Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

ക്രിസ്തുവിന്റെ കൂടെ ...

 

               ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.യോഹന്നാൻ 1-1

അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.യോഹന്നാൻ 1-4

 ഇന്ന് അവൻ നമ്മളുടെ കൂടെ  വസിക്കുന്നു. മരണാന്തരമായാ നിമിഷങ്ങൾ ഉത്കണ്ഠയോടെ കാണാതെ അപ്പോൾ പറയാൻ കഴിയണം മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ വെളിപ്പാട്‌ 1-18 ഉള്ളവൻ നമ്മോടു കൂടെ ഉണ്ടു എന്ന് വിചാരം ഉണ്ടകിൽ നിങ്ങൾ ജയിച്ചു.ജീവിതം ലക്ഷ്യം ഇല്ലാതെ പോകുമ്പോൾ ജീവിതത്തെ ക്രിസ്തുവിന്റെ  കയ്യിൽ ഏല്പിച്ചു കൊടുക്കുക.   

ദൈവത്തിന്റെ ദാസൻ ആയ ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തു.ഭൂമി ശാപം കൊണ്ട് നിറഞ്ഞും മ്ലേച്ഛതയിലും ആയ ജനസമൂഹം ഉള്ള സമയത്തും ഹാനോക്ക് ദൈവത്തോട് കൂടെ നടന്നു.

 പതഞ്ഞൊഴുകുന്ന നയാഗ്രാ നദി അതിഭയാനകമായ അലർച്ചയോടെ ആയിരകണക്കിന് അടി താഴെയുള്ള പാറക്കെട്ടുകളിലേക്കു തല്ലി അലച്ചു വീഴുന്നു. ഈ വെള്ളച്ചാട്ടത്തിനു മുകളിൽ ഇരുകരകളേയും ബന്ധിച്ചുകൊണ്ട് 1,100 അടി നീളം വരുന്ന ഒരു വടം വലിച്ചുകെട്ടിയിരിക്കുകയാണ്.

ജൂൺ 30 1858 ആണ് സംഭവം ഉയരത്തിൽ കയറിന് മുകളിലൂടെ നടക്കുന്നതിൽ പ്രസിദ്ധിനേടിയിട്ടുള്ള അഭ്യാസി ചാൾസ് ബ്ലോണ്ടിൻ ഈ അത്യാപൽക്കരമായ പ്രകടനം കാഴ്ച വയ്ക്കുന്നത്.ചരിത്രപ്രധാനമായ ഈ മുഹൂർത്തിനു സാക്ഷ്യം വഹിക്കാൻ പതിനായിരക്കണക്കിന് ആളുകൾ നയാഗ്രയുടെ ഇരു കരകളിലും തടിച്ചുകൂടിയിരിക്കുന്നു.

   ഉടുവിൽ പ്രകടനം ആരുംഭിച്ചു ബാലൻസിനുവേണ്ടി 40 പൗണ്ട്‌ ഭാരമുള്ള ഒരു വടി കുറുകെപ്പിടിച്ച്‌ ചാൾസ് ബ്ലോണ്ടിൻ വടത്തിനു മുകളിലൂടെ അടിവച്ചടിവച്ച്‌ നടക്കാൻ തുടങ്ങി.ജനസമൂഹം ഉൽക്കണ്ഠയോടെ അത് കണ്ടു നിന്നു.ഒടുവിൽ ബ്ലോണ്ടിൻ വിജയത്തോടെ മറുകരയിൽ എത്തിയപ്പോൾ ജനങ്ങൾ ഹർഷാരവും മുഴക്കി.ബ്ലോണ്ടിൻ എല്ലാവരെയും കയ്യ് വീശികാണിച്ചട്ടു ഒരു പുതിയ നിർദ്ദേശം വച്ചു ‘’താൻ ചുമലിൽ കാണികളിലൊരാളെയും വഹിച്ചു കൊണ്ട് മറുകരയിക്കു പോകാം അതിനു ആര് തയാറാകും ?’’ ജനസമൂഹം ‘’തന്റെ ജീവനെ പന്താടാൻ ഞങ്ങൾ തയ്യാർ അല്ലാ’’ എന്ന് പറഞ്ഞു.

    ഉടുവിൽ ബ്ലോണ്ടിൻ തന്റെ മാനേജർ ആയ ഹെൻറിയെ കൂടെ ചോദിച്ചു ‘’താങ്കൾ തയ്യാർ ആണല്ലോ’’  താങ്കൾ എന്നെ വിശ്വസിക്കുന്നെങ്കിൽ വരു’’! 

‘’അതെ ഞാൻ വിശ്വസിക്കുന്നു ഇടറിയ സ്വരത്തിൽ പറഞ്ഞു’’ ‘’ഉത്തമവിശ്വസത്തോടെ നിങ്ങളെ തന്നെ ഏല്പിക്കാൻ തയ്യാറാണോ ?’’

