Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

കൊറോണയുടെ യുഗാന്ത്യ സന്ദേശം (Part 2)



അത്യുന്നത ദൈവത്തിന്റെ മറവിൽ വസിക്കുന്നവർക്കു സുരക്ഷ വാഗ്ദാനം ചെയ്യപ്പെടുന്ന തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനത്തിന്റെ ആറാം വാക്യത്തിൽ ദൈവപുരുഷനായ മോശെ പറയുന്നത്. "മഹാമാരി ഇരുട്ടിൽ പതുങ്ങിനടക്കുന്നു എന്നാണ് " (The pestilence that stalks in the darkness) ഒന്നിനു പിന്നാലെ മറ്റൊന്നായി, മഹാമാരികളുടെ കൊലവിളി നിരന്തരം മുഴങ്ങിയപ്പോൾ ഈജിപ്ഷ്യൻ പാലസിന്റെ തൂണുകൾ കുലുങ്ങി. ഫറവോനും, പരിവാരങ്ങളും അലറി നിലവിളിച്ചു. അതിനൊക്കെ ദൃക്സാക്ഷിയായ ജ്ഞാനിയുംവിവേകിയും,  ദൈവമനുഷ്യനുമായ മോശെ ഇങ്ങനെ പറയണമെങ്കിൽ മഹാമാരികളുടെ ചലനനിയമങ്ങൾ മനുഷ്യർക്കു അജ്ഞാതമായതുകൊണ്ടാണ്.കൊറോണയുടെ വിശ്വസഞ്ചാരത്തിനു യുഗാന്ത്യത്തിന്റെ സന്ദേശമുണ്ടെന്നു കഴിഞ്ഞഭാഗത്ത് വ്യക്തമാക്കിയല്ലോ. മഹാവ്യാധികൾ യുഗാന്ത്യത്തിന്റെ അടയാളവും, മശിഹൈക പ്രവചനത്തിന്റെ നിറവേറലുമാണ്.(ലൂക്കോ.21:11)

 

      യുഗാന്ത്യവും, ലോകാവസാനവും ഒന്നാണെന്നു തെറ്റിദ്ധരിച്ചിരിക്കുന്ന അനേകരുണ്ട്...! യുഗാന്ത്യം ഒരിക്കലും ലോകാവസാനമല്ല. രണ്ടു സന്ദർഭത്തിൽ സംഭവിക്കേണ്ടുന്ന, രണ്ടു സംഭവങ്ങളാണ് യുഗാന്ത്യവും (end of the age)ലോകാവസാനവും. (end of the world) യുഗാന്ത്യം കഴിഞ്ഞ് കുറഞ്ഞത് 1000 വർഷങ്ങൾക്കുശേഷമാണ്; ലോകാവസാനം സംഭവിക്കുന്നത്, (2പത്രൊ.3:10, വെളി. 21:1). യുഗാന്ത്യത്തിനു സ്വർഗ്ഗം നിശ്ചയിച്ചിരിക്കുന്ന ഒരു സമയമുണ്ട് (ദാനീ.11:27) യുഗാവസാനത്തിന്റെയോ, ലോകാവസാനത്തിന്റെയോ കൃത്യസമയം പറയുവാൻ കർത്താവും,

പ്പൊസ്തലന്മാരും തയ്യാറായില്ല. അതുകൊണ്ട് ആർക്കും സമയം പറയുവാനാകില്ല. ആരെങ്കിലും അങ്ങനെ പറഞ്ഞാൽ അതു വചനവിരുദ്ധവും സാത്താന്യവുമാണ്. എന്നാൽ,  പരിശുദ്ധാത്മ സഹായത്തോടെ കാര്യങ്ങൾ പഠിക്കുന്നവർക്കു ലോകത്തിൽ എങ്ങനെ യുഗാന്ത്യം സംഭവിക്കുമെന്നു വിശുദ്ധ തിരുവെഴുത്തുകളിൽ നിന്നും അറിയുവാൻ കഴിയും. 

