റർ ഗ്രെഗ് ലോറി എന്തുകൊണ്ടാണ് നമ്മൾ അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നത് എന്ന് വിശദീകരിക്കുന്നു. കാലിഫോർണിയയിലെ മൾട്ടി-കാമ്പസ് ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ലോറി തന്റെ സഭയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മത്തായി 24-നെ പരാമർശിച്ച് പറഞ്ഞു: "നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധങ്ങളുടെ കിംവദന്തികളെക്കുറിച്ചും കേൾക്കും" എന്ന് വായിക്കുന്നു. പിൻവരുന്ന വാക്യം, അവസാന നാളുകളിൽ നമുക്കുചുറ്റും ഉണ്ടായിരുന്ന മഹാമാരികളെക്കുറിച്ച് സംസാരിക്കുന്നു. “കൊറോണ വൈറസ് ഒരു പ്ലേഗ് അല്ലെങ്കിൽ, അത് എന്താണെന്ന് എനിക്കറിയില്ല. ഇതൊരു ആഗോള പ്ലേഗാണ്. ” യെഹെസ്‌കേൽ 38-ൽ ഇസ്രായേലിനെ ആക്രമിക്കുന്ന മാഗോഗിന്റെ പരാമർശം ആധുനിക റഷ്യയാണെന്ന് പല ബൈബിൾ പണ്ഡിതന്മാരും വിശ്വസിക്കുന്നു, അദ്ദേഹം തുടരുന്നു. യെഹെസ്‌കേലിലെ മറ്റൊരു പ്രവചനമനുസരിച്ച്, യഹൂദന്മാർ ചിതറിപ്പോവുകയും അ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.