Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

ശിംശോൻ ദൈവകൃപ അനാവൃതമാക്കിയ ന്യായാധിപൻ Part- (2)

 

വിഗ്രഹാരാധന

   യിസ്രായേലിന്റെ പിന്മാറ്റവും തത്ഫലമായി അവരിൽ ദൃശ്യമായ ചില സവിശേഷതകളുമാണ് നാം പഠിച്ചു കൊണ്ടിരിക്കുന്നത്.

വചനത്തിൽ രണ്ടാമതായി പറയപ്പെടുന്നത് അവരുടെ വിഗ്രഹാരാധനയെക്കുറിച്ചാണ്.  ഈ വിഗ്രഹാരാധനയാണ് കനാനിൽ പ്രവേശിച്ച് ഏതാണ്ട് 500 വർഷം കഴിഞ്ഞപ്പോൾ അതിന്റെ കൊടുമുടിയിൽ എത്തിച്ചേർന്നത്. ദൈവത്തിന്റെ സർവ്വ പ്രവാചകന്മാരും വടക്കും തെക്കുമുള്ള യിസ്രായേൽ രാജ്യങ്ങളോട് നിരന്തരമായി സംസാരിച്ചത് അവരുടെ വിഗ്രഹാരാധനയും പരസംഗവും എന്നിങ്ങനെ രണ്ടു പാപങ്ങൾക്കെതിരെ ആയിരുന്നു.

 എപ്പോഴൊക്കെ യിസ്രായേൽജനം ദൈവത്തെ വിട്ട് പിന്മാറിയോ, അപ്പോഴെല്ലാം അവർ ചെന്നെത്തിയത് വിഗ്രഹാരാധനയിലേക്ക് ആയിരുന്നു. ഇത് ന്യായാധിപന്മാരുടെ കാലത്തെ മാത്രം സംഭവമല്ല,പില്ക്കാലത്തും അങ്ങനെ തന്നെയാണ് സംഭവിച്ചത്. വിഗ്രഹാരാധനകളിൽ ഏറ്റവും ഭയാനകമായത് ബാൽ വിഗ്രഹത്തെ അവർ സൃഷ്ടിച്ചതായിരുന്നു. (ന്യായാധിപന്മാർ 2 :11, 3 :7, 8:33, 10: 6, 10:10)

     ബാലിനെയും ബാലിനോട് ബന്ധപ്പെട്ട ദേവീദേവന്മാരെയും അവർ ഭജിച്ചു പോന്നു. മഴയുടെയും സന്താനപുഷ്ടിയുടെയും ദേവൻ ആയിട്ടാണ് ബാലിനെ അവർ കണ്ടുപോന്നത്. ബാൽ ജാതികളുടെ ദേവനായിരുന്നു. ബാലിന്റെ ദേവതയെ അസ്തോരത്തു എന്ന് വിളിച്ചു വന്നു. സ്ഥാർ എന്നാണ് അസീറിയക്കാർ ഈ ദേവതയെ വിളിച്ചിരുന്നത്. എവിടെയെല്ലാം ബാലിന്റെ യാഗപീഠം ഉണ്ടാക്കിയിരുന്നുവോ അവിടെ എല്ലാം അസ്തോരെത്തിന്റെ പ്രതിമകളും ഉയർത്തിയിരുന്നു. ബാലിനോട് കൂടെ സഹവസിക്കുന്ന ദേവത എന്നത്രേ അവർ അറിയപ്പെട്ടത്.

   ബാൽ ആരാധനയിലെ പ്രധാനപ്പെട്ട ഘടകം അസന്മാർഗ്ഗിക ലൈംഗികത ആയിരുന്നു. അത്ര മോശപ്പെട്ട ഒരു മതചിന്തയായിരുന്നു ബാൽ ആരാധന. ഈ വിചിത്രമായ  ആരാധനാരീതിയിലേക്കാണ്

യിസ്രായേൽജനം  വശീകരിക്കപ്പെട്ടത് എന്ന് ഓർക്കുമ്പോൾ അവരുടെ പിന്മാറ്റത്തിന്റെ അഗാധത എത്രമാത്രം ഭയങ്കരം എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു!