 

     കർത്താവായ യേശുക്രിസ്തുവിന്റെ വീണ്ടുംവരവിനോടും, യുഗാവസാനത്തോടുമുള്ള ബന്ധത്തിൽ നിവൃത്തിയാകുവാനുള്ള പ്രവചനങ്ങൾകേവലം ഭൂകമ്പങ്ങളും, ക്ഷാമങ്ങളും, യുദ്ധങ്ങളും, മഹാവ്യാധികളും മാത്രമല്ല, ലോകത്തിന്റെ അസ്ഥിവാരത്തിനു ഇളക്കം സംഭവിക്കുന്ന അത്യുജ്ജ്വല പ്രവചനങ്ങളുമുണ്ട്..!! ഇന്നത്തെ രാഷ്ട്രീയ, സാമൂഹിക, വ്യവസ്ഥിതിയും, നിയമസംവിധാനങ്ങളും മാറിപോകുന്ന  അതിഭയങ്കര സംഭവങ്ങളെ കുറിച്ചും പറയുന്നുണ്ട് .. !! ബൈബിളിൽ പ്രവചനങ്ങൾ യെഹൂദനോടും (Israel)ജാതികളോടും (Nation's)സഭയോടുമുള്ള (Church) ദൂതുകൾ എന്ന നിലയിലാണുള്ളത്. യുഗാന്ത്യത്തിനു മുൻപ്, മൂന്നു കൂട്ടരെയും  സംബന്ധിച്ചുള്ള പ്രവചനങ്ങൾ പൂർണ്ണമായും നിറവേറണ്ടതുണ്ട്. പ്രവചനങ്ങളുടെ ഭാഗീകമായ നിറവേറലുകൾ ചരിത്രത്തിൽ കാണാമെങ്കിലും, പ്രവചനങ്ങൾ പൂർണ്ണമായും നിറവേറിയത് ഈ നൂറ്റാണ്ടിലാണ്. മൂന്നു വിഭാഗങ്ങളിൽ നിന്നും ഓരോന്നു വീതം താഴെ കൊടുക്കുന്ന തെളിവുകൾ നോക്കുക. 

 

 

    1. യുഗാന്ത്യത്തിനു മുൻപ് യെഹൂദന്മാർ പാലസ്തീനിൽ, തിരികെയെത്തുകയും, ഇസ്രായേൽ രാഷ്ട്രം രൂപീകരിക്കുകയും ചെയ്യണം. A.D.1948 മെയ് 14- നാണ് അത് നിറവേറിയത്. യഹൂദൻ അത്തിവൃക്ഷം കണക്കെ ഫലം പുറപ്പെടുവിച്ചുംഒലിവ് വൃക്ഷം കണക്കെ തലയുയർത്തിയും, മുന്തിരിവള്ളി കണക്കെ പൂത്തുതളിർത്തതും ഇപ്പോഴാണ്.

 

     2. ജാതികളുടെ ലോകം ഒരു പുതുലോക ഭരണകൂടത്തിനു വേണ്ടിയുള്ള ഒരുക്കം നടത്തണം. അങ്ങനെയുള്ള ആശയങ്ങളൊന്നും കഴിഞ്ഞ നൂറ്റാണ്ടുകളിൽ ശക്തിപ്പെട്ടിരുന്നില്ല. എന്നാൽ ഇന്നു സ്ഥിതി മാറിയിരിക്കുന്നു അതിരുകളില്ലാത്ത വിശാലലോകത്തിനും, ആഗോള ഭരണകൂടത്തിനും വേണ്ടിയുള്ള പരിശ്രമങ്ങളാണ് ലോകമെങ്ങും ഇപ്പോൾ കാണപ്പെടുന്നത്.

 

      3. ക്രൈസ്തവസഭയുടെ ദൗത്യമായ സുവിശേഷം യുഗാന്ത്യത്തിനു മുൻപായി ഭൂലോകമെങ്ങും പ്രസംഗിക്കപ്പെടണം. വിരോധികളും, ജഡീകന്മാരും, അസത്യവാദികളും, നാമധേയ കൂട്ടങ്ങളും സുവിശേഷത്തെ തുച്ഛീകരിക്കുമ്പോൾ കർത്താവിനെ സ്നേഹിക്കുന്ന ദൈവമക്കൾ ജീവൻപോലും തൃണവൽഗണിച്ചു കൊണ്ടു ലോകമെങ്ങും ചെന്നായ്ക്കളുടെ ഇടയിൽ കുഞ്ഞാടുകളെ പോലെ കടന്നുചെന്നു ധൈര്യത്തോടെ സുവിശേഷത്തിന്റെ വ്യാപനത്തിനായി രാപകൽ അദ്ധ്വാനിക്കുന്നു.  