‘’തയ്യാറാണ്’’

ജനങ്ങളെ അംമ്പരിപ്പിച്ചു കൊണ്ട് ഹെൻറിയെ ചുമലിൽ വഹിച്ച്‌ ബ്ലോണ്ടിൻ വടത്തിലൂടെ നീങ്ങുകയാണ്. ഒടുവിൽ അവർ വടത്തിന്റ മധ്യഭാഗത്ത് എത്തി. ജനം ഭയത്തോടെ നോക്കി ആ കാഴ്ച്ച കാണുക ആയിരുന്നു. അവർ വീണ്ടും മുമ്പോട്ടു പോകുകയാണ് മറുകരയോടെ അടുക്കുകയാണ്.പെട്ടന്ന് ആണ് അത് സംഭവിച്ചത് കാണികളിലൊരാൾ വടം വലിച്ചുകെട്ടിയ തൂണുകളിലൊന്നിൽ അറിയാതെ മുട്ടി.തൂണ് കുലുങ്ങി അങ്ങോട്ടും ഇങ്ങോട്ടും ആടുവാൻ തുടങ്ങി ആളുകൾ എല്ലാം ആ ഭയാനകമായ കാഴ്ച്ച കണ്ട് അന്തം വിട്ടു.ബ്ലോണ്ടിൻ ഹെൻറിയെ വിളിച്ചു പറഞ്ഞു’’ഇതു അപകടകരമായ നിമിഷം ആണ് ‘’അതുകൊണ്ട് ഹെൻറി എന്റെ ശരീരത്തിന്റെ ഭാഗം ആണെന്ന് കരുതുക,ഇനി നിങ്ങൾ  ഹെൻറിയല്ലാബ്ലോണ്ടിൻ തന്നെ ആണ് എന്റെ ഒരു ഭാഗം അതുകൊണ്ടു ഞാൻ ആടുകയാണെകിൽ കൂടെ ആടുക സ്വയം ബാലൻസ് ചെയ്യാൻ ശ്രമിക്കരുത്‌ അങ്ങനെ ചെയ്താൽ നമ്മൾ ഇരുവരും താഴെ വീഴും. ഹെൻറി അത് സമ്മതിച്ചു അങ്ങനെ അവർ ആടി കൊണ്ട് ഇരിക്കുന്ന കയറിൽനിന്നും അത്ഭുതകരം ആയി മറുകരയിൽ എത്തിചെർന്നു.

ഹെൻറി പൂർണം ആയി ബ്ലോണ്ടിനെ ഏല്പിച്ചു കൊടുത്തുകൊണ്ട് ആണ് ഇരുവരും മറുകരയിൽ എത്തിയത്.

ബ്ലോണ്ടിനെ കുറിച്ച് പറയൂകയാണെകിൽ അദ്ദേഹം കേവലം ഒരു മനുഷ്യൻ ആണ്.എന്നാൽ ബ്ലോണ്ടിനെ അദ്ദേഹം  വിശ്വസിച്ചു.എന്നാൽ സർവ്വശക്തനും മഹാദൈവവുംമായ ദൈവത്തെ അറിഞ്ഞു, ദൈവത്തിൽ അലിഞ്ഞു നമ്മളുടെ ഹൃദയത്തിൻ കവാടങ്ങളെ തുറന്നു കൊടുക്കുകയാണെകിൽ സ്വർഗീയ കനാനിൽ എത്തുവാൻ വളരെ എളുപ്പം ആണ്.

 ഇനി ജീവികുനെ ഞാൻ അല്ല ക്രിസ്തുത്ര ജീവികുനെ എന്നുള്ള വചനം മുറുകെ പിടിച്ചു ജീവിതത്തിന്റെ ഓരോ ചുവടും എടുത്തു വയ്ക്കുക.അതെ ക്രിസ്തു നമ്മളെ വിളിക്കുന്നു യോഹന്നാൻ 6-35 ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല.


Jineesh Punalur



 

 

 

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം: നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണോ?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ഒരു സുപ്രധാന സംഭവമാണോ? പല ക്രിസ്ത്യാനികളും ഈ ചോദ്യം ചർച്ചചെയ്യുമ്പോൾ, സതേൺ കാലിഫോർണിയ പാസ്റ്റർ ഗ്രെഗ് ലോറി എന്തുകൊണ്ടാണ് നമ്മൾ അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നത് എന്ന് വിശദീകരിക്കുന്നു. കാലിഫോർണിയയിലെ മൾട്ടി-കാമ്പസ് ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ലോറി തന്റെ സഭയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മത്തായി 24-നെ പരാമർശിച്ച് പറഞ്ഞു: "നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധങ്ങളുടെ കിംവദന്തികളെക്കുറിച്ചും കേൾക്കും" എന്ന് വായിക്കുന്നു. പിൻവരുന്ന വാക്യം, അവസാന നാളുകളിൽ നമുക്കുചുറ്റും ഉണ്ടായിരുന്ന മഹാമാരികളെക്കുറിച്ച് സംസാരിക്കുന്നു. “കൊറോണ വൈറസ് ഒരു പ്ലേഗ് അല്ലെങ്കിൽ, അത് എന്താണെന്ന് എനിക്കറിയില്ല. ഇതൊരു ആഗോള പ്ലേഗാണ്. ” യെഹെസ്‌കേൽ 38-ൽ ഇസ്രായേലിനെ ആക്രമിക്കുന്ന മാഗോഗിന്റെ പരാമർശം ആധുനിക റഷ്യയാണെന്ന് പല ബൈബിൾ പണ്ഡിതന്മാരും വിശ്വസിക്കുന്നു, അദ്ദേഹം തുടരുന്നു. യെഹെസ്‌കേലിലെ മറ്റൊരു പ്രവചനമനുസരിച്ച്, യഹൂദന്മാർ ചിതറിപ്പോവുകയും അ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.