ബാബിയാർ താഴ്‌വര
ഉണങ്ങിയ അസ്ഥികളാൽ ചുറ്റപ്പെട്ട ബാബിയാർ താഴ്‌വര, പെട്ടെന്ന് ദൈവം തന്നെ ബാബിയാർ താഴ്‌വരയുടെ നടുവിൽ കൊണ്ട് നിർത്തിയതായി എസക്കിയേലിനു അനുഭവപ്പെട്ടു. ചുറ്റും അതിക്രൂരമായ കാഴ്ച്ച,രക്തം മണക്കും ഇളംകാറ്റ്. ലോകം കാണാൻപോകുന്ന നരകയാതനയെ ആത്മാവിൽ കണ്ട എസക്കിയേൽ ഹൃദയഭാരത്താൽ നെടുവീർപ്പിട്ടു.
എസക്കിയേൽ ആത്മാവിൽ കണ്ടത്:1941 സെപ്റ്റംബർ 29 ന് നടക്കുവാൻ പോകുന്ന ഹൃദയത്തെ കീറിമുറിക്കുന്ന കാഴ്ച്ചയായിരുന്നു, ഇതാ ദൈവത്തിന്റെ ജനത്തിന്റെ നിലവിളികൾ ഉയരുന്നു. എസക്കിയേൽ ബാബിയാർ താഴ്വരയിൽ ഒന്നു കണ്ണോടിച്ചു പുരുഷന്മാർ മരണത്തെ മുഖാമുഖം കണ്ടുകൊണ്ടു മൗനതയോടെ നിൽക്കുന്നു, ഗർഭിണിയായസ്ത്രീകൾ അലമുറയിട്ട് കരയുന്നു, ചില അമ്മമാർ മക്കളോടുകൂടി വന്ന് പട്ടാള ഉദ്യോഗസ്ഥരുടെ കാലുകളെചേർത്തുപിടിച്ചു കരയുന്നു.കുട്ടികൾ വിറയാർന്ന മുഖഭാവത്തോടെ
തന്റെ മാതാവിന്റെയും, പിതാവിന്റെയും മരണത്തെ നേരിൽ കണ്ട് ബോധരഹിതരായി. ഭയപ്പെടുത്തുന്ന മുഖഭാവത്തോടെ ബാബിയാർ താഴ്‌വര. പക്ഷികൾ കൂടുകൾ വിട്ടു പറന്നുപോയി, മരങ്ങൾ ഇലപൊഴിക്കാതെയായി നഷ്ടബോധത്തോടെരക്തത്തിൽ കുളിച്ച് ഭൂമി.
ചിന്തകളെയും കാഴ്ചകളെയും അതിശയിപ്പിക്കും വിധം ഒരു പട്ടാളക്കാരൻ മെഷീൻ ഗണ്ണുമായി കടന്നുവന്ന് യെഹൂദന്മാരെ നിരത്തി നിർത്തി അയാൾ നിറയൊഴിക്കുന്നു,ജനങ്ങൾ മരിച്ചുവീഴുന്നു മരിക്കാത്തവരെ കൊല്ലുവാൻ വേണ്ടി നായ്ക്കളെ നിർത്തിയിരിക്കുന്നു!!ഭയചകിതരായി നിൽക്കുന്ന സ്ത്രീകളും കുട്ടികളും. ശവങ്ങൾ കൂട്ടംകൂട്ടമായിവീണ കൊണ്ടേയിരിക്കുന്നു. ബാബിയാർ താഴ്‌വരയിൽ എങ്ങും നിലവിളികളും, കൂട്ടക്കരച്ചിലുകളും മാത്രം പക്ഷികൾ തനിച്ചാക്കി പോയ മരങ്ങൾ സാക്ഷി എന്ന നിലയിൽ ഇതെല്ലാം കാണുവാൻ തകർന്നത് പോലെ നിൽക്കുന്നു.