    ജീവനുള്ള സത്യദൈവത്തെ മുഖാമുഖം കണ്ടതുപോലെ മിസ്രയീമിൽ നിന്ന് ദൈവം അവരെ കൂട്ടിക്കൊണ്ടുവന്നു. യോശുവയുടെ കാലം മുഴുവൻ ജീവനുള്ള ദൈവത്തെ സേവിച്ചു വന്ന ആ ജനതയാണ് ഈ വിധത്തിൽ ലൈംഗിക അരാജകത്വത്തെ ആരാധിക്കുന്ന ഒരു സംവിധാനത്തിലേക്ക് വഴുതി വീണിരിക്കുന്നത്. ബാലിന്റെ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വ്യഭിചാരത്തിനും വേശ്യാവൃത്തിക്കും ആയി വേർതിരിച്ച വെവ്വേറേ മുറികളുണ്ടായിരുന്നു! ഇത്തരം മതഭക്തി കൊണ്ട് ദേശം അത്യന്തം വഷളായി തീർന്ന ഒരു കാലഘട്ടമായിരുന്നു ന്യായാധിപന്മാരുടെ കാലഘട്ടം.

ഒരുപക്ഷേ നമുക്ക് വിശ്വസിക്കാൻ പ്രയാസം തോന്നും ഈ കാലഘട്ട പശ്ചാത്തലം പഠിച്ചാൽ. എന്നാൽ സത്യം അതായിരുന്നു എന്ന് ഞാനും നിങ്ങളും മനസ്സിലാക്കണം.

മനുഷ്യ സ്വഭാവത്തിൽ അത്യന്തം അധഃപ്പതനം വരുത്തിവെച്ച ഈ മഹാപാപം കൊടികുത്തിവാണ ദേശത്തെ ജനത്തിന്റെ പ്രത്യേകത ഇവിടെ എടുത്തു സ്ഥാപിക്കേണ്ട ആവശ്യം വരുന്നില്ല. അത്രമാത്രം മോശപ്പെട്ടത് ആയിരുന്നു. തന്നിമിത്തം ദൈവശാപം ദൈവജനത്തിനുമേൽ വന്നു പതിക്കേണ്ട സമയത്തിൽ ആണ് അവർ അകപ്പെട്ടുപോയത്.

    തെറ്റായ സ്വഭാവങ്ങൾ എല്ലായിപ്പോഴും തെറ്റായ പെരുമാറ്റത്തെ ആണ് ഉളവാക്കുക. ഉപദേശത്തിൽ ശുദ്ധത ഉണ്ടെങ്കിൽ മാത്രമേ ജീവിതത്തിലും ശുദ്ധത ഉണ്ടാവുകയുള്ളു. ക്രിസ്തീയ  ചരിത്രം നാം പഠിക്കുമ്പോൾ ഒരു വസ്തുത നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. അതായത് ദൈവവചനത്തിലെ ശുദ്ധമായ ഉപദേശങ്ങൾ പാലിക്കാത്ത ആളുകളാണ് മിക്കവാറുമുള്ള എല്ലാ കൾട്ടുകളും  സ്ഥാപിച്ചിട്ടുള്ളത്. മോർമനിസം പോലെയുള്ള ഹീനമായ വിപരീത ഉപദേശങ്ങൾ, ആചാര്യ രജനീഷ് സ്ഥാപിച്ച മതം, ഇതെല്ലാം ലൈംഗിക അരാജകത്വം കൊടികുത്തിവാഴുന്ന അശുദ്ധ മത പ്രസ്ഥാനങ്ങളാണ്.

    ഏത് തരത്തിൽപ്പെട്ട വിശ്വാസികളും ആയിക്കൊള്ളട്ടെ ഉപദേശത്തിന്റെ ശുദ്ധത  കാത്തുസൂക്ഷിക്കാത്ത പക്ഷം ചെന്നെത്തുന്നത് അശുദ്ധിയുടെ താഴ്‌വരയിൽ ആയിരിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട. അതാണ് ന്യായാധിപന്മാരുടെ കാലത്തെ യിസ്രായേൽ ജനതയുടെ ചരിത്രം നമ്മെ അനുസ്മരിപ്പിക്കുന്നത്.

