Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

ദുരിതങ്ങൾ പെയ്തിറങ്ങിയിട്ടും...


ദുരിതങ്ങൾ പെയ്തിറങ്ങിയിട്ടും...

ഇന്ന് ഞാൻ പരിചയപ്പെടുത്താൻ 
പോകുന്ന വ്യക്തിയെ നിങ്ങൾ അറിയും. 
ഏഴ് ആൺമക്കളും മൂന്നു പെൺമക്കളുമടക്കം പത്ത് മക്കളുടെ പിതാവാണയാൾ. 
കൃഷിക്കാരനായ അയാൾക്ക്‌ ധാരാളം കന്നുകാലികളുമുണ്ട്. 

കടുത്ത ദൈവ വിശ്വാസിയായിരുന്ന 
അയാളുടെ ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് 
ദുരിതങ്ങൾ പെയ്തിറങ്ങിയത്. 
അയാളുടെ വളർത്തുമൃഗങ്ങൾ 
ഒന്നൊന്നായി ചത്തൊടുങ്ങി.
ശേഷിക്കുന്നതിനെ കവർച്ചക്കാർ കൊണ്ടുപോയി.
കാർഷിക വിളകളും നശിച്ചു. 

ഇതിലും വലിയതായിരുന്നു പിന്നീട് സംഭവിത്. ഒരിക്കൽ മക്കളെല്ലാവരും സഹോദരൻ്റെ വീട്ടിൽ വിരുന്നിന് പോയ സമയം. അപ്രതീക്ഷിതമായ് വീശിയ കൊടുങ്കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്നു വീണു. എല്ലാ മക്കളും അതിൽ ദാരുണമായ് മരണമടഞ്ഞു.

ഈ ദുരന്തങ്ങൾക്കു നടുവിൽ മാനസികമായ് തളർന്നിട്ടും ദൈവ വിശ്വാസം ഉപേക്ഷിക്കാൻ അയാൾ തയ്യാറായില്ല. ദൈവമറിയാതെ ഒന്നും സംഭവിക്കില്ല എന്ന ബോധ്യത്തിൽ 
അയാൾ ഉറച്ചുനിന്നു.
നാട്ടുകാരും ബന്ധുക്കളുമെല്ലാം 
അയാളുടെ വിശ്വാസ ജീവിതത്തെ എതിർത്തു.

കടുത്ത ശരീരിക വൈഷമ്യങ്ങൾ കാർന്നുതിന്നപ്പോഴും 
അയാൾ ദൈവത്തെ സ്തുതിച്ചു. 
ഇതു കണ്ട  ഭാര്യ അരിശത്തോടെ 
അയാളെ ശകാരിച്ചു:
''ഇതിലും ഭേദം നിങ്ങൾ പോയി 
മരിക്കുന്നതാണ് നല്ലത്...."

എന്നിട്ടും അയാൾ സംയമനം പാലിച്ചു.
''കഴിഞ്ഞ കാലങ്ങളിൽ നമുക്ക് കിട്ടിയ അനുഗ്രഹങ്ങൾ നീ മറന്നു പോയോ? 
തല്ലാനും തലോടാനും ദൈവത്തിന് അധികാരമുണ്ടെന്ന് മനസിലാക്കാനുള്ള സമയമാണിത്."

പിന്നീടും അയാളുടെ ജീവിതത്തിൽ ഒരുപാട് പരീക്ഷണങ്ങൾ ഉണ്ടായെങ്കിലും വിശ്വാസം കൈവിടാതെ അയാൾ ദൈവത്തോട് 
ചേർന്നു നിന്നതുകൊണ്ട് സമ്പദ്സമൃദ്ധിയും ഐശ്വര്യവുമെല്ലാം ദൈവം അയാൾക്ക് 
തിരികെ നൽകി.

ബൈബിളിലെ ജോബിൻ്റെ കഥയാണിത്!

ഇത്രമാത്രം പരീക്ഷണങ്ങളിലൂടെ കടന്നുപോയ മറ്റൊരു കഥാപാത്രത്തെ വി.ഗ്രന്ഥത്തിൽ കണ്ടെത്തുക സാധ്യമല്ല.

വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ ദൈവത്തോടുള്ള നമ്മുടെ നിലപാടുകൾ എങ്ങനെയുള്ളതാണെന്ന് ചിന്തിക്കണം.
ചെറിയ സഹനങ്ങൾക്കും രോഗങ്ങൾക്കും വരെ ദൈവത്തെ പഴിചാരുന്നവരാണോ നമ്മൾ?