 

       യുഗാന്ത്യം സംഭവിക്കുന്നതു നാലു ഘട്ടങ്ങളിലൂടെയാണ്. ഒന്നാംഘട്ടം "സ്റ്റേറ്റ് ഓഫ് ഇസ്രായേലിന്റെ രൂപീകരണത്തോടെ നടന്നുകഴിഞ്ഞു. രണ്ടാംഘട്ടം പടിഞ്ഞാറിന്റെ (Europe) അസ്തമയവും കിഴക്കിന്റെ (Asia) ഉദയവുമാണ്. അതായത്, യൂറോപ്പിനു രൂപപരിണാമവും, ഏഷ്യയിൽ മാറ്റങ്ങളും സംഭവിക്കണം. യുഗാന്ത്യത്തിനുള്ള കളം ഒരുങ്ങുന്നത് "മിഡിൽ ഈസ്റ്റിൽ"  ആണെങ്കിലും, യൂറോപ്പിലുണ്ടാകുന്ന രാഷ്ട്രീയ നീക്കങ്ങളുടെയും,സൈനീകസഖ്യങ്ങളുടെയും താളവും മേളവുമായിരിക്കും മദ്ധ്യപൗരസ്ത്യ മേഖലയിൽ മുഴങ്ങുവാൻ പോകുന്നത്. കാരണം,"യൂറോ" സംസ്കാരം എന്നതു  ഗ്രീക്ക്-റോമൻ സംസ്കാരം മാത്രമല്ല, ഏഷ്യൻ - ആഫ്രിക്കൻ - അറേബ്യൻ സംസ്കാരങ്ങളുടെ സ്വാധീനവും അതിലുണ്ട്. ഇനിയും ഉദയംകൊള്ളുന്ന പുതിയ "റോമി"നെ കുറിച്ചുള്ള ദാനീയേൽ പ്രവാചകന്റെയും, യോഹന്നാൻ ശ്ലീഹായുടെയും ദർശനങ്ങളും (ദാനീ.7: 7- 25, വെളി.17:7-13) യെശയ്യാ. പ്രവാചകന്റെയും, പൗലൊസ്   ശ്ലീഹായുടെയും വിവരണങ്ങളും അതാണ് സൂചിപ്പിക്കുന്നത്. 

 

      മഹാവ്യാധികളുടെ ചരിത്രം പരിശോധിച്ചാൽ പ്രത്യേകം പരാമർശിക്കപ്പെടേണ്ട രണ്ടു രാജ്യങ്ങളാണ് ചൈനയുംഇറ്റലിയും.  ആദ്യമായി മഹാമാരിയുണ്ടായത് ചൈനയിലാണ്. ഏറ്റവുമധികം തവണ രൂക്ഷമായിട്ടുള്ളത് ഇറ്റലിയിലുമാണ്. റോമിലെ ചക്രവർത്തിമാരുടെ പേരുകളിലറിയപ്പെട്ട വസൂരികൾ (ആന്റൊണീൻ, ജസ്റ്റീനിയൻ പ്ലേഗുകൾ) ചൈനയിൽനിന്നും ഇറ്റലിയിലെത്തി പടർന്നതാണ്. മാരകമായ പകർച്ചവ്യാധികളെല്ലാം (Pandemic) ചൈനയും, ഇറ്റലിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത്  യാദൃശ്ചികമായി തോന്നാം.

 

     മഹാമാരികൾ സംഭവിച്ചപ്പോൾ ഒക്കെയും സാമ്രാജ്യങ്ങൾക്കും, ഭരണകൂടങ്ങൾക്കും ഇളക്കം തട്ടിയിട്ടുണ്ട്. ഇറ്റാലിയൻ വാണിജ്യക്കപ്പലുകളിലെ പതിവ് സഞ്ചാരികളായിരുന്ന കറുത്ത എലികളുടെ രൂപത്തിലെത്തിയ കരിമരണവും (The Black Death) കൊറോണപോലെ ചൈനയിൽനിന്നും വന്നു യൂറോപ്പിനെ ശവപ്പറമ്പാക്കിയതാണ്. ബ്ലാക്ക്ഡെത്തിനു  ശേഷമാണ് ഇറ്റാലിയൻ ബസിലിക്കകളിലെ ഭൂതമത ആരാധന ചോദ്യം ചെയ്യപ്പെട്ടത്. പാഗനിസം തകർന്നതോടെയാണ് റോമാസാമ്രാജ്യവും ക്ഷയിച്ചത്. ആധുനിക യൂറോപ്പിന്റെ അടിത്തറ ഇറ്റലിയിലെ ശവകല്ലറകളുടെ മുകളിലാണ് സ്ഥിതിചെയ്യുന്നത്. ഇറ്റലിയെ ഉഴുതുമറിച്ച 'ബ്ലാക്ക്ഡെത്ത് ' ഫ്ലോറൻസ് നഗരത്തിലെ അറുപതു ശതമാനം ജനങ്ങളെയും വകവരുത്തി. തുടർന്നാണ് യൂറോപ്പിൽ നവോത്ഥാനവും, പ്രൊട്ടസ്റ്റന്റെനിസവും ആരംഭിച്ചത്. ചുരുക്കി പറഞ്ഞാൽ  മഹാമാരിക്കു ശേഷമാണ്, റോമിലെ  തടവറകളിൽ നിന്നു ദൈവസഭ മോചിക്കപ്പെട്ടത്. ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ ബാലസിംഹങ്ങളെ പോലെആയിരക്കണക്കിനു നവീകരണവീരന്മാർ ചാടിയെഴുന്നേറ്റു സടകുടഞ്ഞു ഗർജ്ജിച്ചപ്പോൾ യുറോപ്പിലെങ്ങും സത്യസുവിശേഷത്തിന്റെ സിംഹഗർജ്ജനം മുഴങ്ങി. അതിന്റെ മറ്റൊലി ലോകമെങ്ങും പ്രതിദ്ധ്വനിച്ചു. 

