Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

ഭാര്യവീട്ടിൽ പോകാൻ ഭർത്താവിൻ്റെ വിലക്ക്...


 ആ സ്ത്രീ വന്നത് ഭർത്താവിനെക്കുറിച്ച് ചില കാര്യങ്ങൾ പറയുന്നതിനു വേണ്ടിയാണ്.


"അച്ചാ വിവാഹം കഴിഞ്ഞ് 12 വർഷമായി. ആദ്യനാളുകളിൽ ഒഴികെ പിന്നീടങ്ങോട്ട് എന്നെ വീട്ടിലേക്ക് പറഞ്ഞയക്കാനോ,

എന്നോടൊപ്പം എന്റെ വീട്ടിൽ വന്നു താമസിക്കാനോ അദ്ദേഹത്തിന് താത്പര്യമില്ല. ഞാൻ വീട്ടിൽ 

പോയാൽ രണ്ടു ദിവസത്തിനുള്ളിൽ തിരിച്ചു വരണം. അതാണ് കല്പന."


ഭർത്താവിനോട് കാര്യം തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്:


"അവൾ പറഞ്ഞതു പോലെ

വിവാഹത്തിന്റെ ആദ്യ നാളുകളിൽ അവളുടെ വീട്ടിൽ പോകുകയും

താമസിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് ഞാനത് നിർത്തലാക്കി. 

അതിന് തക്ക കാരണവുമുണ്ട്.

അവരുടെ വീട്ടിൽ സദാ സമയവും അയൽക്കാരുടെയും

ബന്ധുക്കളുടെയും കുറ്റം പറഞ്ഞ് രസിക്കുന്ന രീതിയുണ്ട്. 

മൂന്നുപേർ ഒരുമിച്ചിരുന്നാൽ ആരുടെയെങ്കിലും കുറവുകൾ പറയുക എന്നല്ലാതെ മറ്റൊന്നും അവർക്ക് സംസാരിക്കാനില്ല.

ഞാനെത്ര പറഞ്ഞിട്ടും ഈ ശീലം അവർ മാറ്റുന്നില്ല. എന്റെ ഭാര്യ രണ്ടു ദിവസം അവളുടെ വീട്ടിൽ പോയി താമസിച്ചാൽ മനസു നിറയെ വെറുപ്പും വിദ്വേഷവുമായാണ്  തിരിച്ചു വരുന്നത്. അതൊക്കെ കേൾക്കുമ്പോൾ തന്നെ എനിക്ക് വെറുപ്പും ദേഷ്യവും തോന്നും.. അതുകൊണ്ട് അവളോ മക്കളോ അങ്ങോട്ട് പോകുന്നതിനോട്

എനിക്ക് തെല്ലും  താത്പര്യമില്ല..."


ഈ ഭർത്താവ് പറഞ്ഞതിൽ

കാര്യമില്ലെ?

ചിലപ്പോഴെല്ലാം നമ്മുടെ കൂടിച്ചേരലുകളും കൂട്ടായ്മകളും കേവലം കുറ്റം പറയുന്നതിനും 

തെറ്റായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും മാത്രമായ് തീരുന്നില്ലെ? 


ഇതേ  മനോഭാവം തന്നെയായിരുന്നു  യഹൂദർക്കിടയിലും

ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത്:

"ഉന്നതത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്‌. ഭൂമിയില്‍നിന്നുള്ളവന്‍ ഭൂമിയുടേതാണ്‌. അവന്‍ ഭൗമികകാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്‌. ദൈവം അയച്ചവന്‍ ദൈവത്തിന്റെ വാക്കുകള്‍ സംസാരിക്കുന്നു"

(യോഹന്നാന്‍ 3 :31,34).


നമ്മളെല്ലാം ദൈവമക്കളാണെങ്കിലും

നമ്മുടെ കൂടിച്ചേരലുകളിലും

സമ്പർക്കങ്ങളിലും ദൈവീക കാര്യങ്ങൾക്ക് ഇടമില്ലെങ്കിൽ

നമ്മുടെ ഒത്തുചേരുകൾ

നമ്മെ നാശത്തിലേക്ക് തന്നെ 

നയിക്കും.


ഫാദർ ജെൻസൺ ലാസലെറ്റ്

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം: നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണോ?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ഒരു സുപ്രധാന സംഭവമാണോ? പല ക്രിസ്ത്യാനികളും ഈ ചോദ്യം ചർച്ചചെയ്യുമ്പോൾ, സതേൺ കാലിഫോർണിയ പാസ്റ്റർ ഗ്രെഗ് ലോറി എന്തുകൊണ്ടാണ് നമ്മൾ അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നത് എന്ന് വിശദീകരിക്കുന്നു. കാലിഫോർണിയയിലെ മൾട്ടി-കാമ്പസ് ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ലോറി തന്റെ സഭയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മത്തായി 24-നെ പരാമർശിച്ച് പറഞ്ഞു: "നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധങ്ങളുടെ കിംവദന്തികളെക്കുറിച്ചും കേൾക്കും" എന്ന് വായിക്കുന്നു. പിൻവരുന്ന വാക്യം, അവസാന നാളുകളിൽ നമുക്കുചുറ്റും ഉണ്ടായിരുന്ന മഹാമാരികളെക്കുറിച്ച് സംസാരിക്കുന്നു. “കൊറോണ വൈറസ് ഒരു പ്ലേഗ് അല്ലെങ്കിൽ, അത് എന്താണെന്ന് എനിക്കറിയില്ല. ഇതൊരു ആഗോള പ്ലേഗാണ്. ” യെഹെസ്‌കേൽ 38-ൽ ഇസ്രായേലിനെ ആക്രമിക്കുന്ന മാഗോഗിന്റെ പരാമർശം ആധുനിക റഷ്യയാണെന്ന് പല ബൈബിൾ പണ്ഡിതന്മാരും വിശ്വസിക്കുന്നു, അദ്ദേഹം തുടരുന്നു. യെഹെസ്‌കേലിലെ മറ്റൊരു പ്രവചനമനുസരിച്ച്, യഹൂദന്മാർ ചിതറിപ്പോവുകയും അ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.