Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

സോഷ്യൽ മീഢിയയിലെ ആത്മീയത.


ജീവിതത്തിന്റെ എല്ലാ വശങ്ങളിലും നമുക്ക് മാതൃക ആവശ്യമാണ്. പെന്തക്കോസ്ത് ലോകത്തെ ഇത്രമാത്രം താഴ്ന്ന നിലവാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത് ഒരർത്ഥത്തിൽ മുഖംമൂടി ധരിച്ച കപട ഭക്തരാണ്. ആരോടാണ് ഇവർ മത്സരിക്കുന്നത്? വിശ്വാസികളോടോ? പാസ്റ്റർമാരോടോ? സഭകളോടോ? അതോ തമ്മിൽ തമ്മിലോ? ദൈവവചനത്തെ ആധികാരികമായി പഠിക്കാതെ സകലതും പ്രാർത്ഥനകൊണ്ട് മാത്രം വിവക്ഷിക്കുകയും വിശദീകരിക്കുകയും ചെയ്യുക എന്നത് എത്രമാത്രം ശരിയാണ്. തികച്ചും തെറ്റിദ്ധരിപ്പിക്കലല്ലേ ഇപ്പോൾ നടക്കുന്നത്. ഇന്നത്തെ സോഷ്യൽ മീഡിയ വേണ്ടതുപോലെ ഉപയോഗിക്കാതെ ലഭ്യമായ സ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്യുന്ന കാഴ്ചയാണ് ഫേസ് ബുക്കിൽകൂടി നാം കണ്ടുകൊണ്ടിരിക്കുന്നത് .

1990 - 2000 കാലഘട്ടത്തോടുകൂടി ആത്മീയതയുടെ നല്ല നാളുകൾ കഴിഞ്ഞു. പുരോഹിതന്മാർ ബഹുമാന്യരായിരുന്നു, സമൂഹത്തിൽ മാനിക്കപ്പെടുന്നവരായിരുന്നു. എന്നാൽ ഇന്ന് സ്ഥിതിവിശേഷങ്ങൾ പാടേമാറി. സകലരും ശുശ്രൂഷകരും പുരോഹിതരുമായി മാറിയിരിക്കുന്നു. അതിന് ഉപോദ്ബലകമായി ഒരു വാക്യം ബൈബിളിൽ നിന്നും എടുക്കും. പത്രോസിന്റെ ലേഖനം; രാജകീയ പുരോഹിത വർഗ്ഗം. സ്ത്രീകൾ ലൈവ് വരുന്നത് കാണുമ്പോൾ ശരിക്കും ഒരു മത്സരം നടത്തുന്ന പ്രതീതിയാണ്. ചിലർ ലൈവിൽ അന്യഭാഷയുടെ ആദ്യാക്ഷരം മുതൽ പഠിപ്പിക്കുന്നത് കാണാം. പ്രാർത്ഥിക്കാൻ എത്രയോ അവസരങ്ങൾ ലഭിച്ചിട്ടും അറയിൽ കടന്നു രഹസ്യത്തിൽ കാണുന്ന പിതാവിനോട് പ്രാർത്ഥിക്കാതെ പൊതുജനം കാൺകെ പരസ്യമായി പ്രാർത്ഥിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന സഹോദരിമാരുടെ ചേഷ്ടകളെ ലോകവിമർശകർ കേവലം കോമാളിത്തരമാക്കി മാറ്റി. നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അധ്വാനിക്കുന്നവരെ ഇരട്ടി മാനത്തിനു യോഗ്യരായി എണ്ണുക.

ക്രിസ്തുവിന്റെ സുവിശേഷം ഇത്രമാത്രം അഭക്തിയോടെ വിശദീകരിക്കുകയും ആവശ്യമില്ലാതെ മറുപടിക്കായി ഉപയോഗിക്കുകയും ചെയ്യുന്ന ഒരു കൂട്ടർ ഉണ്ടെങ്കിൽ അത് ഈ ന്യൂജൻ പെന്തക്കോസ്തരാണ് എന്നതിൽ സംശയമില്ല. പാരമ്പര്യ വാദങ്ങളെ ശക്തിയുക്തം എതിർത്തുകൊണ്ട് ദൈവഭക്തിക്ക് മാനം വരുത്തിയ പഴയകാല വ്യക്തിജീവിതങ്ങളെ പുതു വിശ്വാസികൾ മറന്നാലും കാലം മറക്കില്ല.

എന്നാൽ പാരമ്പര്യ ആരാധനാ രീതികളിൽ അവലംബിക്കുന്ന കർമ്മങ്ങൾ പലപ്പോഴും വ്യക്തികൾ ഭക്തിയെ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ വചനത്തിന്റെ പൊരുളുകൾ അല്പം കൂടുതൽ മനസിലാക്കിയ പുതിയ നിയമ വിശ്വാസികൾക്ക് ക്രിസ്തു തന്റെ സ്നേഹിതനും തന്റെ ഇഷ്ട്ടങ്ങൾക്കു മാത്രം വില കല്പിക്കുന്നവനും മാത്രമാണ്. ‛നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പത്ഥ്യവചനവും ഭക്തിക്കൊത്ത ഉപദേശവും അനുസരിക്കാതെ അന്യഥാ ഉപദേശിക്കുന്നവൻ ഒന്നും തിരിച്ചറിയാതെ തർക്കത്തിന്റെയും വാഗ്വാദത്തിന്റെയും ഭ്രാന്ത് പിടിച്ചു ചീർത്തിരിക്കുന്നു’ (1 തിമോ 6 :3 ,4 ).

