Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

ദാഹജലം ചോദിച്ചെത്തിയ ഭിക്ഷു...

ദാഹജലം ചോദിച്ചെത്തിയ
ഭിക്ഷു

കോളിംഗ് ബെൽ ശബ്ദം കേട്ട് 
വാതിൽ തുറന്നത് ഡിഗ്രിക്ക് 
പഠിക്കുന്ന മകനാണ്.
താടിയും മുടിയും നീട്ടി വളർത്തിയ
വയോവൃദ്ധനോട് ഒട്ടും മര്യാദയില്ലാതെയാണ് അവൻ സംസാരിച്ചത്:
"ഇങ്ങനെ വീടുവീടാന്തരം കയറിയിറങ്ങി ഭിക്ഷയെടുക്കാൻ നിങ്ങൾക്ക് ലജ്ജയില്ലേ?
ഇവിടെ നിങ്ങൾക്ക് തരാൻ ഒന്നുമില്ല.
ഇനിയിതുവഴി വന്നാൽ ഞാൻ  പോലീസിനെ വിളിക്കും.
നിങ്ങളെപ്പോലുള്ളവർ കറങ്ങി നടക്കുന്നതു കൊണ്ടാണ് 
ഈ നാടു നന്നാകാത്തത്...."

യുവാവിന്റെ മുഖത്തേയ്ക്ക്
അയാൾ ദയനീയമായ് നോക്കി.

"ഒരു ഗ്ലാസ് വെള്ളം മാത്രം മതി."

"നിങ്ങൾക്ക് തരാൻ ഇവിടെ തുള്ളി 
വെള്ളമില്ല..."

മകന്റെ ശബ്ദമുയരുന്നതു കേട്ട്
അടുക്കളയിൽ നിന്നും അമ്മയെത്തി.
"എന്താണവിടെ ബഹളം?"

"ഒരു പിച്ചക്കാരനാണമ്മേ ...
അയാൾക്ക് കുടിക്കാൻ 
വെള്ളം വേണമത്രെ...."

"ദാഹിച്ചു വന്ന അയാൾക്ക് ഇത്തിരി വെള്ളമെടുത്ത് കൊടുത്തു കൂടെ?"

"ഞാൻ കൊടുക്കില്ല...
വേണമെങ്കിൽ അമ്മയെടുത്ത്  കൊടുത്തോളൂ ..."

ആ സ്ത്രീ വെള്ളവുമായ്
മുറ്റത്തേയ്ക്ക് വന്നു.
ആർത്തിയോടെ വെള്ളം കുടിച്ച
ആ വയോധികനെ മുമ്പെവിടെയോ കണ്ടിട്ടുള്ളതുപോലെ  ആ സ്ത്രീക്ക് തോന്നി.

ഗ്ലാസ് തിരിച്ചു നൽകിയപ്പോൾ
അയാൾ ചോദിച്ചു:
"സാവിത്രിയെന്നല്ലെ പേര്?"

"അതെ....
എങ്ങിനെ അറിയാം..."

"എന്നെ സൂക്ഷിച്ചു നോക്കിക്കേ....
മനസിലാകുന്നുണ്ടോ?"

ഇത്രയും പറഞ്ഞ് ബാഗിൽ നിന്നും
ഒരു ഫോട്ടോയെടുത്ത്
അയാൾ സാവിത്രിയുടെ നേരെ നീട്ടി.
ആ ഫോട്ടോ നോക്കി
അവൾ വലിയ വായിൽ കരഞ്ഞു...

"ക്ഷമിക്കണം ....
എന്റെ കുഞ്ഞ് ആളറിയാതെ
പറഞ്ഞതാണ്...."

അമ്മയുടെ വേർപാടിനു ശേഷം
വർഷങ്ങൾക്കു മുമ്പ് തീർത്ഥാടനത്തിനിറങ്ങിയ 
അവളുടെ അച്ഛനായിരുന്നു അത്!

ഉമ്മറത്തിരുന്ന് അയാൾ പറഞ്ഞു:
"ഞാനിവിടെ തങ്ങുന്നില്ല.
ഭിക്ഷുവായ് തന്നെ യാത്ര തുടരുകയാണ്. ദയവായി ഒരു യാചകനോടു പോലും ഇങ്ങനെ പെരുമാറരുതെന്ന്
നിന്റെ മകനോട് പറയണം..."

തോളിൽ സഞ്ചിയും തൂക്കി 
നടന്നുനീങ്ങുന്ന സ്വന്തം
അച്ഛനെ നോക്കി നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ ...

നമ്മുടെ മനോഭാവങ്ങൾ പങ്കുവയ്ക്കപ്പെടുന്ന
കഥയാണിത്.
വ്യക്തികളെ അവരുടെ
സ്റ്റാറ്റസ് അനുസരിച്ച് മാത്രം ആദരിക്കുകയും തിരസ്ക്കരിക്കുകയും ചെയ്യുന്ന നമ്മുടെ മനസാക്ഷിയ്ക്ക് നേരെയുള്ള ചോദ്യശരങ്ങൾ
ഈ കഥയിലുണ്ട്.

