അല്ലയോ കുമാരീ, കേൾക്ക; നോക്കുക;
ചെവി ചായിക്ക.
സ്വജനത്തെയും നിന്റെ
പിതൃഭാവനത്തെയും മറക്ക
അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തെ ആഗ്രഹിക്കും;
അവൻ നിന്റെ നാഥനല്ലോ;
നീ അവനെ നമസ്കരിച്ചുകൊൾക(സങ്കീർത്തനം 45:10,11)
കൾദയരുടെ പട്ടണമായ ഊരിൽ വച്ചു ദൈവം അബ്രഹാമിനു പ്രത്യക്ഷനായി തനിക്ക് വേണ്ടി അബ്രഹാമിനെ വിളിച്ചു വേർതിരിക്കുമ്പോൾ ദൈവം അബ്രഹാമിനോട് കല്പിച്ചത് നീ നിന്റെ ദേശത്തേയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ട് പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്ക് പോക(ഉല്പത്തി 12:1) എന്നായിരുന്നു. അടിമവീടായ മിശ്രയീം ദേശത്തു നിന്ന് ഇസ്രായേൽ മക്കളെ ദൈവം മടക്കിക്കൊണ്ടു പോയപ്പോഴും അവരുടെ വ്യർഥമായ എല്ലാ പ്രവർത്തികളിൽ നിന്നും അവരെ വിടുവിച്ചു ദൈവീക കല്പനകളും വാഗ്ദത്തങ്ങളും കൊടുത്തു കൊണ്ട് ആയിരുന്നു.
ഓരോ പുതിയ നിയമ വിശ്വസിയേയും യേശുക്രിസ്തുവിന്റെ രക്തം കൊടുത്തു വിലയ്ക്ക് വാങ്ങുമ്പോൾ ക്രിസ്തുവിൽ അവരെക്കുറിച്ചുള്ള ദൈവേഷ്ടം അവരുടെ വ്യർഥപ്രവർത്തികളും പിതൃപാരമ്പര്യവും വിട്ടൊഴിഞ്ഞു തന്റെ പുത്രനോട് അവരും അനുരൂപരായിത്തീരുക എന്നുള്ളതാണ്. ലോകത്തിന്റെ പ്രവർത്തികളെ പിന്തുടരാതെ നമ്മെ വിളിച്ച വിളിക്ക് ഒത്തവണ്ണം വിളിച്ചവന്റെ ഇഷ്ടം ചെയ്യുക എന്നുള്ളതാണ്.ക്രിസ്തു മരിച്ചിട്ട് പിതാവിന്റെ മഹിമായാൽ ജീവിച്ചെഴുന്നേറ്റത്പോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിനു തന്നെ(റോമർ 6:5)എന്ന് തിരുവചനം പറയുന്നത് പോലെ തന്നെ.
നിങ്ങൾ ഒരു ക്രിസ്ത്യാനി ആണെങ്കിൽ, നിങ്ങൾ പ്രധാനമായും കർത്താവുമായുള്ള നിങ്ങളുടെ നിത്യ ബന്ധത്തിന്റെ തുടക്കത്തിൽ ആയിരിക്കണം. പതിറ്റാണ്ടുകളായി നിങ്ങൾക്ക് ക്രിസ്തുവിനെ അറിയാമെങ്കിലും, അത് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. സ്വർഗത്തിൽ എത്തുന്നതുവരെ നമുക്ക് മനസ്സിലാകാത്ത പല കാര്യങ്ങളുണ്ട്. തൽക്കാലം, ദൈവം നമ്മെ മറന്നുവെന്ന് നമുക്ക് തോന്നുമ്പോഴും, നമ്മൾ അറിയാതെ നമ്മെ അറിയുന്ന ഒരു ദൈവം കൂടെ ഉണ്ട്. നല്ല പ്രവൃത്തികൾ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരാൾക്ക് മാത്രമേ ചെയ്യാൻ കഴിയൂ. ഒരു ക്രിസ്ത്യാനി ആകാനുള്ള മാർഗം "അനുതപിച്ച് സുവാർത്ത വിശ്വസിക്കുക" എന്നതാണ് (മർക്കോസ് 1:15) ശത്രുവിന്റെ കരങ്ങളിൽ അടിമയായി കിടന്ന നമ്മെ യേശുക്രിസ്തു സ്വതന്ത്രം ആക്കി, യേശുവിലുള്ള ജീവിതം വളരെ മനോഹരം ആക്കി മുമ്പോട്ടു പോകാൻ നമ്മൾക്ക് കഴിയണം.
നാമും ജീവന്റെ പുതുക്കത്തിൽ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ നമ്മുടെ പുതുക്കപ്പെട്ട ശരീരാത്മ ദേഹികളെ നടത്തുന്നു എങ്കിൽ നമ്മുടെ ദൈവമായ മഹാരാജാവ് നമ്മെ ഓരോരുത്തരെയും അന്ത്യംവരേയും നടത്തി നാം സാദാകാലവും അവന്റെ വിശുദ്ധമന്ദിരത്തിൽ വസിക്കുവാനും അവനെ നമസ്കരിക്കുവാനും അവന്റെ പുത്രന്റെ രക്തം മുഖാന്തിരം നമ്മുക്ക് വഴിയൊരുക്കും.അതിനായി നമ്മുക്കും ഒരുങ്ങാം. ഈ ലോക മോഹങ്ങളെ മറന്ന് നമ്മുടെ രാജാവിനും അവന്റെ രാജ്യത്തിനും വേണ്ടി പ്രത്യാശയോടെ ആയിരിക്കാം
Sis. Athira Dharmarajan
സ്തോത്രം 🔥🔥
ReplyDelete