ഒരു സ്ത്രീ പട്ടാള മേധാവിയുടെ കാലിൽ കെട്ടിപ്പിടിച്ചു കിടന്നു നിലവിളിക്കുകയാണ് അവൾ അദ്ധേഹത്തിന്റെ മുഖത്തോട്ടു നോക്കി ഈറൻ അണിഞ്ഞ മിഴികളാൽ പറയുകയാണ്. “യജമാനനെ എന്റെ മകളെ കൊല്ലരുതേ അവൾക്കു ഒന്നും അറിയില്ല യജമാനനെ എന്നെ കൊന്നോളൂ ഞാൻ അല്ലെ യെഹൂദന്മാരെ സംരക്ഷിക്കാൻ ഭവനം തുറന്നു കൊടുത്തത്. അവൾ ജീവിക്കട്ടെ ലോകത്തിന്റെ മുഖഭാവങ്ങൾ അവൾ അറിയട്ടെ”. ആ സ്ത്രീ വീണ്ടും നിലവിളിച്ചു കരഞ്ഞു പറയുകയാണ് “യജമാനനെ അവളെ കൊല്ലരുതേ” പട്ടാള മേധാവിയുടെ മുഖത്തു ഒരു ഭാവമാറ്റവും ഇല്ല അയാൾ സ്ത്രീയുടെ ശിരസ്സിൽ നിറയൊഴിച്ചു. പിന്നീട് അയാൾ പൈതലിന്റെ നേരെ തോക്കുചൂണ്ടി. വിറങ്ങലിക്കുന്നശരീരത്തോടെ ആകാംഷയോടെ അവൾ നോക്കി നിൽക്കുകയാണ് പെട്ടെന്നാണ് അത് സംഭവിച്ചത് താഴ് വരെയെ നടുക്കിക്കൊണ്ടു ആ പൈതലിന്റെ ദീനരോദനം മുഴങ്ങി…….
ബാബിയാർ താഴ്‌വര ശവങ്ങളാൽ നിറയപ്പെട്ടു ഏതൊരു മനുഷ്യ മനസ്സിനേയും തകർക്കുന്ന നിഷ്ഠൂരമായ കാഴ്ച. കഴുകൻമാർ ശവങ്ങളുടെ മുകളിലൂടെ പറക്കുന്നു, നായ്ക്കൾ ഓരിയിടുന്ന ശബ്ദം അങ്ങിങ്ങായി കേട്ടുകൊണ്ടിരിക്കുന്നു.അല്പം കഴിഞ്ഞ് മനുഷ്യർ തിങ്ങിനിറഞ്ഞ അടുത്ത ട്രക്ക് വന്നു. ആവേശത്തോടെ ഒരു ഉദ്യോഗസ്ഥൻവന്ന ട്രക്കിന്റെ വാതിൽ തുറന്ന് ആളുകളെ പുറത്തിറക്കി നിരത്തിനിർത്തി. മറ്റൊരു പട്ടാളക്കാരൻ രക്തം നിറഞ്ഞ കൈകളാൽ ഇനിയും കൊല്ലുവാൻ ആർത്തിയോടെ യെഹൂദന്മാരുടെ അടുത്തുവന്നു. അതിൽ വളരെ അവശനായ ഒരു മധ്യവയസ്സക്കനെ പിടിച്ച് തന്റെ ബൂട്ട് തുടയ്ക്കുവാൻ കല്പിച്ചു.അദ്ദേഹം അതുപോലെ ചെയ്തു. എന്നാൽ ക്രൂരതയുടേയുംധാർഷ്ട്യത്തിന്റേയും മുഖഭാവമുള്ള പട്ടാളക്കാരൻ തന്റെ വലതുകാൽ എടുത്തു മധ്യവയസ്സക്കന്റെ തലയിൽ ചവിട്ടി ഭൂമിയിലേക്കു അമർത്തി വേദനിപ്പിച്ചു രസിച്ചു. ഒന്നുറക്കെ നിലവിളിക്കാൻ പോലും ത്രാണിയില്ലാത്ത മനുഷ്യരായിരുന്നു എല്ലാവരും,കാരണം അവർ ആഹാരം കഴിച്ചിട്ടു ദിവസങ്ങൾ ആയി. ട്രയിനിലെ അതിക്രൂരമായ യാത്രയ്ക്കു ശേഷം ആണ് അവരെ ഇവിടെ കൊല്ലുവാൻ കൊണ്ട് വന്നത്.
ഇതെല്ലാം കണ്ട് ഹൃദയ ഭാരത്തോടെ ചിന്താകുലനായി എസക്കിയേൽ നിൽക്കുമ്പോൾ പെട്ടെന്നൊരു ശബ്ദം “മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുമോ? എന്നാൽ താൻ കണ്ട ഭാവിയിൽ നടക്കാൻ പോകുന്ന ദർശനത്തെക്കുറിച്ച്ഓർത്തു ആത്മഭാരത്തോടെ എസക്കിയേൽ പറഞ്ഞു. “യഹോവയായ കർത്താവേ, എല്ലാം നീ അറിയുന്നു എന്നു ഉത്തരം പറഞ്ഞു…….
Jineesh Punalur

Comments
Post a Comment