 

      ഇന്നു യൂറോപ്പ് രാഷ്ട്രീയവും,  സാംസ്കാരികവും, മതപരവുമായ  കാരണങ്ങൾ കൊണ്ട് അസ്ഥിരതയുടെ താവളമാണ്. ബ്രെക്സിറ്റിനെതിരെ കൈകോര്‍ത്തവര്‍ കൊറോണയുടെ പേരിൽ അതിര്‍ത്തികള്‍ അടച്ചു ഇറ്റലിയെ ഒറ്റപ്പെടുത്തി. ഒടുവിൽ യൂറോപ്യന്‍ ഐക്യം ഇല്ലാതാകുമെന്നു പ്രധാനമന്ത്രി ജുസെപ്പെക്കു (Giuseppe Conte) പറയേണ്ടി വന്നു. ഇപ്പോൾ യൂറോപ്പ് പരസ്പരം ചെളി വാരിയെറിയുന്നവരുടെ വെറുമൊരു യൂണിയനായിരിക്കുന്നു. യൂറോപ്യന്‍മാരിൽ ഭൂരിപക്ഷത്തിനും അവരുടെ യൂണിയനിൽ തീരെ വിശ്വാസമില്ല. പാന്‍ യൂറോപ്യന്‍ തിങ്ക് ടാങ്കായ E.C.F.R അതു ശരിവയ്ക്കുന്നുമുണ്ട്. ചില വർഷങ്ങൾക്കു മുൻപു "രാജഭരണം വീണ്ടും വരുന്നു" എന്ന ലേഖനത്തിലൂടെ യൂറോപ്യൻ യൂണിയൻ അസ്ഥിരപ്പെടുമെന്നു ഈ ലേഖകൻ പറഞ്ഞിരുന്നത് വായനക്കാരിൽ ചിലരെങ്കിലും ഓർക്കുമല്ലോ.

 

      കാലാന്ത്യപരമായ സംഭവങ്ങളുടെ മൂന്നാം ഘട്ടം നവറോമൻ സർക്കാരിന്റെ രൂപീകരണമാണ്. അതിനു ഇപ്പോഴത്തെ യൂറോപ്പിന്റെ പൊളിറ്റിക്കൽ സ്ട്രക്ച്ചർ മാറണം. മാറിയേ തീരു.സംസ്കാരങ്ങളുടെ കളിത്തൊട്ടിലായ യൂറോപ്പിന്റെ ഹൃദയം ഇറ്റലിയാണെങ്കിൽ ഫ്രാൻസും, ജർമ്മനിയും, ബ്രിട്ടണും, സ്പെയിനും സ്വീഡനും യൂറോപ്പിന്റെ ജീവനാഡികളാണ്. ഗ്രീസ് തലച്ചോറുമാണ്. കൊറോണ സൃ|ഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും, സാമൂഹിക അനിശ്ചിതത്വവും, ഭക്ഷ്യക്ഷാമവും, തൊഴിൽരാഹിത്യവും നിമിത്തം പുതിയനയങ്ങളും, സൈനീകസഖ്യങ്ങളും രൂപീകരിക്കുവാൻ യൂറോപ്പ് നിർബന്ധിതമാകും.(വെളി.17:12) പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമയത്തിന്റെ വർണ്ണങ്ങൾ തെളിയും. അന്തരീക്ഷം ശബ്ദമുഖരിതമാകും. പുതിയ നയങ്ങൾ (സാമ്പത്തിക, സൈനിക, വ്യാപാര, വിദേശ) യൂറോപ്പിനെ അടിമുടി മാറ്റിമറിക്കും." മമ്മോനെ" ദൈവമായി കാണുന്ന സുഖലോലുപന്മാരുടെ വക്കാലത്ത് ഏറ്റെടുത്തുകൊണ്ടു  ക്രൈസസ് മാനേജ്മെന്റു വിദഗ്ദന്മാരും, പൊളിറ്റിക്കൽ അഡ്വൈസറന്മാരും കള്ളപ്രവാചകന്റെ സഹായത്തോടെ ബാബിലോണിലെ ചുവന്നുതുടുത്ത മഹതിയാം വേശ്യയുടെ (വെളി.17:5) കാർമ്മീകത്വത്തിൽ പുതിയ റോമൻ സർക്കാർ രൂപീകരിക്കും. 

