സ്വർഗത്തിൽ ദൂദന്മരുടെ ഇടയിൽ ഒരു സംസാരം കാര്യം ഇത്രയുമുള്ളൂ ഗബ്രിയേൽ ദൂദന് ഭൂമിയിൽ ഒന്നു പോകണം, കൂട്ടിനു ആയി മിഖായേൽ അടുത്ത് പോയി അപ്പോൾ മിഖായേൽ പറഞ്ഞു ‘’വല്ലോം യുദ്ധം ആണെകിൽ വരാം ഇല്ലെങ്കിൽ എനിക്ക് വയ്യാ’’എന്ന് പറഞ്ഞു ഒഴുവായി ഗബ്രിയേൽ അങ്ങനെ ഊറിയേൽ അടുത്ത് പോയി ചോദിച്ചു ഊറിയേൽ
പറഞ്ഞു ‘’ഭൂമിയിൽ നിന്നും ആരേലും എടുക്കാൻ ഉണ്ടോ ഇല്ലാലോ അതുകൊണ്ടു ഞാൻ വരുന്നില്ല’’ അങ്ങനെഗബ്രിയേൽ കർത്താവിന്റെ അടുത്ത് ചോദിക്കാൻ പോയി ‘’കർത്താവെ നമ്മൾക്ക് ഒന്ന് ഭൂമിയിൽ പോയിട്ടു വന്നാലോ’’. കർത്താവു പറഞ്ഞു ‘’ശരിയ എനിക്കും ആഗ്രഹം ഇല്ലാതില്ല നമ്മൾക്ക് പോകാം ഗബ്രിയിലെ’’ അങ്ങനെ വളരെ സന്തോഷത്തോടെ മറ്റുള്ള ദൂതന്മാരോട് പറഞ്ഞു. ‘’ഞാൻ ഒന്ന് ഭൂമിയൊക്കെ നോക്കി കണ്ടട്ട് വരാം മക്കളെ’’ എന്നട്ട് ഒരു കളിയാക്കി ചിരിയിം! അങ്ങനെ കർത്താവും ഗബ്രിയേലും യാത്ര ആരംഭിച്ചു ഭൂമിയിൽ എത്തി. ഗബ്രിയിൽ പറഞ്ഞു ‘’കർത്താവെ നോഹയുടെയം, നിമ്രോതിന്റയം കാലത്ത് അന്നോ എന്ന് ഒരു സംശിയം’’ കർത്താവ് പറഞ്ഞു ‘’വാ ദൈവത്തെ ആരധികുന ഒരു കൂട്ടം ഉണ്ട് അവരെ കണ്ടട്ടു വരാം’’ അങ്ങനെ അവർ ഭൂമിയിലെ വലിയ ഒരു പള്ളിയുടെ അടുത്ത് എത്തി. ഗബ്രിയൽ പറഞ്ഞു ‘’ കർത്താവെ ഇത്രയിം ജനങ്ങൾ അങ്ങേ ആരാധികൻ വന്നോ ഭയകരം തന്നെ’’ കർത്താവു ഒരു ചിരി! ഗബ്രിയിൽ പറഞ്ഞു , അങ്ങയെ ആരാധിക്കുന്നേ ജനങ്ങളെ കണ്ടട് പെട്ടന്ന് വരമെ! കർത്താവു പറഞ്ഞു ശരി
കുറച്ച കഴിഞ്ഞപ്പോൾ ഗബ്രിയിൽ ജീവനും കൊണ്ട് ഓടി വരുന്നു. കർത്താവു ചോദിച്ചു എന്താ ഗബ്രിയിലെ ‘’ കർത്താവെ നിമ്രോദിന്റെ മകൾ മരിച്ചിട്ടില്ല അവര് അവിടെ ഡാൻസ് പ്രോഗ്രാം നടത്തുവാ ,അതുമല്ല പിന്നെ കൂടെ കൂടെ അങ്ങയുടെ പേരും പറഞ്ഞു ഒരു വെളിവും ഇല്ലാതെ തുള്ളിചാടുവാ’’ കർത്താവു ഒരു ചിരി എന്നട്ട് പറഞ്ഞു ‘’ യെശയ്യാവ് 6:10 (ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേൾക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സുതിരിഞ്ഞു സൗഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിന്നു നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണു അടച്ചുകളകയും ചെയ്ക.) ഗബ്രിയിൽ തുടർന്നു ‘’അപ്പോള് അങ്ങയെ ആരാധിക്കുന്ന ജനം എവിടെ’’ കർത്താവു പറഞ്ഞു ‘’വാ ഇനിയും കാണാൻ ഉണ്ട് ഗബ്രിയേലേ’’ അങ്ങനെ അവർ നടന്നു അടുത്ത പള്ളിയുടെ മുമ്പിൽ വന്നു.’’