Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

ശിമോൻ.


 "ഗോതമ്പുപൊടി എവിടെ?" ഭാര്യയുടെ ചോദ്യം 
കേട്ടുകൊണ്ട് കോലായിൽ രക്തം പറ്റിപ്പിടിച്ച,
 വിയർപ്പു നിറഞ്ഞ തുണിയുമായി കുനിഞ്ഞിരുന്ന 
ശിമോൻ മുഖമുയർത്തി. ക്ഷീണവും തളർച്ചയും മൂലം 
നിലത്തു നിന്നും എഴുന്നേല്ക്കാൻ കഴിയാതെ അവിടെ 
തന്നെ ഇരുന്നു.

"നിങ്ങൾക്ക് എന്തുപറ്റി? തുണിയിൽ രക്തം ഉണ്ടല്ലോ? എന്താ സംഭവിച്ചത്? എന്തെങ്കിലും അപകടം പിണഞ്ഞോ?

അയാളുടെ കൈകൾ ചേർത്തു പിടിച്ചുകൊണ്ടു അവൾ കണ്ണുകളിലേക്ക്‌ ഉറ്റു നോക്കി. ശിമോൻ അവളുടെ മുഖത്തു നോക്കി പരിക്ഷീണനായി കുറച്ചു സമയം മുൻപ് നടന്ന കാര്യങ്ങൾ പറഞ്ഞു തുടങ്ങി…..

 

   "വൈകുന്നേരം വയലിലെ പണിയും കഴിഞ്ഞ് ക്ഷീണിച്ചവശനായി ഞാൻ വീട്ടിലേക്കു മടങ്ങുന്ന സമയം ദൂരെ നിന്നും കുറെ ബഹളങ്ങളും, അട്ടഹാസങ്ങളും കേൾക്കാൻ തുടങ്ങി...  കുറെ കൂടി മുൻപോട്ട് നടന്നപ്പോൾ അത് വ്യക്തമായി കേൾക്കുവാനും, കാണുവാനും സാധിച്ചു. കുറെ ജനങ്ങളും, പട്ടാളക്കാരും കൂടി മരക്കുരിശു ചുമന്നുകൊണ്ടു വരുന്ന ഒരു സാധു മനുഷ്യൻ്റെ പിന്നാലെ വരുന്നു. അവരിൽ ചിലർ വിളിച്ചു പറയുന്നു: ''യഹൂദന്മാരുടെ രാജാവ് എന്ന് സ്വയം പറയുന്ന, ദൈവപുത്രൻ എന്ന്  ദൈവദൂഷണം പറയുന്ന ഇവനെ, ഈ നീചനെ കൊന്നു കളക" എന്നു  മാത്രമല്ല; അവനെ പരിഹസിക്കുകയും, തുപ്പുകയും, ശപിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആ ജനാവലി ഞാൻ നില്ക്കുന്ന സ്ഥലത്തേക്ക് അടുത്തു വന്നുകൊണ്ടിരുന്നു. ആ കാഴ്ച വളരെ ദയനീയമായിരുന്നു... ഭാരമേറിയ ആ മരക്കുരിശു ചുമക്കുവാൻ ത്രാണിയില്ലാതെ ആ മനഷ്യൻ ഇടക്കിടക്ക് വീഴുകയും വളരെ കഷ്ടപ്പെട്ട് എഴുന്നേല്ക്കുകയും ചെയ്യുന്നു… തൻ്റെ ശരീരമാസകലം ചോരയും, വിയർപ്പും, പൊടിയും നിറഞ്ഞിരിക്കുന്നു… കുരിശിൻ്റെ ഭാരം താങ്ങുവാൻ ശക്തിയില്ലാതെ താൻ വീഴുമ്പോൾ ഒരു ദാക്ഷണ്യവുമില്ലാതെ പട്ടാളക്കാർ ഇരുവശത്തു നിന്നും, പിറകിൽ നിന്നും ചാട്ടവാർ വീശി അടിക്കുന്നു... അടിയേറ്റ് അവൻ വീണ്ടും വീഴുന്നു... വല്ല വിധേനയും എഴുന്നേറ്റ് അവശനായി മെല്ലെ, മെല്ലെ നടന്നു നീങ്ങുമ്പോഴും താൻ ഒരക്ഷരവും ആരോടും പറഞ്ഞിരുന്നില്ല. ഭീതി ജനിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്. ഈ ജനക്കൂട്ടം ഞാൻ നില്ക്കുന്ന സ്ഥലത്തു എത്തിയപ്പോൾ ഒരു പട്ടാളക്കാരൻ വന്ന് മരക്കുരിശ് താങ്ങി കൊടുക്കുവാൻ എന്നെ നിർബ്ബന്ധിച്ചു". "അവർ നിങ്ങളെ അടിച്ചോ?" ഭാര്യ ഉത്കണ്ഠയോടു ചോദിച്ചു… " ഇല്ല". 'കുരിശിൻ്റെ പിൻഭാഗം താങ്ങി ആ മനുഷ്യനോടൊപ്പം എനിക്കും ഗോല്ഗോഥ വരെ പോകേണ്ടി വന്നു. യേശു എന്നാണ് ആ സാധു മനുഷ്യൻ്റെ പേര് എന്ന് ആ യാത്രയിൽ  മനസ്സിലാക്കുവാൻ കഴിഞ്ഞു. അവനെ ചൊല്ലി കരഞ്ഞു കൊണ്ടു കുറെ സ്ത്രീകളും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. അവരോട് തിരിഞ്ഞു നിന്നു കൊണ്ട് യേശു പറയുന്നതു കേട്ടു:  “യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ. മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു.അന്നു മലകളോടു: ഞങ്ങളുടെ മേൽ വീഴുവിൻ എന്നും കുന്നുകളോടു: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞു തുടങ്ങും. പച്ചമരത്തോടു ഇങ്ങനെ ചെയ്താൽ ഉണങ്ങിയതിന്നു എന്തു ഭവിക്കും”. 

