പഞ്ചാബില്‍ പാസ്റ്ററുടെ ജഡം വഴിയരികില്‍ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിച്ച് ക്രൈസ്തവനേതാക്കള്‍ . ഫെറോസിപൂര്‍ ജില്ലയിലെ സിറ താലൂക്കില്‍ നൂപ്പൂര്‍ ഗ്രാമത്തില്‍ പ്രാദേശിക സഭയുടെശുശ്രൂഷകനായ പാസ്റ്റര്‍ ബല്‍വീന്ദര്‍ ബഗിച്ച് ഭട്ടിയുടെ ജഡമാണ് ജൂലൈ 27-ന് രാത്രി 8.45-ന്വഴിയരികില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പാസ്റ്റര്‍ ബല്‍വീന്ദറിന്റെസഹോദരി സ്ഥലത്തെത്തി നോക്കിയപ്പോള്‍ മാരക മുറിവുകള്‍ ഏറ്റ നിലയില്‍ നിശ്ചലമായഅവസ്ഥയിലാണ് ബല്‍വീന്ദറിനെ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍നേരത്തെതന്നെ മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഒരു വിശ്വാസിയുടെ വീട്ടില്‍സന്ദര്‍ശനം നടത്തിയശേഷം മടങ്ങുമ്പോഴായിരുന്നു സംഭവമെന്ന് സഹോദരി പറഞ്ഞു. ആസൂത്രിതകൊലപാതകമാണിതെന്ന് ക്രൈസ്തവ നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ പോലീസ് ഇത് ഒരുഅപകട മരണമാണെന്നാണ് പറഞ്ഞ് കേസെടുത്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ബല്‍വീന്ദറിന്റെസഹോദരനും കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് ഇന്ത്യയിൽ കൂടിവരുകയാണ് അനേകം ക്രിസ്ത്യൻ ആളുകൾമരിച്ചു വീഴുകയാണ്, സർക്കാർ ഇതിനെ കണ്ണ് അടച്ചു വിടുകയാണ് ഇതിനു ഒരു പ്രീതിവിധിചെയ്തില്ലെങ്കിൽ നാളെ നമ്മൾക്കും ഇടർച്ച ആകും.

Comments
Post a Comment