Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

ടെക്നോളജി എത്രത്തോളം മനുഷ്യനെ മൂഢൻ ആക്കി.



 രാവിലെ എഴുന്നേറ്റു പ്രഭാത കാര്യങ്ങൾ കഴിഞ്ഞു ജോലിക്കുപോയി,വീണ്ടും ഭവനത്തിൽ വന്നു കിടന്നു രാവിലെഎഴുന്നേറ്റു. ഇതിങ്ങനെ തുടർന്നുകൊണ്ട് ഇരുന്നു, എന്നാൽ ഭൂമിയിൽ ഉണ്ടായ വ്യതിയാനങ്ങൾ, സൂര്യന് ഉണ്ടായവ്യതിയാനങ്ങൾ ആകാശങ്ങളിൽ നടക്കുന്ന  അത്ഭുതങ്ങൾ, ആരറിഞ്ഞു ആരു കണ്ടു??? ടെക്നോളജി മനുഷ്യനെ ദൈവത്തിൽനിന്നുമകറ്റി കാരണം ഇന്ന് എല്ലാം ഒരു വിരൽത്തുമ്പിൽ. ടെക്നോളജി വർദ്ധിച്ചപ്പോൾ മനുഷ്യന് ദൈവത്തെആവശ്യം ഇല്ലാതെയായി. ആയിരം വർഷം മുൻപ് മനുഷ്യൻ മഴപെയ്യാൻ വേണ്ടി പ്രാർത്ഥിക്കുമായിരുന്നു, മഴപെയ്തു കഴിഞ്ഞാൽ അവർ ദൈവത്തിനു നന്ദി പറയും, എന്നാൽ ഇന്നത്തെ മനുഷ്യന് അതിന്റെ ആവശ്യം ഇല്ലല്ലോ…..!! കാരണംഭൂമിയിലെ എല്ലാ വ്യതിയാനങ്ങളും അവർ പഠിക്കുകയും, കാലാവസ്ഥയെ പോലും പ്രവചിച്ചു പറയാനുള്ള  ടെക്നോളജി അവരുടെ കൈയിൽ ആയിക്കഴിഞ്ഞു, പിന്നെ എന്തിനു ദൈവം. “New Generation of mobile technology 5G” വന്നു കഴിഞ്ഞു. അതിനുമുൻപ് “Artificial Intelligence” (അഥവാ കൃത്രിമ ബുദ്ധി) യെ കുറിച്ച് നാം അറിഞ്ഞിരിക്കണം. 1965 ൽ ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത് ജോൺ മാക്‌കാർത്തി ആണ്. യന്ത്രങ്ങൾക്ക് മനുഷ്യന്റെ അതെ കഴിവുകൾ കൊടുക്കുക അതാണ് ഇതിന്റെ ഉദ്ദേശം. മനുഷ്യനെപ്പോലെ തന്നെ ചിന്തിക്കാനും പ്രവർത്തിക്കാനും ഇതിനു കഴിവ്ലഭിക്കും. ഇതു മനുഷ്യരാശിക്ക് തന്നെ വെല്ലുവിളി ആകുകയും ചെയ്യും. ഇന്ന് മൊബൈലിൽ ഈ സംവിധാനം ആയികഴിഞ്ഞു, 2024ൽ ഇതു പൂർണമായും  ലോകത്തു ഇടംപിടിക്കും എന്നുള്ളത് സത്യമായ കാര്യം ആണ്. മനുഷ്യന്റെഹൃദയമിടിപ്പ്, കോശികളുടെ പ്രവർത്തനം, തലചോറിന്റെ പ്രവർത്തനം, ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ മനുഷ്യനെ നിയന്ത്രിക്കാൻ ഈ ടെക്നോളജിയ്ക്ക് കഴിയും എന്ന് മറന്നുപോകരുത് 5th generation ടെക്നോളജി ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞാൽ ഭൂമി മ്ലേച്ചതയാൽ നിറഞ്ഞു ദൈവഭയം ഇല്ലാതെ പോകും എന്നതിന് ഒരു സംശയവും വേണ്ട....മൂഢന്മാർ ആയ ജനങ്ങൾ ടെക്നോളോജിയുടെ പിറകെ പോകുമ്പോൾ, ദൈവത്തിന്റെ ജനമായനാമോരോരുത്തരും മനസിലാക്കണം കർത്താവിന്റെ വരവ് അടുത്ത് എന്ന്. മനുഷ്യൻ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളുംദൈവത്തിനു എതിരായുള്ള വിപ്ലവത്തെ സൂചിപ്പിക്കുന്നു. ഇന്റർനെറ്റിന്റെ അമിത ഉപയോഗം നിങ്ങളുടെ വിശ്വാസത്തെതകർക്കും എന്ന് നിങ്ങൾ മറക്കരുത്. സഭാസമൂഹങ്ങളിൽ ഇതേ യുക്തി പ്രയോഗിക്കുന്നു.ഒരു ആത്മീയ ഉപദേശം അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കാൻ പോകുന്നതിനു പകരം മിക്ക ആളുകളും ഇപ്പോൾ ഇൻറർനെറ്റിൽ തെരയുന്ന കാലം ആണ്. ഇന്റർനെറ്റും സാങ്കേതികവിദ്യയും തികച്ചും മോശമല്ലെങ്കിലും, മനുഷ്യന്റെ അമിത ഇടപെടൽ മൂലംനശിച്ചുകൊണ്ടിരിക്കുന്നു. ഭൂരിഭാഗം യൗവനക്കാരും ഇന്റർനെറ്റ് എന്ന്‌ പറയുന്ന പൈശാചികവലയത്തിൽ അകപ്പെട്ട അവസ്ഥയാണ്. എല്ലാ ടെക്നോളജിയും മനുഷ്യന് വളരെ ഫലപ്രദമാണ് എന്നാൽ അതിന്റെ നല്ലവശംതെരഞ്ഞെടുക്കാതെ ചീത്തവശം ഏറ്റെടുക്കുകയും ദൈവകോപത്തിനു ഇരയാകുകയും ചെയുന്നു. ദൈവം നമ്മൾക്ക് ജ്ഞാനം ഉപദേശിച്ചുതന്നതു മൂഢൻ ആയി നടക്കുവാൻ അല്ല, കാര്യങ്ങളെ വിവേകിച്ചറിഞ്ഞു നല്ലവഴിതെരഞ്ഞെടുക്കുവാൻ വേണ്ടിയാണ്. നമ്മുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് നമുക്ക്‌ പല പ്രശ്നങ്ങളും പരിഹരിക്കാംപക്ഷേ അതേ സാങ്കേതികവിദ്യയാൽ പുതിയ പ്രശ്നങ്ങളും സൃഷ്ടിക്കാം. നന്മയ്ക്കുള്ള മികച്ച സാങ്കേതികവിദ്യകൾപോലും ദുരുപയോഗം ചെയ്യപ്പെടാം. ടെക്നോളജിയിൽ വർദ്ധനവുണ്ടാകുന്നത് അവസാന സമയത്തിന്റെ ഒരു ലക്ഷണമാണെന്നു അനേകർ അഭിപ്രായപ്പെടുന്നു, ദാനിയേൽ 12-4 “നീയോ ദാനീയേലേ, അന്ത്യകാലംവരെ ഈ വചനങ്ങളെ അടച്ചു പുസ്തകത്തിന്നു മുദ്രയിടുക; പലരും അതിനെ പരിശോധിക്കയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും.”. ഈ വാക്യം വായിക്കുമ്പോൾ അത് നമ്മൾക്ക് പൂർണ്ണമായും മനസ്സിലാകും. 

