Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

ക്രൈസ്തവ യുവാക്കൾക്ക് പെണ്ണുകിട്ടുന്നില്ല.

 


ക്രൈസ്തവ യുവാക്കൾക്ക് വിവാഹം കഴിക്കാൻ പെൺകുട്ടികളില്ലെന്ന് ഇടയലേഖനം. സീറോ  മലബാർ സഭ വിശ്വാസികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവിൽ ആശങ്ക പ്രകടിപ്പിച്ചാണ് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംതോട്ടത്തിൽ ഇടയലേഖനം ഇറക്കയിരിക്കുന്നത്.സീറോ
 മലബാർ സഭ വിശ്വാസികളിലെ ഒരു ലക്ഷത്തോളം ചെറുപ്പക്കാർക്ക് ജിവിത പങ്കാളികളെലഭിക്കുന്നില്ലെന്നാണ് ഇടയ ലേഖനത്തിൽ പറയുന്നത്.

ക്രിസ്ത്യൻ സമുദായത്തിന്റെ അവസ്ഥ ആപത്കരമാണെന്നതിന്റെ സൂചനയാണിതെന്നും ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു. മൂ്പത് വയസ് പിന്നിട്ട സഭാ വിശ്വാസികളായ യുവാക്കൾക്ക് വധുവിനെ കണ്ടെത്താനാവാത്ത അവസ്ഥയാണിപ്പോൾ ഉള്ളതെന്നും ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു. ഒക്ടോബർ ആറിന് സഭയക്ക് കീഴിലുള്ള പള്ളികളിൽ വായിച്ച ഇടയലേഖനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

കേരളത്തിലെ ക്രിസ്ത്യൻ ഭവനങ്ങളിൽ മാതാപിതാക്കൾ മാത്രം തങ്ങുന്ന അവസ്ഥയാണിപ്പോഴുള്ളത്. കേരളത്തിലേക്ക് തിരിച്ച് വരാൻ വിദേശത്ത് ചേക്കേറിയ പുതു തലമുറ നാട്ടിലേക്ക് തിരിച്ച് വരുന്നില്ല എന്നതും ക്രിസ്ത്യൻ വിഭാഗത്തിലെ വിശ്വാസികളുടെ എണ്ണത്തിൽ കുറവ് വരാൻ കാരണമായി ഇടലേഖനം വ്യക്തമാക്കുന്നത്. ലോക്സഭയിൽ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി വെളിപ്പെടുത്തിയ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഇടയലേഖനത്തിലെ പരാമർശങ്ങൾ.

തൊഴിലില്ലായ്മ, ജനന നിരക്കിലെ തിരിച്ചടി, കാർഷിക മേഖലയിൽ നേരിടുന്ന പ്രതിസന്ധി, പ്രളയം എന്നിവയെല്ലാം ക്രിസ്ത്യൻ സമുദായത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ഇടയലേഖനം പറയുന്നു. കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമായതിന്റെ ഫലമായി യുവാക്കൾ വിദേശങ്ങളിലേക്ക് ചെക്കേറുകയാണ്. ഇത് ആശങ്കപ്പെടുത്തുന്ന താര്യമാണെന്നാണ് ഇടയലേഖനത്തിൽ പറയുന്നത്.

കേരളം രൂപീകരിക്കുന്ന സമയത്ത് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ മത വിഭാഗമായിരുന്നു ക്രിസ്ത്യൻ വാഭാഗം. എന്നാൽ ഇപ്പോൾ സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയുടെ 18.38 ശതമാനം മാത്രമാണ് ക്രിസ്ത്യാനികൾ. ക്രിസ്ത്യാനികൾക്കിടയിലെ ജനന നിരക്കിൽ 14 ശതമാനത്തിന്റെ കുറവുണ്ടായെന്നും ഇടയലേഖനത്തിൽ പറയുന്നതായി സമകാലിക മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം കാര്യങ്ങളിൽ വിശ്വാസികൾക്കിടയിൽ ബോധവത്ക്കരണം നടത്താനാണ് സഭയുടം നീക്കം.


Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം: നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണോ?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ഒരു സുപ്രധാന സംഭവമാണോ? പല ക്രിസ്ത്യാനികളും ഈ ചോദ്യം ചർച്ചചെയ്യുമ്പോൾ, സതേൺ കാലിഫോർണിയ പാസ്റ്റർ ഗ്രെഗ് ലോറി എന്തുകൊണ്ടാണ് നമ്മൾ അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നത് എന്ന് വിശദീകരിക്കുന്നു. കാലിഫോർണിയയിലെ മൾട്ടി-കാമ്പസ് ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ലോറി തന്റെ സഭയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മത്തായി 24-നെ പരാമർശിച്ച് പറഞ്ഞു: "നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധങ്ങളുടെ കിംവദന്തികളെക്കുറിച്ചും കേൾക്കും" എന്ന് വായിക്കുന്നു. പിൻവരുന്ന വാക്യം, അവസാന നാളുകളിൽ നമുക്കുചുറ്റും ഉണ്ടായിരുന്ന മഹാമാരികളെക്കുറിച്ച് സംസാരിക്കുന്നു. “കൊറോണ വൈറസ് ഒരു പ്ലേഗ് അല്ലെങ്കിൽ, അത് എന്താണെന്ന് എനിക്കറിയില്ല. ഇതൊരു ആഗോള പ്ലേഗാണ്. ” യെഹെസ്‌കേൽ 38-ൽ ഇസ്രായേലിനെ ആക്രമിക്കുന്ന മാഗോഗിന്റെ പരാമർശം ആധുനിക റഷ്യയാണെന്ന് പല ബൈബിൾ പണ്ഡിതന്മാരും വിശ്വസിക്കുന്നു, അദ്ദേഹം തുടരുന്നു. യെഹെസ്‌കേലിലെ മറ്റൊരു പ്രവചനമനുസരിച്ച്, യഹൂദന്മാർ ചിതറിപ്പോവുകയും അ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.