യിസ്രായേൽ ജനത വിഗ്രഹാരാധനയിലേക്ക് വഴുതിപ്പോയപ്പോൾ അവരുടെ സദാചാരം അങ്ങേയറ്റം

ധഃപതനത്തിലേക്ക്

വീഴുകയാണ് ചെയ്തത്. എന്നാൽ അവർ ദൈവത്തിങ്കലേക്ക് മടങ്ങിവന്നപ്പോൾ അവരുടെ സദാചാര ജീവിതവും ദൈവീക പ്രമാണങ്ങൾക്ക് അനുസൃതമായി ഉയർന്നതായി നമുക്ക് കാണുവാൻ കഴിയും.

   ഏതു കാലത്തെയും സ്ഥിതിവിശേഷം ഇതുതന്നെയാണ്. ഏതു സാംസ്ക്കാരികതയും ഏതു സമൂഹത്തിലും ഈ കാര്യത്തിൽ പച്ചയായ സത്യമായി എക്കാലവും നിവർന്നു നില്ക്കുന്നു. ഇന്ന് നമ്മുടെ നാട്ടിലും ധാരാളം സഭാവിഭാഗങ്ങളും സമുദായങ്ങളും ഉണ്ട്. ഓരോന്നിനും അതിൻ്റേതായ ഉപദേശ രൂപങ്ങളുമുണ്ട്. വളരെ ഗൗരവമായി ഉപദേശ ശുദ്ധത മനസ്സിലാക്കാതെ എവിടെയെങ്കിലും ഒക്കെ അകപ്പെട്ടു പോയാൽ ഒടുവിൽ കരകയറാനാവാത്ത ആത്മീക അധഃപതനത്തിലും, അപമാനത്തിലും നഷ്ടത്തിലുമാണ് ജീവിതം കലാശിക്കുക. ഓരോ വിശ്വാസിയും മേല്പറഞ്ഞ നഗ്നസത്യം മനസ്സിലാക്കി കൊണ്ട് വേണം തന്റെ വിശ്വാസ സഭാവിഭാഗം തെരഞ്ഞെടുക്കുവാൻ. അല്ലാത്തപക്ഷം യിസ്രായേലിന് സംഭവിച്ചതു തന്നെ നമുക്കും വന്നു ഭവിക്കുന്നതാണ്.

   പാശ്ചാത്യനാടുകളിലെ ചില  സഭകൾ ഉപദേശ വിഷയങ്ങൾക്ക് യാതൊരു പ്രാധാന്യവും നല്കി കാണുന്നില്ല. സ്വവർഗ്ഗാനുരാഗികൾക്ക് അവർ സഭാഗത്വം നല്കി ആദരിക്കുന്നത് മാത്രമല്ല, അങ്ങനെയുള്ളവർക്ക് സഭാശുശ്രൂഷയുടെ നേതൃത്വവും നല്കി മാനിച്ചു വരുന്ന ചരിത്രം ഞാനും നിങ്ങളും കേട്ടിട്ടുണ്ട്. വാസ്തവത്തിൽ ഇത് തികച്ചും ലജ്ജാകരമാണ്. നാം ജീവിക്കുന്ന ഈ കാലഘട്ടത്തിലെ പല സഭകളിലും യിസ്രായേലിന്റെ കാലത്തെ സാക്ഷാൽ ബാൽ ഒരു സന്ദർശനം നടത്തിയാൽ ബാൽ തന്നെ ലജ്ജിച്ചു പോകുന്ന നിലയിലാണ് സ്ഥിതിഗതികൾ!

       ക്ഷമിക്കാനാവാത്ത പിന്മാറ്റം

    മൂന്നാമതായി ഈ ബന്ധത്തിൽ ചിന്തിക്കുവാൻ ഉള്ളത് യിസ്രായേലിന്റെ പിന്മാറ്റം ദൈവത്തിന് ക്ഷമിക്കാനാവാത്ത  വിധമുള്ള പിന്മാറ്റം ആയിരുന്നു എന്നുള്ളതാണ്.

