നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല. വിളക്കു കത്തിച്ചു പറയിൻകീഴല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോൾ അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു. മത്തായി 5-14/15
ഇതു ആണ് ദൈവം നമ്മളിൽ നിന്ന് ആഗ്രഹിക്കുന്നത്, ദൈവത്തിന്റെ ജനം ആകുന്ന നമ്മൾ ഓരോത്തരം അറിഞ്ഞിരിക്കേണ്ട ഒരു ദൈവിക മർമ്മം ആണ്. പ്രിയരെ ദൈവം ആഗ്രഹിക്കുന്ന പോലെ ആയിത്തീരണമെങ്കിൽ കഷ്ടതയിലും,ശോധനയിലും കൂടി കടന്ന് പോയാൽ മാത്രമേ കഴിയൂ.വേദപുസ്തകത്തിൽ നോക്കുകയാണെങ്കിൽ കർത്താവിന്റെ ദാസൻ പൗലോസിനെ പോലെ കഷ്ടം അനുഭവിച്ച ആര് ഉണ്ട്.ദൈവജനം എന്ന് പറയുമ്പോൾ ആഹാബിനെ പോലെ തിന്നും,കുടിച്ചും ജീവിക്കുന്നവർ അല്ല മറിച്ച് സെഖർയ്യാവു 13-9 മൂന്നിൽ ഒരംശം ഞാൻ തീയിൽ കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധനകഴിക്കും; അവർ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാൻ അവർക്കു ഉത്തരം അരുളുകയും ചെയ്യും; അവർ എന്റെ ജനം എന്നു ഞാൻ പറയും; യഹോവ എന്റെ ദൈവം എന്നു അവരും പറയും.
ദൈവം തരുന്നാ ശോധനയിൽ തകർന്നു പോകാതെ അവനോടു ദേഷ്യമോ,പിണക്കമോ,പിറുപിർക്കലൊ ഇല്ലാതെ ഇരുന്നാൽ പത്രൊസ് 5-4 ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും എന്ന് വചനം പറയുന്നു
ഒരു ചെറുപ്പകാരൻ ജോലിക് ആയി വിദേശത്തു പോയി ചെറിയ ഒരു കടയിൽ ആണ് ശമ്പളം കുറവാ ,അവന്റെ ബുദ്ധിമുട്ടും കാര്യങ്ങളും അറിഞ്ഞ അവനെ എല്ലാവരെയാക്കാൾ സ്നേഹിച്ചിരുന്ന അവന്റെ ഓണർ, ആ യൗവ്വനകാരൻ അറിയാതെ ഓരോ മാസത്തിലും അവന്റെ ശമ്പളത്തിൽ നിന്നും ക്യാഷ് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചു വർഷങ്ങൾ കഴിഞ്ഞു ഒരു ദിവസം ഓണർ പറഞ്ഞു ‘’നീ നിർത്തി നാട്ടിൽ പൊയ്ക്കോളൂ ഇവിടെ ഇപ്പോൾ ജോലി കുറവ് അല്ലെ’’ ഇതു കേട്ടതും ആയാള് തകർന്നു. ഞാൻ നാട്ടിൽ പോയാൽ വീട് പട്ടിണി ആകും, ഇങ്ങനെ ആലോചിച്ചും കൊണ്ട് ഇരുന്നു,അപ്പോൾ കൂട്ടുകാരൻ വന്നു ഒരു കവർ കൊടുത്തിട്ടു പറഞ്ഞു ഓണർ നിന്റെ കയ്യിൽ കൊടുക്കാൻ പറഞ്ഞു എന്നട്ട് കൂട്ടുകാരൻ പോയി. അയാൾ ആ കവർ തുറന്നു അയാൾ ഞെട്ടി കാരണം നല്ലയൊരു ശതമാനം പണം ഉണ്ടായിരുന്നു.ഉടനെ തന്നെ ഓണറിനെ വിളിച്ചു കാര്യം ബോധിപ്പിച്ചു അദ്ദേഹം പറഞ്ഞു അത് നിനക്ക് അർഹതപ്പെട്ട പണം ആണ്.
പ്രിയരേ ഇതു ഒരു കഥ ആയിരികാം പക്ഷെ അതിൽ നമ്മൾക്ക് ഒരു നല്ല പാഠം ഉണ്ട്,ദൈവത്തിന്റ ജനം ആയ നാം ചില ദൈവികമര്മങ്ങളെ അറിഞ്ഞിരിക്കണം.ഒരു ഉപമ പറയാം,ഒരു വീട്ടിൽ അച്ഛൻ,അമ്മ അവർക്ക് ഒരു മകൻ ഉണ്ട് ആയിരുന്നു. നാളെ അവന്റെ ജന്മദിവസം ആയത് കൊണ്ട് കൊടുക്കാൻ വേണ്ടി വില കൂടിയ കേക്ക് വീട്ടിൽ കൊണ്ട് വന്നു. വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി അവൻ അത് മുഴുവൻ കഴിച്ചു തീർത്തു മാതാപിതാക്കൾ അവനോടു ദേഷ്യപ്പെട്ട്! പക്ഷെ മാതാപിതാക്കളുടെ സമയത്തിനായി കാത്തു ഇരുനെങ്കിൽ അവർ സന്തോഷത്തോടെ അത് നൽകിയേനെ
നിങ്ങൾക് തോന്നാം ഇത് ഒരു ചെറിയ കാര്യം ആണ് പക്ഷെ ഒന്ന് ചിന്തിച്ച് നോക്കിയെ
1 കൊരിന്ത്യർ 2-9 ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല.”
ദൈവത്തിന്റെ വാക്ക് കേട്ട് അനുസരിച്ചു നിയമം പാലിച്ചാൽ ഒരു പുരോഹിതരാജത്വവും വിശുദ്ധജനവുംആകും. ദൈവത്തിന്റെ ജനം ആകുന്ന നാം ഓരോത്തരും ഭൂമിയിൽ പ്രകാശം പരത്തുന്ന നക്ഷത്രങ്ങൾ ആയി മാറട്ടെ.
Jineesh Punalur

Comments
Post a Comment