(ലൂക്കൊസ് 23:28-31)

 

     ഗോല്ഗോഥയിൽ എത്തിയതിനു ശേഷം പട്ടാളക്കാർ എന്നെ വിട്ടയച്ചു. മനസ്സില്ലാ മനസ്സോടെ,

നിറകണ്ണുകളോടെ അവിടെ നിന്നും പോരുവാൻ ഞാൻ തിരിഞ്ഞപ്പോൾ നന്ദി നിറഞ്ഞ ഹൃദയത്തോടെ ഒരു ചെറു പുഞ്ചിരിയോടെ തന്നേ നോക്കിയ ചോരയും, വിയർപ്പും ഇറ്റിറ്റു വീണു കൊണ്ടിരുന്ന യേശുവിൻ്റെ മുഖം ഇപ്പോഴും എൻ്റെ മുൻപിൽ മായാതെ നില്ക്കുന്നു". 

 

 

    ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ 

അവന്റെ വാക്കുകൾ തേങ്ങലിൽ മുറിഞ്ഞു അവൾ ഒരു പാത്രം വെള്ളം കൊണ്ടുവന്നു കൊടുത്തു. 

അവൻ അത് ആർത്തിയോടെ കുടിച്ചു തീർത്തു.

"ഇത്രയും അടിയും ശാപവാക്കുകളും കേട്ടിട്ടും അവൻ നിശബ്ദമായി അതെല്ലാം സഹിച്ചു " അവന്റെ കണ്ഠങ്ങൾ ഇടറി. 

"അതിന് നിങ്ങൾ എന്തിന് ഭയപ്പെടണം "

അവൾ അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. 

"മക്കൾ ഉറങ്ങിയോ "? 