വിശ്വാസദൃഢതയുടെ കാര്യത്തിൽ സുവിശേഷത്തിലെ സീറോ-ഫിനേഷ്യൻ സ്ത്രീയും നമുക്ക് മാതൃകയാണ്. അശുദ്ധാത്മാവു ബാധിച്ച കൊച്ചുമകളെ സുഖപ്പെടുത്തണമെന്ന ആവശ്യവുമായ് ക്രിസ്തുവിന്നരികിൽ വന്നതായിരുന്നു അവൾ. 

"മക്കളുടെ അപ്പം എടുത്തു നായ്‌ക്കള്‍ക്ക്‌ എറിഞ്ഞുകൊടുക്കുന്നതു നന്നല്ല" എന്നായിരുന്നു ക്രിസ്തുവിൻ്റെ പ്രതികരണം.
"കര്‍ത്താവേ, അതു ശരിയാണ്‌. എങ്കിലും, മേശയ്‌ക്കു കീഴെ നിന്ന്‌ നായ്‌ക്കളും മക്കള്‍ക്കുള്ള അപ്പക്കഷണങ്ങളുടെ ബാക്കി തിന്നുന്നുണ്ടല്ലോ"
(മര്‍ക്കോസ്‌ 7 :27-28) എന്നായിരുന്നു 
അവളുടെ മറുപടി.
ആ വിശ്വാസത്തിനു മുമ്പിൽ അവളുടെ കൊച്ചുമകൾക്ക് സൗഖ്യം ലഭിച്ചു.

പ്രതിസന്ധികൾ മലപോലെ ഉയരുമ്പോഴും വിശ്വാസം മുറുകെപ്പിടിച്ചാൽ നമ്മുടെ ജിവിതത്തിലും ദൈവിക ഇടപെടലുകൾ ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കാം.

ഫാദർ ജെൻസൺ ലാസലെറ്റ്


 

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.

നമ്മുടെ ദൈവം...

തോമസ് അക്വിനാസ് ഒരു ദൈവശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ രചനകളിൽ പത്ത് ദശലക്ഷത്തിലധികം വാക്കുകൾ ഉൾപ്പെടുന്നു, അത് ഒരു മേശപ്പുറത്ത് നിന്ന് പനിപിടിച്ച വേഗതയിൽ അദ്ദേഹം എഴുതി. ഉപദേശത്തെക്കുറിച്ചുള്ള ക്രിസ്തീയ പഠിപ്പിക്കലുകൾ മാത്രമല്ല, ക്രിസ്ത്യാനികൾ ദൈവത്തെക്കുറിച്ച് എങ്ങനെ ചിന്തിക്കണം എന്നതിനെക്കുറിച്ചുള്ള വിശാലമായ ചോദ്യങ്ങളും അദ്ദേഹം സമന്വയിപ്പിച്ചു. എന്റെ വിശ്വാസം എന്റെ ലോകത്തിലെ ഫർണിച്ചറുകളുടെ ഭാഗമായിരുന്നു. അത് പരിചിതവും അൽപ്പം സാധാരണവും ആയിരുന്നു, ഞാൻ അതിൽ എന്റെ ഭാരം വയ്ക്കുമ്പോൾ എന്നെ പിടിച്ചുനിർത്താനുള്ള അതിന്റെ കഴിവ് വലിയതോതിൽ ചോദ്യം ചെയ്യപ്പെടാത്തതായിരുന്നു. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ ഭയപ്പെട്ടിരുന്നില്ല. എന്റെ ആശങ്കകൾ, ഏകാന്തത, അസ്തിത്വപരമായ ആവശ്യങ്ങൾ എന്നിവയുമായി ഞാൻ ദൈവത്തെ കുറിച്ച് അറിയുവാൻ വേണ്ടി ആയിരുന്നു. ഇത്തരത്തിലുള്ള ഭക്തിയിൽ നിന്ന് തികച്ചും വേറിട്ട് ദൈവത്തെ പഠന ലക്ഷ്യമായി കണക്കാക്കുക എന്നത് എനിക്ക് സ്വാഭാവികമായി വന്നതല്ല. അതിനാൽ ഞാൻ ഔപചാരികമായി ദൈവശാസ്ത്രം പഠിച്ചുകഴിഞ്ഞാൽ അത് പഠിക്കാൻ ഞാൻ തയ്യാറല്ലെന്ന് കണ്ടെത്തി. സത്യം പറഞ്ഞാൽ, സിസ്റ്റമാറ്റിക് തിയോളജി ...