യിസ്രായേൽ പിന്നെയും മ്ലേച്ഛത പ്രവർത്തിച്ചു എന്നത്രേ ഇവിടെ എഴുതിയിരിക്കുന്നത്. യിസ്രായേൽ യഹോവയ്ക്ക് അനിഷ്ടമായുള്ളതു പ്രവർത്തിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ന്യായാധിപന്മാരുടെ പുസ്തകത്തിൽ ഏതാണ്ട് എട്ടു പ്രാവശ്യം ഈ പദപ്രയോഗം ആവർത്തിക്കപ്പെട്ടതായി നാം വായിക്കുന്നു. (ന്യായാധി. 2.11,

 3.7, 3.12, 4.1,10. 6) ഈ വാക്യങ്ങളിൽ എല്ലാം മേൽപ്രസ്താവിച്ച കാര്യം എടുത്ത് പറഞ്ഞിട്ടുണ്ട്.

    യിസ്രായേൽ യഹോവയ്ക്ക് അനിഷ്ടമായുള്ളതു പ്രവർത്തിച്ചു എന്ന്, ആവർത്തിച്ചാവർത്തിച്ച്  പറയുന്നതിൽ നിന്നും യിസ്രായേൽ കഴിഞ്ഞകാലങ്ങളിൽ അവർക്കുണ്ടായ അനുഭവങ്ങളിൽനിന്നും ഒരിക്കലും പാഠം പഠിച്ചില്ല എന്നാണ് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നത്.

ഓരോ പ്രാവശ്യവും പാപം ചെയ്യുമ്പോൾ അതികഠിനമായ ശിക്ഷ ദൈവത്തിൽ നിന്ന് അവർ ഏറ്റുവാങ്ങുന്ന അനുഭവം വാസ്തവത്തിൽ അവരെ ഫലം  ഉള്ളവർ ആക്കി മേലാൽ പാപം ചെയ്യാതെ സൂക്ഷിക്കേണ്ടതിനാണ്. പക്ഷേ അതൊന്നും യിസ്രായേലിനെ സംബന്ധിച്ച് ഒരു ഗുണപാഠമായി അവർക്ക് ഭവിച്ചില്ല.

അവർ പിന്നെയും പിന്നെയും പാപം ചെയ്തു കൊണ്ടിരുന്നു. 

മുൻകാലങ്ങളിൽ ദൈവം അവർക്ക് നല്കിയ എല്ലാ മുന്നറിയിപ്പുകളെയും അവർ നിർദാക്ഷ്യണ്യം അവഗണിക്കുകയും പാപത്തിൽ തുടരുകയുമാണ് ചെയ്തത്. നാം ജീവിച്ചിരിക്കുന്ന ഈ കാലഘട്ടവും അതിനേക്കാൾ ഒട്ടും മോശമല്ല. നാം എത്രയോ പ്രാവശ്യം അരുത് എന്നു പറയുന്ന

പാപപ്രവർത്തികളെക്കുറിച്ച് നൂറ് കണക്കിന് പ്രസംഗങ്ങൾ കേൾക്കുന്നവരാണ് എങ്കിലും, ഏതു പ്രവർത്തി ചെയ്യരുത് എന്ന് നമ്മോട് പറയുന്നുവോ അത് തന്നെ പിന്നെയും പിന്നെയും ചെയ്യുവാൻ യാതൊരു മടിയും ഇല്ലാത്തവരായിട്ടാണ് അനേകരെ നമ്മുടെ ഈ സമൂഹത്തിലും നാം കാണുന്നത്. അങ്ങനെയെങ്കിൽ ന്യായാധിപന്മാരുടെ കാലത്തെ യിസ്രായേൽ ജനത്തെ എങ്ങനെ കുറ്റപ്പെടുത്തുവാൻ നമുക്ക് കഴിയും.ക്കാലത്തെ യിസ്രായേലിനെ ദൈവം ന്യായവിധിക്കായി ഏല്പിച്ചു കൊടുത്തു എങ്കിൽ ഏറെ കൃപ ലഭിച്ചു എന്ന് അവകാശപ്പെടുന്ന എന്നെയും നിങ്ങളെയും ദൈവം വെറുതെ വിടുമെന്ന് ചിന്തിക്കരുത്. ഓരോ അനുസരണക്കേടിനും എണ്ണി എണ്ണി നാം കണക്ക് കൊടുക്കേണ്ടിവരും. അവരുടെ പാപം ദൈവശാപമായി അവരുടെ പിതാക്കന്മാർക്ക് ലഭിക്കുവാൻ ഹേതുവായി എങ്കിൽ ദൈവം