ഗബ്രിയിൽ പറഞ്ഞു കര്ത്താവേ ഇതു ആയിരിക്കും അല്ലെ ദൈവമക്കൾ ഞാൻ പോയി കണ്ടട്ടു വരട്ടെ’’ കര്ത്താവ് പറഞ്ഞു പോയിട്ട് വരൂ! കുറച്ച കഴിഞ്ഞപ്പോള് ഗബ്രിയിൽ ഓടി വരുന്നു. ‘’കർത്താവെ പോകാം ഇതു ഏതോ മാജിക്‌ഷോ നടക്കുന്ന സ്ഥലം ആണ്’’ നീ എന്താ കണ്ടേ അവിടെ ഗബ്രിയിലെ കര്ത്താവ് ചോദിച്ചു’’ ഗബ്രിയിൽ പറഞ്ഞു തുടങ്ങി ‘’പള്ളിയുടെ അകത്തു കയറിയതും ഒരു അപ്പച്ചൻ പർന്ന് പോയി വീഴുന്നു, ഞാൻ ഒന്നും കൂടി നോക്കിയപ്പോൾ മനസ്സിൽ ആയതു എല്ലാവരും പർന്ന് വീഴുന്നു.അപ്പോൾ പുറകിൽ നിന്നും ഒരു ശബ്‍ദം ഒന്നു മാറി നില്ക്കു പാസ്റ്റർ അടുത്ത കയ്യ് വീശുമ്പോൾ എനിക്കു പറക്കാൻ ഉള്ളയാ എന്ന്, ഗബ്രിയിൽ വീണ്ടും തുടർന്നു കർത്താവെ അവിടെയിം അങ്ങയുടെ പേര് ഞാൻ കേട്ട്’’ഗബ്രിയലിന്റെ മുഖത്തെ നിരാശാ കണ്ടപ്പോൾ, കർത്താവു പറഞ്ഞു 2 പത്രോസ് 2:1-2 (എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും.അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും.) ഗബ്രിയിൽ ഇതാല്ലാം കേട്ടിട്ടു മൗനം ആയി നിന്നു.കർത്താവു പറഞ്ഞു വാ അടുത്ത സ്ഥലത്ത് പോകാം. അങ്ങനെ അവർ ഒരു പള്ളിയുടെ വാതക്കൽ എത്തി.ഗബ്രിയിൽ പറഞ്ഞു ‘’ഇതു ആയിരിക്കും ദൈവമക്കൾ ഞാൻ പോയി കണ്ടട് വരാം എന്നും പറഞ്ഞു ഗബ്രിയിൽ പോയി. കുറച്ചു നേരം കഴിഞ്ഞു ഗബ്രിയിൽ വന്നു മൗനം ആയി നിന്ന്. കർത്താവു ചോദിച്ചു എന്നാപ്പറ്റി ഗബ്രിയിലെ ‘’കർത്താവെ ഏതു ഏതോ മരണം നടന്ന സ്ഥലം ആണ്’’ ഗബ്രിയിലെ അവിടെ എന്താ കണ്ടത്. ‘’അവിടത്തെ പാസ്റ്റർ അങ്ങയെ ആരാധിക്കുന്നു പക്ഷെ ദൈവമക്കൾ എന്ന് പറയണ ആളുകൾ പാറ പോല്ലേ ഇരിക്കുന്നു, ബാക്കി ഉള്ളവർമൊബൈൽ കളിക്കുന്നു. ആർക്കും അങ്ങയെ ഭയം ഇല്ലാത് ഇരിക്കുന്നു കർത്താവെ’’ കർത്താവു ചിരിച്ചുകൊണ്ട് പറഞ്ഞു.റോമാർ 3:18 (അവരുടെ ദൃഷ്ടയിൽ ദൈവഭയം ഇല്ല” എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ.) കർത്താവു പറഞ്ഞു വാ ഗബ്രിയിലെ എന്റെ ജനത്തെ കാണിച്ചു തരാം, അങ്ങനെ അവർ അടുത്ത പള്ളിയുടെ മുമ്പിൽ എത്തി.ഞാൻ പോയിട്ട് വരാം എന്ന് ഗബ്രിയിൽ പറഞ്ഞു. പെട്ടന്ന് കർത്താവു പറഞ്ഞു ‘’നിൽക്കു ഞാനും വരുന്നു ഇതു ആണ് എന്റെ ജനം’’ അങ്ങനെ അവർ പള്ളിയുടെ അകത്തു കയറി.ആ ദൈവമക്കളുടെ ആരാധന കണ്ട്, ഗബ്രിയിൽ പറഞ്ഞു.’’കർത്താവെ എന്ത് വിശ്വ്‌വസത്തോടെ ആണ് അവർ ആരാധിക്കുന്നേ, അവരുടെ ഹൃദയം വളരെ സന്തോഷം ആണല്ലോ’’റോമാർ 8:35 (ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?)
കർത്താവു പറഞ്ഞു തുടങ്ങി ‘’ഇവര് ആണ് എന്റെ ജനം,എത്ര കഷട്ടപാട് കൊടുത്തിട്ടും എന്നെ അവർ സ്നേഹിക്കുന്നു’’ തള്ളിപ്പറയുന്നില്ല ,അവരെ കൊണ്ട് പോകാൻ ഞാൻ വരും എന്റെ കൂടെ അവർ പന്തിയിൽ ഇരിക്കും. എന്നട്ടു കർത്താവു വീണ്ടും പറഞ്ഞു ‘’ഗബ്രിയിലെ എന്റെ ജനത്തെ കണ്ടപ്പോൾ സന്തോഷം ആയിലെ വാ ഇനി നമ്മൾക്ക് പോകാം’’
Jineesh Punalur

Comments
Post a Comment