സമാനമായ ഒരു കഥ സുവിശേഷത്തിലുമുണ്ട്.
നട്ടുച്ചയ്ക്ക് ഒരിറ്റു വെള്ളത്തിനായ്
കിണറ്റിൻ കരയിലെത്തിയ ക്രിസ്തുവിന്റെ കഥ. 
അപരിചിതൻ, യഹൂദൻ, കുടമില്ല,
വെള്ളം കോരാൻ കയറില്ല....
ഇങ്ങനെ കാരണങ്ങൾ പലതും 
പറഞ്ഞു കൊണ്ടാണ് സമരിയാക്കാരി
ക്രിസ്തുവിന് ദാഹജലം നിഷേധിക്കുന്നത്.

അവളുടെ ശൗര്യത്തിനു മുമ്പിൽ
ക്രിസ്തു ഇങ്ങനെ പറയുന്നുണ്ട്:
"ദൈവത്തിന്റെ ദാനം എന്തെന്നും എനിക്കു കുടിക്കാന്‍ തരുക 
എന്നു നിന്നോട്‌ ആവശ്യപ്പെടുന്നത്‌ ആരെന്നും അറിഞ്ഞിരുന്നുവെങ്കില്‍, 
നീ അവനോടു ചോദിക്കുകയും 
അവന്‍ നിനക്കു ജീവജലം 
തരുകയും ചെയ്യുമായിരുന്നു"
(യോഹന്നാന്‍ 4 : 10).

ഏറെ വൈകിയെങ്കിലും
തന്നോട് സംസാരിച്ചത് ക്രിസ്തുവാണെന്ന് അവൾ തിരിച്ചറിയുകയും പിന്നീടവന്റെ സാക്ഷിയായി തീരുകയും ചെയ്യുന്നു.

അപരിചിതനെപ്പോലും
ആദരിക്കണമെന്ന പാഠം
സമരിയാക്കാരിയുമായുള്ള സംഭാഷണത്തിലൂടെ ക്രിസ്തു പഠിപ്പിക്കുന്നുണ്ട്. 

പരിചിതമായ സമ്പർക്കങ്ങളിലൂടെയല്ലാതെ 
അപരിചിതരായ വ്യക്തികളിലൂടെയും
സാഹചര്യങ്ങളിലൂടെയും നമ്മിൽ വന്നുചേരുന്ന ദൈവാനുഗ്രഹം സ്വന്തമാക്കണമെങ്കിൽ എവരെയും ബഹുമാനിക്കാനും ആദരിക്കാനും
നാം ശീലിക്കേണ്ടതുണ്ട്.

ഫാദർ ജെൻസൺ ലാസലെറ്റ്


 

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം: നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണോ?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ഒരു സുപ്രധാന സംഭവമാണോ? പല ക്രിസ്ത്യാനികളും ഈ ചോദ്യം ചർച്ചചെയ്യുമ്പോൾ, സതേൺ കാലിഫോർണിയ പാസ്റ്റർ ഗ്രെഗ് ലോറി എന്തുകൊണ്ടാണ് നമ്മൾ അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നത് എന്ന് വിശദീകരിക്കുന്നു. കാലിഫോർണിയയിലെ മൾട്ടി-കാമ്പസ് ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ലോറി തന്റെ സഭയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മത്തായി 24-നെ പരാമർശിച്ച് പറഞ്ഞു: "നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധങ്ങളുടെ കിംവദന്തികളെക്കുറിച്ചും കേൾക്കും" എന്ന് വായിക്കുന്നു. പിൻവരുന്ന വാക്യം, അവസാന നാളുകളിൽ നമുക്കുചുറ്റും ഉണ്ടായിരുന്ന മഹാമാരികളെക്കുറിച്ച് സംസാരിക്കുന്നു. “കൊറോണ വൈറസ് ഒരു പ്ലേഗ് അല്ലെങ്കിൽ, അത് എന്താണെന്ന് എനിക്കറിയില്ല. ഇതൊരു ആഗോള പ്ലേഗാണ്. ” യെഹെസ്‌കേൽ 38-ൽ ഇസ്രായേലിനെ ആക്രമിക്കുന്ന മാഗോഗിന്റെ പരാമർശം ആധുനിക റഷ്യയാണെന്ന് പല ബൈബിൾ പണ്ഡിതന്മാരും വിശ്വസിക്കുന്നു, അദ്ദേഹം തുടരുന്നു. യെഹെസ്‌കേലിലെ മറ്റൊരു പ്രവചനമനുസരിച്ച്, യഹൂദന്മാർ ചിതറിപ്പോവുകയും അ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.