ഒരു തലമുറയെയും വെറുതെ വിടുമെന്ന് ചിന്തിക്കേണ്ട. അവരുടെ പരാജയം ദൈവത്തിന് ക്ഷമിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു.

യിസ്രായേൽ മക്കൾക്ക് മാത്രം സംഭവിച്ച ഒരു കാര്യമല്ലിത് എല്ലാ  തലമുറകളിലും ഇതു തന്നെ സംഭവിക്കുന്നു. പാപത്തെ ന്യായീകരിക്കുന്ന ഏതു തലമുറയും ദൈവത്തിന്റെ കഠിനമായ ശിക്ഷയ്ക്ക് പാത്രീഭവിക്കുന്നത് നമുക്ക് കാണുവാൻ കഴിയുന്നുണ്ട്. ഒരു തലമുറ ചെയ്യുന്നത് കണ്ടു പഠിക്കുന്ന അടുത്ത തലമുറ തങ്ങളുടെ പിതാക്കന്മാർ എന്ത് ചെയ്തുവോ അതിനേക്കാൾ മോശപ്പെട്ടത് ആവർത്തിക്കുന്നതായിട്ടാണ് നാം കാണുന്നത്. ജനതകൾ മറ്റ് ജനതകളുടെ പാപത്തെ പകർത്തുകയും അതിന്റെ പരിണിതഫലം അതുപോലെ ന്നെ അനുഭവിക്കുകയും ചെയ്യുന്ന കാഴ്ച എവിടെയും നമുക്ക് കാണാം. മഹാനായ ഒരാൾ ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്; "ചരിത്രത്തിൽ നിന്നും നാം പഠിക്കുന്ന ഒരു യാഥാർത്ഥ്യം നാമിന്നുവരെയും ചരിത്രത്തിൽ നിന്നും യാതൊന്നും പഠിച്ചിട്ടില്ല എന്നുള്ള സത്യമാണ്."

നാം ജീവിച്ചു വരുന്ന ഈ കാലഘട്ടത്തെ സംബന്ധിച്ചിടത്തോളവും

മേല്പറഞ്ഞ കാര്യം സത്യമാണ്.

വിദ്യാഭ്യാസത്തിലും കണ്ടുപിടുത്തങ്ങളിലുമൊക്ക

നാം ഏറെ പുരോഗതി പ്രാപിച്ചിട്ടുണ്ടെങ്കിലും, പാപത്തിന്റെ ഭവിഷ്യത്ത് സംബന്ധിച്ച് നാം കൂടുതലായി ഒന്നും തന്നെ മനസ്സിലാക്കിയിട്ടില്ല. പാപത്തിന്റെ പരിണിത ഫലം സംബന്ധിച്ച് വളരെയേറെ മുന്നറിയിപ്പുകൾ നാം പ്രാപിച്ചിട്ടുണ്ട്. എങ്കിലും, പിന്നെയും പിന്നെയും പാപം ചെയ്യുന്ന പ്രവണതയാണ് നമ്മിൽ ഓരോരുത്തരിലും കണ്ടുവരുന്നത്.