 

       നവറോമിന്റെ ഭൂവിഭാഗം തീർച്ചയായും യൂറോപ്പിലും മദ്ധ്യകിഴക്കനേഷ്യൻ രാജ്യങ്ങളിലുമായി വ്യാപിച്ചിരിക്കും.

യുഗാന്ത്യത്തിന്റെ ഒടുവിലത്തെ ഘട്ടമായ നാലാംഘട്ടം ആരംഭിക്കുന്നത് ഇവിടം മുതലാണ്. നാശയോഗ്യനായ എതിർക്രിസ്തു (antichrist) വെളിപ്പെടുന്നതു ഇവിടം മുതലായിരിക്കാം. അസാമാന്യ ബുദ്ധിമാനുംകൗശലക്കാരനുമായ എതിർക്രിസ്തു അത്ഭുതകരമായ നയതന്ത്രനീക്കങ്ങളിലൂടെ മിഡിൽഈസ്റ്റിനെ കോരിതരിപ്പിക്കുകയും അറബ് - ജൂത സംഘർഷങ്ങൾ ആരെയും അമ്പരപ്പിക്കുന്ന വിധത്തിൽ സമർത്ഥമായി പരിഹരിച്ചും കൊണ്ടു, ഇതാ.... ലോകത്തിനു സമാധാനം.... സമാധാനം എന്നു ഉറക്കെ പറയും !  അനീതിയുടെ രാജകുമാരൻ വഞ്ചനയുടെ തേരിൽ പ്രളയതുല്യമായ സൈന്യത്തോടെ നവീകരിച്ച പഴയ റോമൻ മെതിവണ്ടിയുമായി ഇസ്രായേലിലെ ദാവീദിന്റെ പട്ടണങ്ങളിൽ കൂടി തേരോട്ടം നടത്തും. ലോകാരംഭം മുതൽ അന്നുവരെയും ചരിത്രത്തിൽ കാണാത്ത വിധത്തിൽ യെഹൂദജനത്തെ ഒരിക്കൽ കൂടി മൃഗീയമായി അവൻ ആക്രമിക്കുകയും ചെയ്യും! 

 

       ഇസ്രായേൽമക്കളിൽ അക്കാലത്ത് ജീവനോടെ ശേഷിക്കുന്നവർ, രക്ഷയ്ക്കായി അവരുടെ പിതാക്കന്മാർ കുത്തിതുളച്ച മശിഹതമ്പുരാന്റെ തിരുമുറിവുകളിലേക്കു നോക്കുവാനാരംഭിക്കും. അപ്പോൾ സകല പ്രവാചകന്മാരും, സഭയുടെ അപ്പൊസ്തലന്മാരും, നമ്മുടെ മശിഹതമ്പുരാനും അരുളിചെയ്തതു പോലെ യുഗാന്ത്യത്തിനു തുടക്കം കുറിക്കും. എന്നാൽ, ദാവീദ് പുത്രന്റെ പുണ്യാഹരക്തത്താൽ പാപമോചനം പ്രാപിച്ചവരുടെ കൂട്ടമായ ദൈവസഭയെ ഒന്നും ചെയ്യുവാൻ അവനു കഴിയില്ല..! എന്തെന്നാൽ, മൃഗം (എതിർക്രിസ്തു) പ്രത്യക്ഷപ്പെടുന്നതിനു തൊട്ടുമുമ്പ്, തിരുസഭയുടെ ഉത്പ്രാപണം (rapture) സംഭവിച്ചിരിക്കും. ഒരു കഴുകൻ തന്റെ ഇര കൃത്യമായി റാഞ്ചി എടുക്കുന്നതുപോലെ, പെന്തകോസ്തുനാളിൽ സ്വർഗ്ഗമണ്ഡപം വിട്ടിറങ്ങിവന്ന ഉന്നതനായ തങ്കപ്രാവ് വിശുദ്ധ സഭയെയും കൊത്തിയെടുത്തു മേഘത്തിലേക്കു ചിറകടിച്ചു കരേറിപോയിരിക്കും.....

