Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

കാഴ്ചയില്ലാത്ത ദേവസിച്ചേട്ടൻ്റെ ഉൾക്കാഴ്ചകൾ...




 കാഴ്ചയില്ലാത്ത ദേവസിച്ചേട്ടൻ്റെ

ഉൾക്കാഴ്ചകൾ


വയനാട്ടിലെ നടവയൽ 

പള്ളിപ്പെരുന്നാൾ.


ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ടിന്റെ കാർമികത്വത്തിൽ നടന്ന സമൂഹബലിയിൽ സഹകാർമികനായി ഞാനുമുണ്ടായിരുന്നു. 


വിശുദ്ധ കുർബാന കഴിഞ്ഞ് മുറ്റത്തേക്കിറങ്ങി. 

പരിചയള്ള ഒരാൾ

ജീവിത പങ്കാളിയുടെ കരം പിടിച്ച്

നടന്നുനീങ്ങുന്നത് കണ്ടു.

"ദേവസിചേട്ടാ.... 

കുറേ നാളായല്ലോ കണ്ടിട്ട് .... 

എന്തൊക്കെയുണ്ട് വിശേഷങ്ങൾ?"

ഞാൻ ചോദിച്ചു.


"ആ.... 

ജെൻസനച്ചനോ ....

വിശേഷങ്ങളെല്ലാം അറിയുന്നുണ്ട്.

എനിക്ക് സുഖം...

അച്ചന് സുഖമല്ലെ...?"


"സുഖം തന്നെ ദേവസിച്ചേട്ടാ..." 


പള്ളിമുറ്റത്തു നിന്നും

ഭാര്യയുടെ കരം പിടിച്ച് പതുക്കെ

നടന്നുനീങ്ങുന്ന ആ വ്യക്തിയെ 

അല്പ സമയം ഞാൻ നോക്കി നിന്നു.


ഞാനീ സൂചിപ്പിച്ച സഹോദരൻ

കാഴ്ച നഷ്ടപ്പെട്ടവനാണ്.

എന്നിട്ടും എന്റെ സ്വരം 

തിരിച്ചറിഞ്ഞതും  പേരു ചൊല്ലി വിളിച്ചതും എന്നെ അദ്ഭുതപ്പെടുത്തി.


ഈ സംഭവത്തെക്കുറിച്ച്

ദിവ്യകാരുണ്യ സന്നിധിയിലിരുന്ന്

ഞാൻ ധ്യാനിച്ചു.

കാഴ്ചയുള്ള ഞാൻ, 

മിഴി പൂട്ടിയിരുന്നാൽ 

എന്റെയടുക്കൽ വന്ന് പേരു വിളിക്കുന്ന എത്ര പേരെ തിരിച്ചറിയാൻ കഴിയും?

ഒരു പക്ഷേ എന്റെ മാതാപിതാൾ,

കൂടപ്പിറപ്പുകൾ,

കൂടെയുള്ളവർ എന്നിവരെ മാത്രം.


അങ്ങനെയെങ്കിൽ കാഴ്ചയില്ലെന്ന്

സമൂഹം പറയുന്ന ദേവസിച്ചേട്ടനെ പോലുള്ളവർക്ക് ലഭിച്ചിട്ടുള്ളത്ര ഉൾക്കാഴ്ച നമുക്കാർക്കും  ലഭിച്ചിട്ടില്ലെന്നതല്ലേ വാസ്തവം?


ഇന്നീ കാര്യങ്ങൾ ഓർക്കാൻ കാരണം

അന്ധയാചകനെക്കുറിച്ചുള്ള സുവിശേഷ വായനയാണ്.

ജന്മനാ അന്ധനായ ഒരുവൻ

വഴിയോരത്തിരിക്കുന്നു.

അവൻ അന്ധനായത് ആരുടെ പാപം നിമിത്തമാണെന്ന ചർച്ചയിലായിരുന്നു ശിഷ്യർ. അവരോടുള്ള ക്രിസ്തുവിന്റെ മറുപടി ഇപ്രകാരമായിരുന്നു:

"ഇവന്റെയോ ഇവന്റെ മാതാപിതാക്കന്‍മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്‌"

(യോഹ 9 : 3). 


ഭിന്നശേഷിക്കാരായവരെ

കണ്ടുമുട്ടുമ്പോഴെല്ലാം

എന്റെ മനസിൽ വരുന്ന വചനവും 

ഇതു തന്നെയാണ്. ദൈവത്തിന്റെ പ്രവൃത്തി വെളിപ്പെടാനുള്ള ഇടങ്ങളാണ് ഏതൊരു വ്യക്തിയുടെയും കുറവുകൾ.


കാഴ്ചയില്ലാത്തവരും

കേൾവിയില്ലാത്തവരും

മുടന്തരും നാനാവിധത്തിൽ രോഗികളായ് കഴിയുന്നവരുടെയുമെല്ലാം

ജീവിതങ്ങൾ അടുത്തറിയുമ്പോൾ മാത്രമേ അവരിൽ പ്രവർത്തിക്കുന്ന

ദൈവകരങ്ങൾ നമ്മൾ തിരിച്ചറിയൂ.


നമ്മുടെ ബലഹീനതകളും

കുറവുകളും ദൈവത്തിനു പ്രവർത്തിക്കാനുള്ള അവസരങ്ങളാണെന്ന 

തിരിച്ചറിവുകൾ

നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കും.

അവിടെ അദ്ഭുതങ്ങൾ ആരംഭിക്കും.

തീർച്ച!


ഫാദർ ജെൻസൺ ലാസലെറ്റ്

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം: നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണോ?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ഒരു സുപ്രധാന സംഭവമാണോ? പല ക്രിസ്ത്യാനികളും ഈ ചോദ്യം ചർച്ചചെയ്യുമ്പോൾ, സതേൺ കാലിഫോർണിയ പാസ്റ്റർ ഗ്രെഗ് ലോറി എന്തുകൊണ്ടാണ് നമ്മൾ അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നത് എന്ന് വിശദീകരിക്കുന്നു. കാലിഫോർണിയയിലെ മൾട്ടി-കാമ്പസ് ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ലോറി തന്റെ സഭയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മത്തായി 24-നെ പരാമർശിച്ച് പറഞ്ഞു: "നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധങ്ങളുടെ കിംവദന്തികളെക്കുറിച്ചും കേൾക്കും" എന്ന് വായിക്കുന്നു. പിൻവരുന്ന വാക്യം, അവസാന നാളുകളിൽ നമുക്കുചുറ്റും ഉണ്ടായിരുന്ന മഹാമാരികളെക്കുറിച്ച് സംസാരിക്കുന്നു. “കൊറോണ വൈറസ് ഒരു പ്ലേഗ് അല്ലെങ്കിൽ, അത് എന്താണെന്ന് എനിക്കറിയില്ല. ഇതൊരു ആഗോള പ്ലേഗാണ്. ” യെഹെസ്‌കേൽ 38-ൽ ഇസ്രായേലിനെ ആക്രമിക്കുന്ന മാഗോഗിന്റെ പരാമർശം ആധുനിക റഷ്യയാണെന്ന് പല ബൈബിൾ പണ്ഡിതന്മാരും വിശ്വസിക്കുന്നു, അദ്ദേഹം തുടരുന്നു. യെഹെസ്‌കേലിലെ മറ്റൊരു പ്രവചനമനുസരിച്ച്, യഹൂദന്മാർ ചിതറിപ്പോവുകയും അ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.