Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

അവനോടു ഉള്ള എന്റെ പ്രേമം..

അവനോടു ഉള്ള എന്റെ പ്രേമം 
𝓙𝓲𝓷𝓮𝓮𝓼𝓱 𝓟𝓾𝓷𝓪𝓵𝓾𝓻 

മഴ തിമർത്തു പെയ്യുകയാണ് അവൾ ഉരുകുന്ന ഹൃദയത്തോടെ തന്റെ പ്രാണപ്രിയന്റെ വരവിനുയായി കത്തുയിരിക്കുകയാണ്. വിറയാറുന്ന ചുണ്ടുകൾ എന്തോ മന്ത്രിച്ചുകൊണ്ടു ഇരുന്നു, “അതെ എന്റെ പ്രാണപ്രിയൻ വരും മുറിപ്പാടുകൾ തീർത്ത എന്റെ സ്വപ്നങ്ങൾ യാഥാർഥ്യം ആകുവാൻ കാലം അതിന്റെ അവസാനം നിമിഷത്തിലേക്കു പോകുകയാണ്”. മരങ്ങൾ മഞ്ഞുതുള്ളികളാൽ നിറഞ്ഞു പ്രേമം ആകുന്ന ഈ സായാനത്തിൽ സുഗന്ധം വീശിക്കൊണ്ട് ഇരിക്കുന്ന ഇളം കാറ്റ്‌. പെട്ടന്നൊരു കുതിരക്കുളമ്പടി ശബ്‌ദം അവൾ ജാലകങ്ങൾക്കു ഇടയിലൂടെ നോക്കിയപ്പോൾ. ഇലകൾ പൊഴിഞ്ഞു കിടക്കും ആ സുന്ദരമാം വീഥികളിലൂടെ അവൻ വരുന്നു തന്റെ പ്രാവിൻ നിറമുള്ള പ്രിയതമയെ കൊണ്ട് പോകുവാൻ. അവൾ വാതിലുകൾ തുറന്നു പ്രേമത്തിൻ സുഗന്ധ കാറ്റ് അവളെ തലോടി ദീർഘശ്വാസം പിടിച്ചു അവൾ പ്രിയന്റെ അരികിൽ ഓടി അണഞ്ഞു. മഞ്ഞുത്തുള്ളികൾ വീഴും ആ വീഥിയിൽ, മരങ്ങൾ ഇലകൾ പൊഴിച്ച് അവരുടെ സ്നേഹമാകുന്ന സ്വപ്നങ്ങളെ  യാഥാർത്യം തീർത്തുകൊണ്ടു ഇരുന്നു. അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തുടങ്ങി. 

     “മൂകം ആകുന്ന ജീവിതത്തിൽ വാക്കുകൾ കോർത്ത് ഇണക്കാൻ കഴിയാതെ തനിച്ചിരുന്നു ഈറൻ അണിഞ്ഞ എന്റെ മിഴികൾക്കു എന്തേ നീ മടങ്ങി വരുവാൻ വൈമനസ്യം കാണിച്ചത്.?” അവൻ അവളുടെ മിഴികളിൽ തന്നെ നോക്കി, അവന്റെ മിഴികളിൽ നിന്നും പ്രേമത്തിൻ മുത്തുകൾ പൊഴിഞ്ഞു. കാറ്റ് നിച്ഛലം ആയി, മരങ്ങൾ ഇലപൊഴിക്കാതെ വളരെ നിച്ഛലം ആയി, മഞ്ഞുത്തുള്ളികൾ മൗനം ആയി പെയിതു. വീഥികൾ കാതോർത്തു ഇരുന്നു, ആ ദേശം എല്ലായിടവും മൗനമായി പ്രിയന്റെ വാക്കിനോട് അണയുവാൻ കാത്തിരുന്നു. അവൻ മൊഴിഞ്ഞു “പ്രിയേ എന്റെ പ്രിയേ നദികൾവറ്റും ലോകമോ നശിക്കും എന്നാൽ നിന്നോട് ഉള്ള എൻ പ്രേമം നശിക്കുകയില്ല അത് എന്നന്നേക്കും നിലനിൽക്കുന്നത് ആണ്. നിൻ മിഴികൾ ഈറൻ അണിഞ്ഞട്ടും വരുവാൻ ഞാൻ താമസിച്ചത്, എന്നോട് ഉള്ള നിൻ പ്രേമത്തിൻ മുച്ചായേകാൻ ആയിരുന്നു. മോഹങ്ങൾക്കും സ്വപ്നങ്ങൾക്കും തണലേകുവാൻ ജീവിത നെറുകയിൽ ഇനി ഒരു ഏകാന്തത വരാതെ ഇരിക്കാൻ ഇതാ ഞാൻ വന്നിരിക്കുന്നു.” 

