ഇസ്രായേൽ തങ്ങളുടെ രാജാവായി ദൈവത്തെ നിരസിക്കുകയും പകരം ഒരു മനുഷ്യരാജാവ് തങ്ങളെ ഭരിക്കാൻ ആവശ്യപ്പെടുകയും ചെയ്തതിന്റെ കഥ 1 സാമുവേലിന്റെ പുസ്തകം പറയുന്നു. ദൈവം അവരുടെ അപേക്ഷ നിരസിക്കുമെന്ന് നിങ്ങൾ ചിന്തിക്കും?
തെറ്റ്.
"യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതെന്തെന്നാൽ: ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.ഞാൻ അവരെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ച നാൾമുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിച്ചും അന്യദൈവങ്ങളെ സേവിച്ചുംകൊണ്ടു എന്നോടു ചെയ്തതുപോലെ നിന്നോടും ചെയ്യുന്നു. ആകയാൽ അവരുടെ അപേക്ഷ കേൾക്ക; എങ്കിലും അവരോടു ഘനമായി സാക്ഷീകരിച്ചു അവരെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം അവരോടു അറിയിക്കേണം..'' (1 ശമു. 8:7-9)
എല്ലായ്‌പ്പോഴും നീതിമാനായ പ്രപഞ്ചനാഥനായ ഭരിക്കുന്നതിനു ഉപരി, ഒരു വികലമായ മനുഷ്യനും നാർസിസിസ്റ്റും സ്വേച്ഛാധിപതിയും അവരുടെ മേൽ ഭരിക്കുന്നതിന്റെ യാഥാർത്ഥ്യങ്ങൾ സാമുവൽ അവരോട് പറഞ്ഞുകഴിഞ്ഞാൽ, അവർ തങ്ങളുടെ പദ്ധതി പുനഃപരിശോധിക്കും, അല്ലേ?
തെറ്റ്.
എന്നിരുന്നാലും, ജനം ശമുവേലിന്റെ ശബ്ദം കേൾക്കാൻ വിസമ്മതിച്ചു, എന്നാൽ ശമൂവേലിന്റെ വാക്കു കൈക്കൊൾവാൻ ജനത്തിന്നു മനസ്സില്ലാതെ: അല്ല, ഞങ്ങൾക്കു ഒരു രാജാവു വേണം.” (2 ശമു. 8:19) അങ്ങനെ, ദൈവം അവർക്കൊരു രാജാവിനെ നൽകി.
പിന്നെ ഏതുതരം രാജാവിനെയാണ് അവർക്ക് ലഭിച്ചത്?
അവർക്കൊരു മനുഷ്യനെ കിട്ടി, പുറമെ കാണാൻ ഭംഗിയുള്ള ഒരു മനുഷ്യൻ, എന്നാൽ ഉള്ളിൽ അവൻ ഒരു ഭീരുവും, കഴിവുകെട്ടവനും, നീതികെട്ടവനുമായി, നഷ്ടപ്പെട്ട കഴുതയെ കണ്ടെത്തുന്ന ഒരാളായി പ്രവർത്തിക്കാൻ മതിയായ ബുദ്ധി അവനു ഉണ്ടായിരുന്നോള്ളൂ. അവന്റെ ഭരണം എല്ലാം പൂർത്തിയാകാറായപ്പോൾ, അവൻ ഉപദേശം ലഭിക്കാൻ എൻ-ഡോറിലെ ഒരു മന്ത്രവാദിനിയുടെ വീട് സന്ദർശിക്കുന്നതായി കാണാം (1 സാമു. 28:7).
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വിശുദ്ധ ഗ്രന്ഥം പറയുന്നതുപോലെ ശൗൽ ഇസ്രായേലിന്മേൽ ദൈവത്തിന്റെ ന്യായവിധിയായി തീർന്നു: "ഞാൻ എന്റെ കോപത്തിൽ നിനക്കൊരു രാജാവിനെ തന്നു" (ഹോ. 13:11). നമ്മളുടെ പല ജീവിത രീതികളും ന്യായവിധിക്കു കാരണം ആകുന്നു, ദൈവത്തിന്റെ ഹിതം മനസ്സിലാകാതെ സ്വന്തം ഇഷ്ടത്തിന് ജീവിക്കുമ്പോൾ ആണ് ദൈവം നമ്മൾക്ക് അനുകൂലമല്ലാതെ ആകുന്നത്."നാല്പതു ആണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായിരുന്നു; അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ളോരു ജനം എന്നും എന്റെ വഴികളെ അറിഞ്ഞിട്ടില്ലാത്തവരെന്നും ഞാൻ പറഞ്ഞു". ഈ നാല്പതു ദിവസം അവർ കഴിച്ചത് സ്വർഗീയ മന്നാ ആണ് എന്ന് കൂടെ നമ്മൾ ഓർക്കണം.
തുടരും.........
Comments
Post a Comment