"അവർ ഇത്രയും സമയം കാത്തിരുന്നു. പാവങ്ങൾ വിശന്നു കരഞ്ഞു ഉറങ്ങിപ്പോയി"

അയാൾ തൻ്റെ വസ്ത്രങ്ങൾ എല്ലാം മാറി കുളിച്ചു വന്നപ്പോൾ തൻ്റെ പ്രിയപ്പെട്ടവൾ ചൂടുള്ള കാപ്പിയുമായി വന്നു. അതു കുടിക്കുവാൻ പോലും കഴിയാതെ തളർച്ചയോടെ കിടക്കയിലേയ്ക്കു വീണു. ക്ഷീണം മൂലം അയാളുടെ കണ്ണുകൾ പതുക്കെഅടഞ്ഞു. 

ശിമോൻ അന്ന് രാത്രി ഉറക്കത്തിൽ പലവട്ടം ഞെട്ടി ഉണർന്നു. പകലത്തെ ഓർമ്മകൾ ശിമോന്റെ മനസ്സിലൂടെ പാഞ്ഞുപ്പോയി. രക്തം ഒലിക്കുന്ന ശരീരവുമായി ക്രൂശു വഹിച്ചു നടന്നു വരുന്ന യേശുവിൻ്റെ രൂപം തന്റെ മനസ്സിൽ നിന്നും മായുന്നില്ല. താൻ മനസ്സില്ലാ മനസ്സോടെയാണ് ക്രൂശു ചുമന്നത് കാരണം ക്രൂശിനെ നിന്ദ്യമായും യേശുവിനെ കുറ്റവാളിയായും വിചാരിച്ചു. 

പക്ഷെ......

പകലത്തെ കാഴ്ചകൾ...... 

ക്രൂശിലെ അവന്റെ വാക്കുകൾ... 

ദൈവത്തോടുള്ള അവന്റെ പ്രാർത്ഥന....... 

ക്ഷമിക്കണം.....

നന്മയുള്ള ആ യൗവ്വനക്കാരന് ഈ ദുർഗതി വന്നല്ലോ എന്നോർത്ത് അവൻ കരഞ്ഞു….. 

അവന്റെ കണ്ണുകൾ സാവധാനം അടഞ്ഞു….

 

      കടപ്പാട്

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം: നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണോ?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ഒരു സുപ്രധാന സംഭവമാണോ? പല ക്രിസ്ത്യാനികളും ഈ ചോദ്യം ചർച്ചചെയ്യുമ്പോൾ, സതേൺ കാലിഫോർണിയ പാസ്റ്റർ ഗ്രെഗ് ലോറി എന്തുകൊണ്ടാണ് നമ്മൾ അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നത് എന്ന് വിശദീകരിക്കുന്നു. കാലിഫോർണിയയിലെ മൾട്ടി-കാമ്പസ് ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ലോറി തന്റെ സഭയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മത്തായി 24-നെ പരാമർശിച്ച് പറഞ്ഞു: "നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധങ്ങളുടെ കിംവദന്തികളെക്കുറിച്ചും കേൾക്കും" എന്ന് വായിക്കുന്നു. പിൻവരുന്ന വാക്യം, അവസാന നാളുകളിൽ നമുക്കുചുറ്റും ഉണ്ടായിരുന്ന മഹാമാരികളെക്കുറിച്ച് സംസാരിക്കുന്നു. “കൊറോണ വൈറസ് ഒരു പ്ലേഗ് അല്ലെങ്കിൽ, അത് എന്താണെന്ന് എനിക്കറിയില്ല. ഇതൊരു ആഗോള പ്ലേഗാണ്. ” യെഹെസ്‌കേൽ 38-ൽ ഇസ്രായേലിനെ ആക്രമിക്കുന്ന മാഗോഗിന്റെ പരാമർശം ആധുനിക റഷ്യയാണെന്ന് പല ബൈബിൾ പണ്ഡിതന്മാരും വിശ്വസിക്കുന്നു, അദ്ദേഹം തുടരുന്നു. യെഹെസ്‌കേലിലെ മറ്റൊരു പ്രവചനമനുസരിച്ച്, യഹൂദന്മാർ ചിതറിപ്പോവുകയും അ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.