   അത്യന്തം ഗുരുതരമായ ദോഷഫലങ്ങൾ ഉളവാക്കുന്ന പല പാപ പ്രവർത്തികളെയും ആധുനിക സമൂഹം

നിയമവത്ക്കരിക്കുകയും ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരുന്ന ഒരു സാഹചര്യം കണ്ടും അനുഭവിച്ചുമാണ് ഞാനും  നിങ്ങളും ഇന്ന് ജീവിച്ചു വരുന്നത്. അതു നിമിത്തം മഹാവ്യാധികൾ പോലെയുള്ള കടുത്ത ശിക്ഷാ മാർഗ്ഗങ്ങൾ ഈ ഭൂമിയെ സന്ദർശിക്കുകയും

ലക്ഷോപലക്ഷങ്ങൾ മരണത്തിലൂടെ ഈ ലോകം വിട്ട് പോകയും ചെയ്യുന്നുവെങ്കിലും, ഇതൊക്കെയും കാണുകയും കേൾക്കുകയും ചെയ്യുന്നവർ തങ്ങൾക്ക് ഇതൊരു ഒരു വിഷയമേ അല്ല എന്ന നിലയിലാണ് മുന്നോട്ടുപോകുന്നത്. അക്ഷന്തവ്യമായ ഒരു

അപരാധമാണിത്. ഭൂതകാല അനുഭവങ്ങൾ അനേകം മുന്നറിയിപ്പുകൾ നമുക്ക് നല്കിയിട്ടുണ്ട്. വർത്തമാനകാലത്ത് നിരവധി മുന്നറിയിപ്പുകൾ നാം കേട്ടുകൊണ്ടിരിക്കുന്നു.

എന്നിട്ടും പഴയ പ്രവർത്തി തന്നെ നാം തെല്ലും കൂസലില്ലാതെ തുടർന്നുപോകുന്നു. കഷ്ടം! എന്നല്ലാതെ എന്തു പറയുവാൻ?

ഒരളവിൽ പറഞ്ഞാൽ ദോഷ ചിന്തകളും അകൃത്യഭാരവും  കൊണ്ട് നിറഞ്ഞിരിക്കുകയാണ് ആധുനികകാല ജനത. ഇന്റർനെറ്റ്, സോഷ്യൽ മീഢിയ മുതലായ മാധ്യമങ്ങൾ കൂടി രംഗപ്രവേശം ചെയ്തതോടെ പാപം അതിൻ്റെ ഉത്തുംഗശ്യംഗത്തിൽ ത്തിയിരിക്കന്നു. നമ്മുടെ യുവതലമുറകൾ ഏതു വഴിയിലൂടെ ഒക്കെ പോകുന്നു എന്ന് നമുക്കാർക്കും ഒരു നിശ്ചയവുമില്ല. സ്വവർഗാനുരാഗം, സ്വവർഗരതി, സ്വവർഗവിവാഹം, എന്നിങ്ങനെ സോദോം-ഗൊമോറാ- യിലെ പാപങ്ങൾ അതിന്റെ പത്തിരട്ടി ശക്തിയോടെ നാം ജീവിക്കുന്ന ഈ തലമുറയിൽ അക്ഷരാർത്ഥത്തിൽ  വാഴുകയാണ്. ഇതെല്ലാം നമുക്ക് തികച്ചും ബോദ്ധ്യമായ  കാര്യങ്ങളാണ്. എന്നിട്ടും ആ വക പാപങ്ങളെ നാം പ്രോത്സാഹിപ്പിക്കുകയും, അനുവദിക്കുകയും, സഹിക്കുകയും അതിന് നിയമസാധുത നല്കുകയും ചെയ്തുവരുന്നു!

    മയക്കുമരുന്നുകളുടെ ദുരുപയോഗത്തിനെതിരെ ഉള്ള മുന്നറിയിപ്പുകൾ എവിടെയും നാം കേൾക്കുന്നുണ്ട്. നമ്മുടെ സ്ക്കൂളുകളിലും കോളേജുകളിലും സാമൂഹ്യ കേന്ദ്രങ്ങളിലുമെല്ലാം തന്നെ ഇതേക്കുറിച്ച് ബോധവല്ക്കരണം നാം നടത്തി വരുന്നു. എന്നാൽ, എന്തു വിശേഷത..? മയക്കു മരുന്നുകളുടെ ഉപയോഗം നാൾക്കുനാൾ വർദ്ധിക്കുകയാണ്. മദ്യപാനികളുടെ എണ്ണം കൂടി കൂടി വരുന്നു. ബോധവല്ക്കരണ പ്രക്രിയ കൊണ്ട് യാതൊരു പ്രയോജനവും ഇല്ല എന്നാണ് ഈ സംഭവങ്ങൾ എല്ലാം നമ്മെ അനുസ്മരിപ്പിക്കുന്നത്.

