Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

വിശ്വാസം അതല്ലേ എല്ലാം..


വിശ്വാസം അതല്ലേ എല്ലാം

കോവിഡിന് വളരെ മുമ്പ്  നടന്നതാണിത്.
സ്ഥിരമായി പള്ളിയിൽ വന്നിരുന്ന 
ഒരു ചേട്ടൻ ഇടയ്ക്ക് വച്ച് വരാതായി.
അദ്ദേഹത്തിൻ്റെ ഭാര്യയോട് കാര്യം 
തിരക്കിയപ്പോൾ പറഞ്ഞതിങ്ങനെയാണ്:

''ഒരു വീടിനു വേണ്ടി പ്രാർത്ഥന തുടങ്ങിയിട്ട് കുറെ നാളായി. പുതിയൊരു വീട് ഉണ്ടാകാതെ ഇനി പളളിയിൽ വരില്ലെന്ന വാശിയിലാണദ്ദേഹം. പറ്റുമെങ്കിൽ അച്ചൻ വീട്ടിൽ വന്ന് അങ്ങേരോടൊന്ന് സംസാരിക്കണം."

അവർ ആവശ്യപ്പെട്ടതുപോലെ 
ഞാൻ വീട്ടിൽ ചെന്നു.
ഭാര്യ പറഞ്ഞതുപോലെ
വീടിൻ്റെ കാര്യം ശരിയാകാതെ  പള്ളിയിലേക്കില്ലെന്ന നിലപാട് തന്നെ 
അദ്ദേഹം ആവർത്തിച്ചു.

ശാന്തമായ് അദ്ദേഹത്തെ കേട്ട ശേഷം 
ഞാൻ ചോദിച്ചു:

"കഴിഞ്ഞ നാളുകളിൽ ദൈവം നൽകിയ കൃപകളെല്ലാം ചേട്ടൻ മറന്നുവോ? 
രണ്ടു മക്കൾക്ക് നഴ്സിങ്ങിന് അഡ്മിഷൻ കിട്ടിയതും മകന് ജോലി ലഭിച്ചതുമെല്ലാം 
ഇത്ര പെട്ടെന്ന് മറന്നു പോയോ? 
അന്ന് ദൈവം വലിയവനാണെന്നു 
പറഞ്ഞ വ്യക്തിയാണോ ഇന്ന് 
ദൈവത്തെ തള്ളിപ്പറയുന്നത്?

ദൈവത്തിനറിയാം ചേട്ടന് വീടുവേണമെന്ന്. അത് തക്ക സമയത്ത് ലഭിക്കുകയും ചെയ്യും. ആവശ്യങ്ങൾ നിറവേറ്റപ്പെടുന്ന സമയത്ത് നല്ലവനും അവയ്ക്ക് കാലതാമസം വരുമ്പോൾ 
ദൈവത്തെ മോശമായും  
ചിത്രീകരിക്കുന്നത് യുക്തമാണോ?

പരീക്ഷയിൽ വിജയിക്കുമ്പോൾ നാം മക്കളെ സ്നേഹിക്കുകയും അവർ പരാജയപ്പെട്ടാൽ നാം അവരെ തള്ളിക്കളയുകയുമാണോ ചെയ്യുന്നത്?  കാര്യസാധ്യത്തിന്  മാത്രം 
കൂട്ടു പിടിക്കുന്ന ബന്ധങ്ങൾ ശാശ്വതമാണെന്ന് തോന്നുന്നുണ്ടോ?"
ഏതായാലും എൻ്റെ ചോദ്യങ്ങൾ അദ്ദേഹം നിശബ്ദനായി നിന്നു കേട്ടു .

ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ 
അദ്ദേഹം പള്ളിയിൽ വീണ്ടും വന്നു തുടങ്ങി. 

നമ്മുടെ ജീവിതത്തിലും സ്ഥിതി മറിച്ചല്ലല്ലോ?
ദൈവത്തിൽ നിന്ന് നന്മകൾ സ്വീകരിക്കുമ്പോഴും വിശ്വാസത്തിൽ നിലനിൽക്കാൻ അടയാളങ്ങൾ അന്വേഷിക്കുന്നവരല്ലേ നമ്മൾ?

അങ്ങനെയുള്ളവരെ നോക്കി ക്രിസ്തു 
പറഞ്ഞ വാക്കുകൾ:
"ദുഷിച്ചതും അവിശ്വസ്‌തവുമായ 
തലമുറ അടയാളം അന്വേഷിക്കുന്നു"
(മത്തായി 12 : 39) എന്നാണ്.

ദൈവത്തെ കളിപ്പാവയാക്കുന്ന 
വിശ്വാസമല്ല നമുക്ക് വേണ്ടത്.
പ്രതിസന്ധികൾക്കു നടുവിലും 
ദൈവം കൂടെയുണ്ടെന്ന് വിശ്വസിക്കുന്ന 
ആഴമേറിയ വിശ്വാസമാണ് നമ്മൾ സ്വന്തമാക്കേണ്ടത്. അതിനുള്ള 
കൃപയ്ക്കായ് പ്രാർത്ഥിക്കാം.

ഫാദർ ജെൻസൺ ലാസലെറ്റ്


 

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം: നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണോ?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ഒരു സുപ്രധാന സംഭവമാണോ? പല ക്രിസ്ത്യാനികളും ഈ ചോദ്യം ചർച്ചചെയ്യുമ്പോൾ, സതേൺ കാലിഫോർണിയ പാസ്റ്റർ ഗ്രെഗ് ലോറി എന്തുകൊണ്ടാണ് നമ്മൾ അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നത് എന്ന് വിശദീകരിക്കുന്നു. കാലിഫോർണിയയിലെ മൾട്ടി-കാമ്പസ് ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ലോറി തന്റെ സഭയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മത്തായി 24-നെ പരാമർശിച്ച് പറഞ്ഞു: "നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധങ്ങളുടെ കിംവദന്തികളെക്കുറിച്ചും കേൾക്കും" എന്ന് വായിക്കുന്നു. പിൻവരുന്ന വാക്യം, അവസാന നാളുകളിൽ നമുക്കുചുറ്റും ഉണ്ടായിരുന്ന മഹാമാരികളെക്കുറിച്ച് സംസാരിക്കുന്നു. “കൊറോണ വൈറസ് ഒരു പ്ലേഗ് അല്ലെങ്കിൽ, അത് എന്താണെന്ന് എനിക്കറിയില്ല. ഇതൊരു ആഗോള പ്ലേഗാണ്. ” യെഹെസ്‌കേൽ 38-ൽ ഇസ്രായേലിനെ ആക്രമിക്കുന്ന മാഗോഗിന്റെ പരാമർശം ആധുനിക റഷ്യയാണെന്ന് പല ബൈബിൾ പണ്ഡിതന്മാരും വിശ്വസിക്കുന്നു, അദ്ദേഹം തുടരുന്നു. യെഹെസ്‌കേലിലെ മറ്റൊരു പ്രവചനമനുസരിച്ച്, യഹൂദന്മാർ ചിതറിപ്പോവുകയും അ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.