ഈ പെന്തക്കോസ്തു പുതിയ വിശ്വാസികൾക്കു ചില ചോദ്യങ്ങൾ ദൈവത്തോട് ചോദിക്കാനുമുണ്ട് .* ദൈവം ഉണ്ടെങ്കിൽ അവൻ എന്തുകൊണ്ട് ഇത്രമാത്രം കഷ്ടതകൾ അനുഭവിക്കുന്നു?

* നിരപരാധി എന്തുകൊണ്ട് കഷ്ടപ്പെടുന്നു?

* പിറവിയിലെ കുരുടനായി ജനിച്ചതെന്തുകൊണ്ട്? ആരാണ് പാപം ചെയ്തത്?

ഇവയുടെ എല്ലാത്തിന്റെയും ഉത്തരം അറിയില്ലെങ്കിലും നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുന്ന ചില ഉത്തരങ്ങൾ ഉണ്ട്. അതാണ് ഒരു വിശ്വാസിയെ സംബന്ധിച്ച് വേണ്ടത്.

എന്നാൽ ഇന്നത്തെ ലൈവുകാർ എന്തൊക്കെയാണ് പ്രഘോഷിക്കുന്നതു? വാക്യത്തെ വിശദീകരിക്കുന്നതിനു പകരം വിളിച്ചുപറയുന്ന കാര്യങ്ങൾ എത്രമാത്രം പരിഹാസ്യമാണെന്നു ശ്രദ്ധിക്കുന്നവർക്കു മനസിലാകും. ചില സഹോദരിമാരുടെ കാര്യം പിന്നെ പറയുകയും വേണ്ട. ആരോടാണ് ഇവർക്കെല്ലാം മത്സരമുള്ളത്? ഈ ഒരു ഗ്രൂപ്പ് അല്ലാതെ, ആൺപെൺ ഭേദമില്ലാതെ ഇതിനായി ഇറങ്ങി പുറപ്പെട്ടിരിക്കുന്ന മറ്റേതെങ്കിലും ഗ്രൂപ്പുകളെ നമുക്ക് കാണാൻ കഴിയുമോ? ഇവരുടെ ഈ ലൈവ് പ്രോഗ്രാമുകൾ കൊണ്ട് എന്ത് പ്രയോജനം ആണ് ഇവിടെ ലഭിക്കുന്നത്?

പ്രാഗൽഭ്യമുള്ള സഭാ ശുശ്രൂഷകന്മാരെ കുറിച്ചല്ല ഞാൻ പരാമർശിച്ചത്. ജീവിതം ഇല്ലാത്തവരുടെ പ്രസംഗങ്ങൾ സുവിശേഷവേലയ്ക്കു ഗുണത്തേക്കാൾ അധികം ദോഷം മാത്രമേ ചെയ്യുന്നുള്ളു.

യുവ തലമുറയെ, നിങ്ങളാണ് തീരുമാനിക്കേണ്ടത്. വിമർശനങ്ങളും വാഗ്വാദങ്ങളും ഒക്കെ ഉപേക്ഷിച്ചു സുവിശേഷവേല ആരാണ് ചെയ്യേണ്ടത്? എങ്ങനെയാണ് ക്രിസ്തുവിനായി മറ്റുള്ളവരെ നേടേണ്ടത് എന്ന് ദൈവത്തോടു തന്നെ ചോദിച്ചു മനസ്സിലാക്കി സുവിശേഷപ്രസംഗങ്ങൾ നടത്തിയാൽ പോരെ. അതോ കൂടുതൽ വ്യൂവേഴ്‌സിനെ നേടിയതുകൊണ്ടു ആത്മാവിനെ നേടി എന്നർത്ഥം വരുമോ? എന്തായാലും ഇനി വരാനിരിക്കുന്ന കാര്യങ്ങൾ കാത്തിരുന്ന് കാണുക തന്നെ, ശേഷം കാഴ്ചയിൽ .!!

             അജി പനക്കച്ചേരി


     

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം: നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണോ?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ഒരു സുപ്രധാന സംഭവമാണോ? പല ക്രിസ്ത്യാനികളും ഈ ചോദ്യം ചർച്ചചെയ്യുമ്പോൾ, സതേൺ കാലിഫോർണിയ പാസ്റ്റർ ഗ്രെഗ് ലോറി എന്തുകൊണ്ടാണ് നമ്മൾ അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നത് എന്ന് വിശദീകരിക്കുന്നു. കാലിഫോർണിയയിലെ മൾട്ടി-കാമ്പസ് ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ലോറി തന്റെ സഭയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മത്തായി 24-നെ പരാമർശിച്ച് പറഞ്ഞു: "നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധങ്ങളുടെ കിംവദന്തികളെക്കുറിച്ചും കേൾക്കും" എന്ന് വായിക്കുന്നു. പിൻവരുന്ന വാക്യം, അവസാന നാളുകളിൽ നമുക്കുചുറ്റും ഉണ്ടായിരുന്ന മഹാമാരികളെക്കുറിച്ച് സംസാരിക്കുന്നു. “കൊറോണ വൈറസ് ഒരു പ്ലേഗ് അല്ലെങ്കിൽ, അത് എന്താണെന്ന് എനിക്കറിയില്ല. ഇതൊരു ആഗോള പ്ലേഗാണ്. ” യെഹെസ്‌കേൽ 38-ൽ ഇസ്രായേലിനെ ആക്രമിക്കുന്ന മാഗോഗിന്റെ പരാമർശം ആധുനിക റഷ്യയാണെന്ന് പല ബൈബിൾ പണ്ഡിതന്മാരും വിശ്വസിക്കുന്നു, അദ്ദേഹം തുടരുന്നു. യെഹെസ്‌കേലിലെ മറ്റൊരു പ്രവചനമനുസരിച്ച്, യഹൂദന്മാർ ചിതറിപ്പോവുകയും അ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.