കൈകാലുകളിൽ ഇരുമ്പാണികൾ കുത്തി തുളച്ചപ്പോൾ, പിതാവ് കനിവു കാട്ടിയില്ല. ക്രൂശിക്ക, ക്രൂശിക്കയെന്ന് കണ്ഠക്ഷോഭം കാട്ടിയവർ കുറഞ്ഞ കനിവുപോലും കാട്ടിയില്ല.
കുടിക്കുവാൻ കുടിനീർ കൊടുക്കാതെ കണ്ടി വെണ്ണകലർത്തിയത് കുടിപ്പാൻ കൊടുത്തു.ക്രൂശിന്റെ മുകളിലായി കുറെ കുറ്റ സംഗതികൾകൂട്ടി ചേർത്തു. കടന്നു പോകുന്നവർ തല,
കുലുക്കി കളിയാക്കി. കലഹത്തിൽ കൊല ചെയ്തവരായ കലഹക്കാരോട് കൂടെ, ക്രിസ്തു ദേവനെ കൊലപ്പെടുത്തി.
കോഴി കൂകേണ്ട സമയത്ത് കൃത്യമായി കൂകി.
ക്രിസ്തുവിന്റെ മേൽ കൈവച്ചവന്റെ കാതു കണ്ടിച്ചു പത്രൊസ്;
കർത്താവിനെ കാണിച്ചു കൊടുത്ത യൂദ, കുറ്റമില്ലാത്ത രക്തത്തെ കാണിച്ചു കൊടുത്തതിനാൽ കയറെടുത്തു കെട്ടിഞ്ഞാന്നു കുടലെല്ലാം തെറിച്ചു പോയി. കുറേനക്കാരൻ ശീമോൻ ക്രൂശ് വാഹിയായി. കഴുത്തിന് താഴെ കാവൽക്കാർ കുന്തം കൊണ്ട് കുത്തി.
കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ കർത്താവ് ക്രൂശീകരണം കൈകൊണ്ടു. കർത്താവിനോടൊത്ത് കോടാനുകോടിയുഗങ്ങൾ കഴിയുവാനാഗ്രഹിക്കുന്ന,
ക്രിസ്തു വിശ്വാസികളെ, കൊല ചെയ്യരുതെന്ന തത്വം കേൾപ്പിച്ച കർത്താവിനെ കോളേജുകളിൽ, കവലകളിൽ, കൺവൻഷനുകളിൽ, ക്രൂസേഡുകളിൽ, കൊട്ടിഘോഷിക്കുക. ക്രൂശില്ലെങ്കിൽ കിരീടമില്ല, ക്രൂശുണ്ടെങ്കിൽ കിരീടവുമുണ്ട്.
*By*
_SHIBU VP
SFC RAWATHATA
RAJASTHAN_

Comments
Post a Comment