Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

ദൈവത്തിന്റെ ദാനം..


     ദൈവത്തിന്റെ ദാനം  

        Jineesh Punalur 

ഒരു മനുഷ്യനെ സംബന്ധിച്ചു ദൈവം തരുന്ന ഏറ്റവും വലിയ ദാനം എന്ന് പറയുന്നത് ഭൂമിയിലെ ജീവിതം . ദൈവം ആദം,  ഹവ്വ  സൃഷ്ട്ടിച്ചു ഭൂമിയിൽ ആക്കി വച്ചു.  ഈ ഒരു പശ്ചാത്തലം വളരെ അനുഗ്രഹികം മായിരുന്നു,  എന്നാൽ ഈ സമ്പൽസമൃദ്ധി നിറഞ്ഞ ജീവിതത്തെ അവർ പാപം ചെയ്തു നശിപ്പിച്ചു. ദൈവം അത് അവിടെ കൊണ്ട് അവസാനിപ്പിച്ചില്ല,  പാപം ചെയിത ആദാമിനോടും,  ഹവ്വയോടും ദൈവം സംസാരിക്കാൻ വേണ്ടി ഇറങ്ങി വന്നു,  അത് തന്നെ ദൈവത്തിന്റെ  ദാനങ്ങളിൽ ഒന്നു ആയിരുന്നു ‘ക്ഷമ ‘  എന്ന് പറയുന്നത്. ദൈവം അവരെ സന്താനപുഷ്ടിയുള്ളവരായി ജീവിക്കുവിൻ എന്ന്  വീണ്ടും അനുഗ്രഹിച്ചു. 

           ഒരു മൃഗത്തിന്റെ രക്തം മനുഷ്യന്റെ പാപങ്ങളെ കഴുകുവാൻ കഴിയാതെ , കാര്യങ്ങൾ വളരെ വഷളാവുകയും ചെയ്തപ്പോൾ,  ദൈവം നമ്മൾക്ക് തന്ന ഏറ്റവും ശ്രേഷ്ഠമായ ധാനമായിരുന്നു  ക്രിസ്തു,  യോഹന്നാൻ 3:16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

 ദൈവം ഈ ലോകം എന്ന് ഉദ്ദേശിക്കുന്നത് ദൈവമാക്കി വച്ച് മനുഷ്യരെയാണ്  ലോകം എന്ന് പറഞ്ഞു ഉദ്ദേശിക്കുന്നത്, ആ മനുഷ്യർ ആയ നാം ഓരോരുത്തരും, നശിച്ചു പോകുവാൻ ആഗ്രഹികുന്നില്ല അതുകൊണ്ട് തന്നെ ദൈവം നാം എല്ലാവരും മരിക്കേണ്ടേ സ്ഥാനത്തു ആണ് ദൈവം ദാനമായി യേശുക്രിസ്തുവിനെ തരുകയും, ആ രക്തം കൊണ്ട് നമ്മളെ സ്വർഗ്ഗത്തിലെ അവകാശികൾ ആകുകയും ചെയ്തത്.  ഞാൻ മുകളിൽ പ്രതിപാദിച്ചിരിക്കുന്ന വാക്യത്തിൽ തന്നെ മൂന്ന് ദാനങ്ങൾ ആണ്  ദൈവം നമുക്ക് വേണ്ടി തന്നിരിക്കുന്നത്,  ഒന്നാമത് “ ദൈവത്തിന്റെ ഏക ജാഥാനായ പുത്രൻ” രണ്ടാമത് “ രക്ഷ”,  മൂന്നാമതു “ നിത്യജീവൻ”  ആ ഒരു വാക്യത്തിൽ ഉള്ളിൽ തന്നെ  ദൈവം ഒളുപ്പിച്ചു വച്ചിരിക്കുന്ന മൂന്നു ദാനങ്ങൾ.  ഇതു കൂടാതെ തന്നെവേറെയും രണ്ടു ദാനങ്ങൾ ഉണ്ട്,  പരിശുദ്ധ ആത്മാവ്- പ്രവൃത്തികൾ 2:33 അവൻ  ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു, അതു കൊണ്ട് തന്നെ പരിശുദ്ധാത്മാവ് ദൈവത്തിന്റെ ദാനം തന്നെ.  രണ്ടാമത്തെ ദാനം,  കൃപാവരങ്ങൾ - എഫെസ്യർ 3:7 ആ സുവിശേഷത്തിന്നു ഞാൻ അവന്റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനത്താൽ ശുശ്രൂഷക്കാരനായിത്തീർന്നു. കൃപാവരങ്ങളുടെ ഏതൊക്കെ തരത്തിൽ ഉണ്ട് എന്നുള്ളത് കൊരിന്ത്യ ലേഖന ത്തിൽ പന്ത്രണ്ടാം അദ്ധ്യായത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. 