 

     കാറ്റ് വീശുവാൻ തുടങ്ങി, മഞ്ഞുത്തുള്ളികൾ ആവേശത്തോടെ പെയിതു. പറവകൾ പരസ്പരം പറഞ്ഞു “ദൃഢചിന്തകളുടെ കാലൊച്ചകളക്കിനി വിരാമം, ഉരുകി തീരും ഈ ജൻമം എന്നാൽ ആർത്തു ഉല്ലസിച്ചു കടൽ തിരയെപോലെ വരും പ്രേമമാകും പ്രിയന്റെ വാക്കുകള്ളിലൂടെ ജീവന്റെ ഉറവ.” 


 

      മുപ്പതാം വയസിൽ വീട് വിട്ടു നന്മയ്ക്കു കണ്ണും കരുത്തും കൊടുത്തു അവന്റെ കണ്ണിലൂടെ പ്രകാശിക്കുന്നു നമ്മോടു ഉള്ള അവന്റെ സ്നേഹം. മുപ്പത്തിമൂന്നര വയസിൽ അവൻ നമ്മോടു പറഞ്ഞു “ഭയപ്പെടേണ്ട ഞാൻ പോയതുപോലെ വരും നിങ്ങളെ ചെറുക്കുവാൻ” ചിന്തകൾക്കു അപ്പുറം ആയി ആർക്കും മനസിലാക്കാൻ താമസിച്ചു പോയ സ്നേഹം. ലോകമോ അറിഞ്ഞിരുന്നില്ല അവന്റ സ്നേഹം, അവൻ സ്നേഹിച്ചു, സ്നേഹം എന്ത് എന്ന് അവൻ പഠിപ്പിച്ചു. പൂക്കൾ വിരിഞ്ഞു അതിന്റെ സുഗന്ധം പരക്കും പോലെ ആയിരുന്നു അവന്റെ വാക്കുകൾ. എന്നാൽ അവന്റെ മരണത്തിൽ ലോകം നടുങ്ങി, ഭുമി കണ്ണുനീർ പൊഴിഞ്ഞു, മൂന്നാം ദിവസം കാലചക്രങ്ങളെ കിറിമുറിച്ചു അവൻ ഉയർത്തുണ്ണിച്ചു. ആ ഇമ്പമേകുന്ന വാക്കുകളാൽ അവൻ നമ്മെ സമാധാനിപ്പിച്ചു ഇനിയും വരാം എന്ന് പറഞ്ഞു അവൻ പോയി മറഞ്ഞു. പ്രേമത്തെ ഇളക്കുവാൻ ആർക്കു കഴിയും, മോഹങ്ങളേ മറയിക്കുവാൻ ആർക്കു കഴിയും. അവനോടുള്ള മോഹങ്ങൾ അത്യന്തംവിലയേറിയത്, ശൈത്യകാലത്ത് മഞ്ഞു പെയ്യുന്നത് പോലെയാണ് അവനോടുള്ള പ്രേമം. മരച്ചിലകൾക്കുയിടയിലൂടെ ആകാശത്തേക്കു നോക്കി നിറകണ്ണുകളോടെ കാത്തിരിക്കുന്നു പ്രാണപ്രിയന്റെ വരവിനുയായി. 

 






 

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം: നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണോ?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ഒരു സുപ്രധാന സംഭവമാണോ? പല ക്രിസ്ത്യാനികളും ഈ ചോദ്യം ചർച്ചചെയ്യുമ്പോൾ, സതേൺ കാലിഫോർണിയ പാസ്റ്റർ ഗ്രെഗ് ലോറി എന്തുകൊണ്ടാണ് നമ്മൾ അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നത് എന്ന് വിശദീകരിക്കുന്നു. കാലിഫോർണിയയിലെ മൾട്ടി-കാമ്പസ് ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ലോറി തന്റെ സഭയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മത്തായി 24-നെ പരാമർശിച്ച് പറഞ്ഞു: "നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധങ്ങളുടെ കിംവദന്തികളെക്കുറിച്ചും കേൾക്കും" എന്ന് വായിക്കുന്നു. പിൻവരുന്ന വാക്യം, അവസാന നാളുകളിൽ നമുക്കുചുറ്റും ഉണ്ടായിരുന്ന മഹാമാരികളെക്കുറിച്ച് സംസാരിക്കുന്നു. “കൊറോണ വൈറസ് ഒരു പ്ലേഗ് അല്ലെങ്കിൽ, അത് എന്താണെന്ന് എനിക്കറിയില്ല. ഇതൊരു ആഗോള പ്ലേഗാണ്. ” യെഹെസ്‌കേൽ 38-ൽ ഇസ്രായേലിനെ ആക്രമിക്കുന്ന മാഗോഗിന്റെ പരാമർശം ആധുനിക റഷ്യയാണെന്ന് പല ബൈബിൾ പണ്ഡിതന്മാരും വിശ്വസിക്കുന്നു, അദ്ദേഹം തുടരുന്നു. യെഹെസ്‌കേലിലെ മറ്റൊരു പ്രവചനമനുസരിച്ച്, യഹൂദന്മാർ ചിതറിപ്പോവുകയും അ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.