Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

കളിയും കാര്യവും..


കളിയും കാര്യവും


അദ്ദേഹം ഒരു ഗൃഹനാഥനാണ്.

അത്യാവശ്യം നല്ല ജോലിയുമുണ്ട്.

എന്നാൽ ഈയിടെയായി

ഓൺലൈൻ ചൂതാട്ടത്തിന് 

അദ്ദേഹം അടിമയായി.

മണിക്കൂറുകളോളം അദ്ദേഹം ഓൺലൈനിലൂടെ ചീട്ടുകളിക്കും. ആദ്യമൊക്കെ പണം ലഭിച്ചപ്പോൾ കൂടുതൽ കളിക്കാൻ ആവേശമായി.


എന്നാൽ പിന്നീട് പണം നഷ്ടമായ് തുടങ്ങി. പണം തിരിച്ചു പിടിക്കാൻ വീണ്ടും കളി തുടർന്നു.

പതിയെപ്പതിയെ ജോലിയിലുള്ള 

ശ്രദ്ധ കുറഞ്ഞു. കൃത്യസമയത്ത് 

വീട്ടിൽ വരാതായി. പണം നഷ്ട്ടപ്പെട്ടതോടെ കോപവും നിരാശയും അയാളിൽ വർദ്ധിച്ചു.

പ്രാർത്ഥനയിലും ഉത്തരവാദിത്വങ്ങൾ

നിറവേറ്റുന്നതിലുമെല്ലാം ശ്രദ്ധ കുറഞ്ഞു.


എന്നെക്കാണാൻ വന്ന

അദ്ദേഹത്തിനോട് ഞാൻ ചോദിച്ചു:

"പണം നഷ്ടപ്പെട്ട ആദ്യ നാളുകളിൽ

ഇനി കളിക്കണ്ട .....

മതിയാക്കൂ ....

എന്നിങ്ങനെയുള്ള സ്വരങ്ങൾ 

ഉള്ളിൽ നിന്നും ശ്രവിച്ചിരുന്നോ?"


"ഉവ്വ്"


"അപ്പോൾ താങ്കൾ എന്തു ചെയ്തു?"


"ആ ശബ്ദത്തോടൊപ്പം മറ്റൊരു ശബ്ദവും ഞാൻ ശ്രവിച്ചിരുന്നു:

ഒരു തവണ കൂടി കളിക്കൂ....

ഒരു തവണ കൂടി കളിക്കൂ....

ഞാൻ കളി തുടർന്നുകൊണ്ടിരുന്നു..."


ഞാൻ നൽകിയ നിർദ്ദേശപ്രകാരം

അയാൾ മൊബൈൽ ഫോൺ ഉപേക്ഷിക്കുകയും ജോലിയിൽ ശ്രദ്ധിക്കുകയും ചെയ്തു. 

പിന്നീടയാളുടെ ജീവിതം കരകയറി എന്നാണറിയാൻ കഴിഞ്ഞത്.


നന്മയും തിന്മയും തമ്മിലുള്ള

യുദ്ധമാണ് ഓരോ വ്യക്തിയുടെ ജീവിതവും. 

തിന്മയുമായ് സമരസപ്പെട്ട് 

ആദ്യമൊക്കെ തമാശയ്ക്ക് തുടങ്ങുന്ന ദുശീലങ്ങൾ പിന്നീടെത്തുക ദുരന്തത്തിലായിരിക്കും.


തിന്മയുടെ ഉറവിടമായ പിശാചിനെക്കുറിച്ച് ക്രിസ്തു പറയുന്നതിങ്ങനെയാണ്:

"അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്‌. 

അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, 

അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചു തന്നെയാണ്‌ 

അവന്‍ സംസാരിക്കുന്നത്‌. 

കാരണം, അവന്‍ നുണയനും 

നുണയുടെ പിതാവുമാണ്‌"

(യോഹന്നാന്‍ 8 : 44).


നുണയനും നുണയുടെ പിതാവുമായ

പിശാച് പല രൂപത്തിലും ഭാവത്തിലും

നമുക്കിടയിൽ വിഹരിക്കുന്നു 

എന്നത് മറക്കരുത്.

അവന്റെ കുതന്ത്രങ്ങളോട് 

അരുതെന്ന് പറയാനുള്ള കൃപയാർജിച്ചില്ലെങ്കിൽ

ജീവിതം ദുഃഖദുരിതമായിരിക്കും.

ഉറപ്പ്!


ഫാദർ ജെൻസൺ ലാസലെറ്റ്

 

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.

നമ്മുടെ ദൈവം...

തോമസ് അക്വിനാസ് ഒരു ദൈവശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ രചനകളിൽ പത്ത് ദശലക്ഷത്തിലധികം വാക്കുകൾ ഉൾപ്പെടുന്നു, അത് ഒരു മേശപ്പുറത്ത് നിന്ന് പനിപിടിച്ച വേഗതയിൽ അദ്ദേഹം എഴുതി. ഉപദേശത്തെക്കുറിച്ചുള്ള ക്രിസ്തീയ പഠിപ്പിക്കലുകൾ മാത്രമല്ല, ക്രിസ്ത്യാനികൾ ദൈവത്തെക്കുറിച്ച് എങ്ങനെ ചിന്തിക്കണം എന്നതിനെക്കുറിച്ചുള്ള വിശാലമായ ചോദ്യങ്ങളും അദ്ദേഹം സമന്വയിപ്പിച്ചു. എന്റെ വിശ്വാസം എന്റെ ലോകത്തിലെ ഫർണിച്ചറുകളുടെ ഭാഗമായിരുന്നു. അത് പരിചിതവും അൽപ്പം സാധാരണവും ആയിരുന്നു, ഞാൻ അതിൽ എന്റെ ഭാരം വയ്ക്കുമ്പോൾ എന്നെ പിടിച്ചുനിർത്താനുള്ള അതിന്റെ കഴിവ് വലിയതോതിൽ ചോദ്യം ചെയ്യപ്പെടാത്തതായിരുന്നു. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ ഭയപ്പെട്ടിരുന്നില്ല. എന്റെ ആശങ്കകൾ, ഏകാന്തത, അസ്തിത്വപരമായ ആവശ്യങ്ങൾ എന്നിവയുമായി ഞാൻ ദൈവത്തെ കുറിച്ച് അറിയുവാൻ വേണ്ടി ആയിരുന്നു. ഇത്തരത്തിലുള്ള ഭക്തിയിൽ നിന്ന് തികച്ചും വേറിട്ട് ദൈവത്തെ പഠന ലക്ഷ്യമായി കണക്കാക്കുക എന്നത് എനിക്ക് സ്വാഭാവികമായി വന്നതല്ല. അതിനാൽ ഞാൻ ഔപചാരികമായി ദൈവശാസ്ത്രം പഠിച്ചുകഴിഞ്ഞാൽ അത് പഠിക്കാൻ ഞാൻ തയ്യാറല്ലെന്ന് കണ്ടെത്തി. സത്യം പറഞ്ഞാൽ, സിസ്റ്റമാറ്റിക് തിയോളജി ...