![]() |
കഷ്ടതയിലെ വാഗ്ദത്തങ്ങൾ
| Jineesh punalur |
ദൈവമക്കളായ നമ്മൾ പലതരം വാഗ്‌ദത്തങ്ങൾ കേട്ടു അറിവുള്ളവർ ആണ്, എന്നാൽ “കഷ്ടതയിലെ വാഗ്ദത്തങ്ങൾ” വേദപുസ്‍തകത്തിൽ ഒളിഞ്ഞു കിടക്കുന്ന ഒരു വാഗ്‌ദത്തം ആണ്. എന്നാൽ നാം ആകുന്നാ മനുഷ്യവർഗം ഈ വാഗ്‌ദത്തെ മനസിലാക്കുവാൻ ശ്രമിച്ചട്ടില്ല. ദൈവമക്കളുടെ ഇടയിൽ തിളങ്ങി നിൽക്കുന്ന ഒരു വാഗ്‌ദത്തം ആണ് “ഭൗതിക അനുഗ്രഹം” ഈ ഒരു വാഗ്‌ദത്തെ ആണ് കൂടുതൽ അറിയുവാനും കേൾക്കുവാനും നാം ആഗ്രഹിക്കുന്നത്.
ഒരു ദൈവ പൈതലിനെ സംബന്ധിച്ചു കഷ്ടത എന്നുള്ളത് അവന്റെ ഒറ്റ സുഹൃത്ത് ആണ്, അവൻ ജീവിതത്തിൽ എവിടെവിഴുന്നുവോ, അവിടെ നിന്നും പിടിച്ചുകയറി വീഴുവാൻ ഉണ്ടായ സാഹചര്യംത്തെ മനസിലാക്കി ജീവിതത്തെ വിജയിക്കുവാൻ സഹായിക്കുന്ന സുഹൃത്ത് ആണ് കഷ്ടത. എന്തിനു ആണ് ദൈവമക്കളുടെ സുഹൃത്തു ആയി കഷ്ടതയെ ആക്കി വച്ചിരിക്കുന്നേ, വേദപുസ്തകത്തിൽ തന്നെ മറുപടി ഉണ്ട്, സെഖർയ്യാവു 13:9 മൂന്നിൽ ഒരംശം ഞാൻ തീയിൽ കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധനകഴിക്കും; അവർ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാൻ അവർക്കു ഉത്തരം അരുളുകയും ചെയ്യും; അവർ എന്റെ ജനം എന്നു ഞാൻ പറയും; യഹോവ എന്റെ ദൈവം എന്നു അവരും പറയും. ദൈവത്തിന്റെ ആത്മാവ് ഇവിടെ പൊന്നും, വെള്ളിയെ കുറിച്ച് പ്രതിബാധിച്ചിട്ടുണ്ട്, ഈ പൊന്നും, വെള്ളിയുടെ പ്രത്യേകത ഉപയോഗത്തിൽ അശ്രദ്ധ വരുമ്പോൾ ഇതിൽ അഴുക്കു അടിഞ്ഞു കൂടുകയും, കറുത്ത പാടുകൾ ഉണ്ടാകുകയും ചെയ്യും.
കറുത്ത പാടുകൾ ആയ പൊന്നും, വെള്ളിയും തട്ടാന്റെ കൈയിൽ കൊണ്ട് കൊടുക്കുകയും, തട്ടാൻ അതിനെ കഴുകി അടിച്ചു മിനുക്കി ശോധന ചെയിതു സൗന്ദര്യം ഉള്ളത് ആയി പുറത്തു വരുത്തും. ഇതേപോലെ തന്നെ ആയിരിക്കും ഒരു ദൈവ പൈതലിന്റെ ജീവിതത്തിൽ നടക്കുന്നത് . അവന്റെ ആത്മീയ ജീവിതത്തിൽ വിള്ളലുകൾ സംഭവിക്കുമ്പോൾ, അവന്റെ ഹൃദയത്തിൽ കറുത്ത പാടുകൾ ആയ ലോകമോഹങ്ങൾ കയറുമ്പോൾ, ദൈവം അവനെ ചെത്തി മിനുക്കി ശോധന ചെയിതു എടുക്കും, ഈ ഒരു പ്രക്രിയെ പറയുന്ന പേര് ആണ് കഷ്ടത. ഒന്നും കൂടെ തെളിച്ചു പറഞ്ഞാൽ പൊന്നും, വെള്ളിയും തട്ടാന്റെ കൈയിൽ കൊടുക്കുന്ന സമയവും, ശോധന ചെയിതു പുറത്തു വരുന്ന സമയത്തിനും ഇടയിൽ നടക്കുന്ന വളരെ മഹത്‌കരമായ പ്രക്രിയെ ആണ് നമ്മൾ ചെല്ലപ്പേരിൽ ഇങ്ങനെ ആണ് വിളിക്കുന്നത് ‘കഷ്ടത’ ! എന്നാൽ ഈ കഷ്ട്ടതയിൽ തകർന്നു പോകാതെ ഇരിക്കാൻ വേണ്ടി ദൈവം നമ്മുടെ കൂടെ സംസാരിക്കും, ഇതിനെ ആണ് കഷ്ടതയിലെ വാഗ്‌ദത്തം എന്ന് വിളിക്കുന്നത്. ദൈവം നമ്മളെ പണിയുന്ന സമയത്തു, അസഹിയമായ വേദന കണ്ണുനീർ, നഷ്ടങ്ങൾ ഇവാ ജീവിതങ്ങളിൽ കടന്നുവരുമ്പോൾ ദൈവ വചനം ഇങ്ങനെ പറയുന്നു, സങ്കീർത്തനങ്ങൾ 50:15 കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും. ദൈവം കഷ്ടതയിൽ വാഗ്‌ദത്തം തരുക മാത്രമല്ല അത് നമ്മളുടെ ജീവിതങ്ങളിൽ പൂർത്തീകരിക്കുകയും ചെയുന്നു സങ്കീർത്തനങ്ങൾ 37:23 ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു. 37:24 അവൻ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു.
വേദപുസ്തകത്തിൽ അനേകം വാഗ്‌ദത്തങ്ങൾ ഉണ്ട് എന്നാൽ പ്രധാനം അർഹിക്കുന്ന ഒരു വാഗ്‌ദത്തം ആണ് “കഷ്ടതയിലെ വാഗ്‌ദത്തം”, ഈ കഷ്ടതയുടെ പ്രത്യേകത ദൈവത്തെ കൂടുതൽ അറിയുവാനും, പഠിക്കുവാനും കഴിയും എന്നുള്ളത് ആണ്. കഷ്ടതയിൽ ദൈവത്തോട് പിറുപിറുക്കാതെയും, ദൈവസന്നിധിയിൽ നിന്നും പിന്മാറി പോകാതെയും ഇരിക്കാൻ വേണ്ടി ഈ വാഗ്‌ദത്തെ മുറുകെ പിടിച്ചു ദൈവശബ്ദത്തിനായി കാതോർത്തു ഇരിക്കാം.

🥰🥰🥰
ReplyDelete