     യേശുക്രിസ്തുവിനെ ദൈവം ദാനം ആയി തന്നപ്പോൾ തന്നെ ബാക്കി ഉള്ള എല്ലാം ദാനവും ദൈവം നമ്മൾക്ക് തരുവാൻ മടിച്ചിരുന്നില്ല,  ഇതു ആണ് ദൈവത്തിന്റെ സ്നേഹം എന്നുള്ളത് ഞാൻ അടിവരയിട്ടു പറയുന്നു. ദൈവത്തെ മനസിലാക്കിയവ്ർ ഈ ദാനത്തെ ഓർത്തു നന്ദി പറയാതെ ഇരിക്കുകയില്ല, എന്നാൽ വിഷമകരം ആയ സംഭവവികാസം എന്ന് പറയുന്നത്,  മനുഷ്യർ ദൈവത്തെ മനസിലാക്കാത്ത മൂഢന്മാർ ആയി കഴിഞ്ഞു ഇരിക്കുന്നു. ഇതിനെ ഒന്നു വിശദീകരിച്ചു പറഞ്ഞാൽ, ദ്രവ്യ മോഹികളും സ്ഥാനം മോഹികളും ആയി കഴിഞ്ഞിരിക്കുന്നു. പരിശുദ്ധാത്മാവ് പ്രതിപാദിക്കുന്ന ഒരേയൊരു കാര്യം, പണവും ഈ ജീവിത സൗഭാഗ്യവും അല്ല ദാനം എന്ന് പറയുന്നത് ഈ മനുഷ്യജീവിതം ആണ്  ദൈവത്തിന്റെ ദാനം , അതിനുയാതൊരു മാറ്റവും ഇല്ല -യോഹന്നാൻ 4:10 അതിന്നു യേശു: “നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ  ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്നു ഉത്തരം പറഞ്ഞു. ദൈവം ദാനമായി തന്ന ഈ അനുഗ്രഹീത ജീവിതം, ആത്മീയതയിൽ തികഞ്ഞവരായി ജീവിക്കുവാൻ കഴിയണം എന്ന് ഞാൻ പറഞ്ഞു കൊണ്ട് അവസാനിപ്പിക്കുന്നു.  

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.

നമ്മുടെ ദൈവം...

തോമസ് അക്വിനാസ് ഒരു ദൈവശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ രചനകളിൽ പത്ത് ദശലക്ഷത്തിലധികം വാക്കുകൾ ഉൾപ്പെടുന്നു, അത് ഒരു മേശപ്പുറത്ത് നിന്ന് പനിപിടിച്ച വേഗതയിൽ അദ്ദേഹം എഴുതി. ഉപദേശത്തെക്കുറിച്ചുള്ള ക്രിസ്തീയ പഠിപ്പിക്കലുകൾ മാത്രമല്ല, ക്രിസ്ത്യാനികൾ ദൈവത്തെക്കുറിച്ച് എങ്ങനെ ചിന്തിക്കണം എന്നതിനെക്കുറിച്ചുള്ള വിശാലമായ ചോദ്യങ്ങളും അദ്ദേഹം സമന്വയിപ്പിച്ചു. എന്റെ വിശ്വാസം എന്റെ ലോകത്തിലെ ഫർണിച്ചറുകളുടെ ഭാഗമായിരുന്നു. അത് പരിചിതവും അൽപ്പം സാധാരണവും ആയിരുന്നു, ഞാൻ അതിൽ എന്റെ ഭാരം വയ്ക്കുമ്പോൾ എന്നെ പിടിച്ചുനിർത്താനുള്ള അതിന്റെ കഴിവ് വലിയതോതിൽ ചോദ്യം ചെയ്യപ്പെടാത്തതായിരുന്നു. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ ഭയപ്പെട്ടിരുന്നില്ല. എന്റെ ആശങ്കകൾ, ഏകാന്തത, അസ്തിത്വപരമായ ആവശ്യങ്ങൾ എന്നിവയുമായി ഞാൻ ദൈവത്തെ കുറിച്ച് അറിയുവാൻ വേണ്ടി ആയിരുന്നു. ഇത്തരത്തിലുള്ള ഭക്തിയിൽ നിന്ന് തികച്ചും വേറിട്ട് ദൈവത്തെ പഠന ലക്ഷ്യമായി കണക്കാക്കുക എന്നത് എനിക്ക് സ്വാഭാവികമായി വന്നതല്ല. അതിനാൽ ഞാൻ ഔപചാരികമായി ദൈവശാസ്ത്രം പഠിച്ചുകഴിഞ്ഞാൽ അത് പഠിക്കാൻ ഞാൻ തയ്യാറല്ലെന്ന് കണ്ടെത്തി. സത്യം പറഞ്ഞാൽ, സിസ്റ്റമാറ്റിക് തിയോളജി ...