 

             

          ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

      

            ജിനേഷ്‌ പുനലൂർ

       

    

 


 

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.

നമ്മുടെ ദൈവം...

തോമസ് അക്വിനാസ് ഒരു ദൈവശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ രചനകളിൽ പത്ത് ദശലക്ഷത്തിലധികം വാക്കുകൾ ഉൾപ്പെടുന്നു, അത് ഒരു മേശപ്പുറത്ത് നിന്ന് പനിപിടിച്ച വേഗതയിൽ അദ്ദേഹം എഴുതി. ഉപദേശത്തെക്കുറിച്ചുള്ള ക്രിസ്തീയ പഠിപ്പിക്കലുകൾ മാത്രമല്ല, ക്രിസ്ത്യാനികൾ ദൈവത്തെക്കുറിച്ച് എങ്ങനെ ചിന്തിക്കണം എന്നതിനെക്കുറിച്ചുള്ള വിശാലമായ ചോദ്യങ്ങളും അദ്ദേഹം സമന്വയിപ്പിച്ചു. എന്റെ വിശ്വാസം എന്റെ ലോകത്തിലെ ഫർണിച്ചറുകളുടെ ഭാഗമായിരുന്നു. അത് പരിചിതവും അൽപ്പം സാധാരണവും ആയിരുന്നു, ഞാൻ അതിൽ എന്റെ ഭാരം വയ്ക്കുമ്പോൾ എന്നെ പിടിച്ചുനിർത്താനുള്ള അതിന്റെ കഴിവ് വലിയതോതിൽ ചോദ്യം ചെയ്യപ്പെടാത്തതായിരുന്നു. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ ഭയപ്പെട്ടിരുന്നില്ല. എന്റെ ആശങ്കകൾ, ഏകാന്തത, അസ്തിത്വപരമായ ആവശ്യങ്ങൾ എന്നിവയുമായി ഞാൻ ദൈവത്തെ കുറിച്ച് അറിയുവാൻ വേണ്ടി ആയിരുന്നു. ഇത്തരത്തിലുള്ള ഭക്തിയിൽ നിന്ന് തികച്ചും വേറിട്ട് ദൈവത്തെ പഠന ലക്ഷ്യമായി കണക്കാക്കുക എന്നത് എനിക്ക് സ്വാഭാവികമായി വന്നതല്ല. അതിനാൽ ഞാൻ ഔപചാരികമായി ദൈവശാസ്ത്രം പഠിച്ചുകഴിഞ്ഞാൽ അത് പഠിക്കാൻ ഞാൻ തയ്യാറല്ലെന്ന് കണ്ടെത്തി. സത്യം പറഞ്ഞാൽ, സിസ്റ്റമാറ്റിക് തിയോളജി ...