വേണ്ടുവോളം ബോധവല്ക്കരണം ചെയ്താലും ആന്തരികമായ ഈ സ്വഭാവത്തിന് ഒരു മാറ്റവുമുണ്ടാകുന്നില്ല. മനുഷ്യന്റെ അന്തരംഗത്തിൽ മാറ്റം ഉണ്ടാകാതെ ബാഹ്യതലങ്ങളിൽ അവർ ചെയ്യുന്ന യാതൊരുവിധമായ പ്രബോധനങ്ങളും ആത്യന്തികമായി അവന് പ്രയോജനപ്പെടുന്നില്ല എന്നാണ് ഈ വസ്തുതകൾ നമ്മെ വിളിച്ചറിയിക്കുന്നത്.

    പ്രിയപ്പെട്ട ദൈവജനമേ എവിടെയാണ് നാം രക്ഷിക്കപ്പെട്ടത്? എന്തിനാണ് നാം സ്നാനപ്പെട്ടത്? എവിടെയാണ് നമ്മുടെ വേർപാട്? ലോകം എന്തു മാതൃകയാണ് എന്റെയും നിങ്ങളുടെയും ജീവിതത്തിൽ നിന്ന് കാണുകയും പകർത്തുകയും ചെയ്യേണ്ടത്? അക്ഷന്തവ്യമായ അപരാധത്തിലൂടെയാണ് ഞാനും നിങ്ങളും ജീവിച്ചു വരുന്നത്. ന്യായാധിപന്മാരുടെ കാലത്തെ ജനങ്ങൾ ഇന്ന് ജീവിച്ചിരുന്നു എങ്കിൽ അവർ നമ്മേക്കാൾ എത്രയോ ഭേദം എന്ന് അവർ ചിന്തിക്കുമായിരുന്നു.!

 

       ദൈവസ്നേഹത്തിൽ

      നിങ്ങളുടെ E. S. THOMAS

 


Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം: നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണോ?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ഒരു സുപ്രധാന സംഭവമാണോ? പല ക്രിസ്ത്യാനികളും ഈ ചോദ്യം ചർച്ചചെയ്യുമ്പോൾ, സതേൺ കാലിഫോർണിയ പാസ്റ്റർ ഗ്രെഗ് ലോറി എന്തുകൊണ്ടാണ് നമ്മൾ അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നത് എന്ന് വിശദീകരിക്കുന്നു. കാലിഫോർണിയയിലെ മൾട്ടി-കാമ്പസ് ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ലോറി തന്റെ സഭയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മത്തായി 24-നെ പരാമർശിച്ച് പറഞ്ഞു: "നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധങ്ങളുടെ കിംവദന്തികളെക്കുറിച്ചും കേൾക്കും" എന്ന് വായിക്കുന്നു. പിൻവരുന്ന വാക്യം, അവസാന നാളുകളിൽ നമുക്കുചുറ്റും ഉണ്ടായിരുന്ന മഹാമാരികളെക്കുറിച്ച് സംസാരിക്കുന്നു. “കൊറോണ വൈറസ് ഒരു പ്ലേഗ് അല്ലെങ്കിൽ, അത് എന്താണെന്ന് എനിക്കറിയില്ല. ഇതൊരു ആഗോള പ്ലേഗാണ്. ” യെഹെസ്‌കേൽ 38-ൽ ഇസ്രായേലിനെ ആക്രമിക്കുന്ന മാഗോഗിന്റെ പരാമർശം ആധുനിക റഷ്യയാണെന്ന് പല ബൈബിൾ പണ്ഡിതന്മാരും വിശ്വസിക്കുന്നു, അദ്ദേഹം തുടരുന്നു. യെഹെസ്‌കേലിലെ മറ്റൊരു പ്രവചനമനുസരിച്ച്, യഹൂദന്മാർ ചിതറിപ്പോവുകയും അ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.