Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

പിടിവാശികൾ ഉപേക്ഷിക്കാമോ...?


പിടിവാശികൾ 
ഉപേക്ഷിക്കാമോ...?

ഒരിക്കൽ ശിഷ്യരിൽ ഒരാൾ പരാതിയുമായ് ഗുരുവിനെ സമീപിച്ചു:

"എനിക്കിവിടുത്തെ ജീവിതം മടുത്തു. ഞാനെന്റെ വീട്ടിലേക്ക് പോകുന്നു."

"എന്തു പറ്റി"

"എന്നേക്കാൾ കഴിവ് കുറഞ്ഞവരെയും പ്രായം കുറഞ്ഞവരെയും
അങ്ങ് പല ആശ്രമങ്ങളുടെയും അധിപനായ് നിയമിച്ചു. 
എന്നെ മാത്രം എന്തുകൊണ്ട് അവഗണിക്കുന്നു?
ഇഷ്ടമില്ലാത്ത എത്രയോ ജോലികൾ ഞാനിവിടെ ചെയ്യുന്നു. 
അങ്ങ് പറഞ്ഞതെല്ലാം അനുസരിച്ചിട്ടുമുണ്ട്. 
എന്നിട്ടും എനിക്കൊരു നേട്ടവുമില്ല. മാത്രമല്ല ഇവിടുത്തെ നിയമങ്ങൾ കഠിനവുമാണ്. ഇതിലും ഭേദം പുറത്തുപോയ് സ്വതന്ത്രമായ് ജീവിക്കുന്നതാണ്."

ശിഷ്യന്റെ പരാതിക്ക് 
ഗുരു മറുപടി നൽകി:
"പ്രായത്തിൽ മാത്രമല്ല ഒരാൾ വളരേണ്ടത്. ജ്ഞാനത്തിലും വളരണം. മറ്റുള്ളവരെക്കാൾ കഴിവുള്ള വ്യക്തിയാണ് ഞാൻ എന്ന് ചിന്തിച്ചു തുടങ്ങുമ്പോൾ ഒരുവന്റെ വളർച്ച മുരടിക്കുകയാണ്.
ആശ്രമത്തിന് ചില ചിട്ടകളും നിയമങ്ങളുമുണ്ട്.
അവ പാലിക്കണമെങ്കിൽ ദൈവത്തോടും തിരഞ്ഞെടുത്ത 
ജീവിത ശൈലിയോടും സ്നേഹമുണ്ടായിരിക്കണം.

അങ്ങനെയുള്ളവർ ഒരിക്കലും സ്ഥാനമാനങ്ങളോ പദവികളോ ആഗ്രഹിക്കില്ല. അവർ മേലധികാരികളെ ധിക്കരിക്കില്ല. ഭൗതിക നേട്ടങ്ങൾക്കായ് പരിശ്രമിക്കില്ല. അവരുടെ അനുസരണം സ്നേഹത്തിന്റെ പ്രതിഫലനമായിരിക്കും.
സ്നേഹം അസ്തമിക്കുന്നിടത്ത് ത്യാഗവും അനുസരണവുമെല്ലാം ഭാരമാകുന്നു... 

അതുകൊണ്ട് താങ്കൾ ഈ ജീവിത ശൈലി ഉപേക്ഷിക്കുന്നതാണ് നല്ലത്. ഒരു കാര്യം മനസിൽ സൂക്ഷിക്കുക; 
ഈ മനോഭാവം മാറ്റിയില്ലെങ്കിൽ താങ്കൾക്കൊരിക്കലും സന്തോഷവും സംതൃപ്തിയും ലഭിക്കില്ല." 

അനുദിന ജീവിതത്തിലും 
സഭയിലും സമൂഹത്തിലുമെല്ലാം പ്രശ്നങ്ങൾ ഏറിവരുമ്പോൾ
ചിന്തിക്കേണ്ട കാര്യങ്ങളാണ് ഗുരു ശിഷ്യനോട് പങ്കു വച്ചത്.
തിരഞ്ഞെടുത്ത ജീവിത ശൈലിയോടും ദൈവത്തോടും സ്നേഹമുണ്ടെങ്കിൽ മാത്രമേ ഒരാൾക്ക് അനുസരണം സ്നേഹമാകൂ. അവിടെ പിടിവാശികൾ ഉപേക്ഷിക്കാനും എളിമപ്പെടാനും ഒരാൾക്ക് സാധ്യമാകും.

എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ച ഞങ്ങൾക്ക് എന്തു ലഭിക്കുമെന്ന പത്രോസിന്റെ ചോദ്യത്തിന് ക്രിസ്തുവിന്റെ മറുപടി ഇങ്ങനെയായിരുന്നു:

"എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും"
(മത്തായി 19 : 29).

നിത്യജീവനെക്കുറിച്ചുള്ള കാഴ്ചകൾ മങ്ങുമ്പോൾ ഈ ലോക കാഴ്ചകൾ 
നമ്മെ വശീകരിക്കുമെന്ന സത്യം മറക്കാതിരിക്കാം.

ഫാദർ ജെൻസൺ ലാസലെറ്റ്


 

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം: നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണോ?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ഒരു സുപ്രധാന സംഭവമാണോ? പല ക്രിസ്ത്യാനികളും ഈ ചോദ്യം ചർച്ചചെയ്യുമ്പോൾ, സതേൺ കാലിഫോർണിയ പാസ്റ്റർ ഗ്രെഗ് ലോറി എന്തുകൊണ്ടാണ് നമ്മൾ അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നത് എന്ന് വിശദീകരിക്കുന്നു. കാലിഫോർണിയയിലെ മൾട്ടി-കാമ്പസ് ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ലോറി തന്റെ സഭയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മത്തായി 24-നെ പരാമർശിച്ച് പറഞ്ഞു: "നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധങ്ങളുടെ കിംവദന്തികളെക്കുറിച്ചും കേൾക്കും" എന്ന് വായിക്കുന്നു. പിൻവരുന്ന വാക്യം, അവസാന നാളുകളിൽ നമുക്കുചുറ്റും ഉണ്ടായിരുന്ന മഹാമാരികളെക്കുറിച്ച് സംസാരിക്കുന്നു. “കൊറോണ വൈറസ് ഒരു പ്ലേഗ് അല്ലെങ്കിൽ, അത് എന്താണെന്ന് എനിക്കറിയില്ല. ഇതൊരു ആഗോള പ്ലേഗാണ്. ” യെഹെസ്‌കേൽ 38-ൽ ഇസ്രായേലിനെ ആക്രമിക്കുന്ന മാഗോഗിന്റെ പരാമർശം ആധുനിക റഷ്യയാണെന്ന് പല ബൈബിൾ പണ്ഡിതന്മാരും വിശ്വസിക്കുന്നു, അദ്ദേഹം തുടരുന്നു. യെഹെസ്‌കേലിലെ മറ്റൊരു പ്രവചനമനുസരിച്ച്, യഹൂദന്മാർ ചിതറിപ്പോവുകയും അ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.