 

      പ്രിയമുള്ളവരെ, മഹാമാരിയായ കൊറോണ, അതിന്റെ സഞ്ചാരം അവസാനിപ്പിച്ചുകൊണ്ടു വിശ്രമിച്ചാലും, ഇല്ലെങ്കിലും ലോകം അതിവേഗം മാറും..! പ്രവചനങ്ങളിലൂടെയും, വെളിപ്പാടുകളിലൂടെയും പരിശുദ്ധാത്മാവ് പറഞ്ഞതുപോലെ ദൈവവചനം അക്ഷരാർത്ഥത്തിൽ നിറവേറുക തന്നെ ചെയ്യും. ധന്യനായ പൗലൊസ് ശ്ലീഹാ പറയുന്നതുപോലെ അധർമ്മമൂർത്തിയുടെ പ്രത്യക്ഷത കാണേണ്ട ദൗർഭാഗ്യം

'നശിച്ചുപോകുന്നവർക്കു' മാത്രമാണ്. (2 തെസ്സ.2:9) സത്യത്തെ (യേശുക്രിസ്തു) സ്നേഹിക്കാത്തതുകൊണ്ടും,  ദൈവകല്പനകൾ അനുസരിക്കാത്തതു കൊണ്ടുമാണ് അവർക്ക് അങ്ങനെ സംഭവിക്കുന്നത്. ഇതു വായിക്കുന്ന താങ്കൾക്കോതാങ്കളുടെ തലമുറകൾക്കോ ആ നാശയോഗ്യനെ കാണാതിരിക്കുവാനുള്ള സമൃദ്ധമായ ദൈവകൃപ പിതൃപുത്ര പരിശുദ്ധാത്മാവാം ത്രീയേക ദൈവം ചെയ്യുമാറാകട്ടെ....

എന്ന പ്രാർത്ഥനയോടു കൂടി

 

               ക്രിസ്തുവിൽ

      പാസ്റ്റർ വർഗ്ഗീസ് ജോസഫ്


 

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം: നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണോ?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ഒരു സുപ്രധാന സംഭവമാണോ? പല ക്രിസ്ത്യാനികളും ഈ ചോദ്യം ചർച്ചചെയ്യുമ്പോൾ, സതേൺ കാലിഫോർണിയ പാസ്റ്റർ ഗ്രെഗ് ലോറി എന്തുകൊണ്ടാണ് നമ്മൾ അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നത് എന്ന് വിശദീകരിക്കുന്നു. കാലിഫോർണിയയിലെ മൾട്ടി-കാമ്പസ് ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ലോറി തന്റെ സഭയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മത്തായി 24-നെ പരാമർശിച്ച് പറഞ്ഞു: "നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധങ്ങളുടെ കിംവദന്തികളെക്കുറിച്ചും കേൾക്കും" എന്ന് വായിക്കുന്നു. പിൻവരുന്ന വാക്യം, അവസാന നാളുകളിൽ നമുക്കുചുറ്റും ഉണ്ടായിരുന്ന മഹാമാരികളെക്കുറിച്ച് സംസാരിക്കുന്നു. “കൊറോണ വൈറസ് ഒരു പ്ലേഗ് അല്ലെങ്കിൽ, അത് എന്താണെന്ന് എനിക്കറിയില്ല. ഇതൊരു ആഗോള പ്ലേഗാണ്. ” യെഹെസ്‌കേൽ 38-ൽ ഇസ്രായേലിനെ ആക്രമിക്കുന്ന മാഗോഗിന്റെ പരാമർശം ആധുനിക റഷ്യയാണെന്ന് പല ബൈബിൾ പണ്ഡിതന്മാരും വിശ്വസിക്കുന്നു, അദ്ദേഹം തുടരുന്നു. യെഹെസ്‌കേലിലെ മറ്റൊരു പ്രവചനമനുസരിച്ച്, യഹൂദന്മാർ ചിതറിപ്പോവുകയും അ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.