Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

ശൂശൻ രാജധാനിയിൽ നിന്നും..

 

                 ശൂശൻ  രാജധാനിയിൽ നിന്നും.. 

                              Jineesh Punalur

      അഹശ്വേരോശ്‌രാജാവു തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ തന്റെ കൊട്ടാരത്തിലെ ഉന്നതന്മാർക്കും തലസ്ഥാനത്തെ എല്ലാ നിവാസികൾക്കുമായി   സകലപ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും ഒരു വിരുന്നു കഴിച്ചു. അതിഥികൾക്കു മുൻപിൽ സന്നിഹിതയായി സൗന്ദര്യം പ്രദർശിപ്പിക്കാൻ രാജാവ് രാജ്ഞിയായിരുന്ന വസ്ഥിരാജ്ഞിയോട്  ആവശ്യപ്പെടുന്നു. രാജ്ഞി രാജാവിനെ അനുസരിക്കാതിരുന്നപ്പോൾ അദ്ദേഹം അവരെ രാജ്ഞിസ്ഥാനത്തു നിന്നു നീക്കുകയും പുതിയ രാജ്ഞിയെ കണ്ടെത്താനായി തുടങ്ങി.ഇവിടെ ആണ് കഥ  തുടങ്ങുന്നത്, വേദപുസ്തകം പഠിക്കുമ്പോൾ നമ്മൾക്ക് വ്യക്തമായി കാണാൻ കഴിയുന്ന ഒരു കാര്യം ആണ് ദൈവത്തിന്റെ പേര് ഒരിക്കൽ പോലും പ്രയോഗിക്കാത്ത

 എബ്രായ ബൈബിളിലെ ഏകഗ്രന്ഥമാണ് എസ്തേറിന്റെ പുസ്തകം എന്ന് പറയുന്നതിൽ തെറ്റ് ഇല്ല. എന്നാൽ സത്യംമായി ഞാൻ നിങ്ങളോടു പറയുന്നു സഭയോട് ഉള്ള ദൂത് ആണ് എസ്തേറിന്റെ പുസ്തകം. എസ്തേറിനെ അവിടെ ദൈവസഭ ആയി ഉപമിച്ചിരിക്കുന്നു. 

             എസ്തേറിനെ കുറിച്ച് നിങ്ങളോടു പറഞ്ഞിട്ടു ഞാൻ എന്റെ വിഷയത്തിലേക്കു വരാം. എസ്ഥേർ ഒരു അനാഥആയിരുന്നു എന്നാൽ അവൾക്കു ചില രൂപഗണങ്ങൾ ഉണ്ടായിരുന്നു. ജ്ഞാനവും വിവേകം ഉള്ളവൾ ആയിരുന്നു. അതിലുപരി അവൾ അതിസുന്ദരി ആയിരുന്നു. എന്നാൽ ഇതിന്റെ ഒന്നും അഹംഭാവം ഒന്നുമില്ലാതെ തനറെ ജീവിതം വളരെ നിഷ്കളങ്കമായി കൊണ്ട് നടന്നു. എസ്തേറിനെ കാണുവരെല്ലാം അവളോട് ഇഷ്ടംതോന്നി കാരണം അവൾ പരിജ്ഞാനത്തോടെ മനുഷ്യരോട് ഇടപെട്ടു. ഈ ഒരു സാധാരണ പെണ്കു്ട്ടിക് ഇത്രയും പ്രത്യേകത ഉണ്ടെങ്കിൽ ഇതിൻറെ പിന്നിൽ  പ്രവർത്തിച്ചത് മൊർദ്ദെഖായി ആയിരുന്നു. മൊർദ്ദെഖായി യഹോവയുടെ വാക്കു  ശ്രദ്ധയോടെ പഠിച്ചു പോകുന്ന ഒരു വ്യക്തിയായിരുന്നു. 

            യഹോവയുടെ ശബ്ദവും ന്യായപ്രമാണം ശ്രദ്ധയോടെ പഠിച്ചു പോകുന്ന അല്ലെങ്കിൽ ശ്രദ്ധയോടെ അനുസരിച്ചു പോകുന്ന ഒരു വ്യക്തിക്ക്, എന്തൊക്കെ അനുഗ്രഹമുണ്ടാകും എന്നുള്ളത് ആവർത്തനപുസ്തകം 28ൽ പറയുന്നുണ്ട്.അതുകൊണ്ടുതന്നെ മൊർദേകായ് എസ്തറിനെ  വളർത്തിയപ്പോൾ അവളുടെ ഉള്ളിൽ യഹോവയുടെ ന്യായപ്രമാണത്തെ മനസിൽ സംഗ്രഹിച്ചു വച്ചുകൊടുത്തു. അതിനാൽ യഹോവയുടെ നാമം അവളുടെ  ഉള്ളിലുള്ളതുകൊണ്ട് അന്യദേശത്ത് അല്ലെങ്കിൽ അന്യജാതിക്കാരുടെ ഇടയിൽ അവൾ തിളങ്ങുന്ന വിളക്കായി ജീവിച്ചു അതുകൊണ്ട് ജാതികൾ അവളെ സ്നേഹിച്ചു. എസ്തേറിന്റെ  പുസ്തകം വായിക്കുമ്പോൾ അതിലെ ശ്രദ്ധേയമായൊരു കാര്യമുണ്ട് മൊർദേകായ് പറയുന്നത് മാത്രമേ അവൾ അനുസരിച്ചോള്ളൂ. യഹോവയുടെ ന്യായപ്രമാണം ഉള്ളിലുള്ളതുകൊണ്ട് മാത്രമാണ് അവൾ  രാജാവിന്റെ  സന്നിധിയിൽ രാജ കിരീടം ചൂടി നിൽക്കുവാൻ ഇടയായത്. 

             എന്നാൽ സഭ പുത്രനായ രാജാവിൻറെ മുന്നിൽ അവസാനനാളിൽ പോയി നിൽക്കണമെങ്കിൽ ചിത്രത്തയ്യലുള്ള വസ്ത്രം ധരിക്കണം, ഈ വസ്ത്രം എന്ന് വേദപുസ്തകം ചൂണ്ടിക്കാണിക്കുന്നത് വിശുദ്ധന്മാരുടെ നീതി പ്രവർത്തികളാണ്വെളിപ്പാട് 19:8 അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ. എന്നാൽ രാജസന്നിധിയിൽ പോയി നിൽക്കണമെങ്കിൽ നമ്മുടെ ജീവിതത്തിന്റെ  രീതികളെ നമ്മളൊന്ന് ശ്രദ്ധിക്കേണ്ടത് ആവശ്യമായകടകം ആണ്   ജാതികളുടെ ഇടയിൽ ജീവിക്കുമ്പോൾ കത്തുന്ന വിളക്കു ആകണമെകിൽ  കർത്താവായ യേശുക്രിസ്തുവിനെ പിന്തുടരുന്നത് അത്യാവശ്യമാണ്. നമ്മുടെ രാജാവായ ക്രിസ്തു നമ്മളെ സ്നേഹിച്ചതുപോലെ ഒരു രാജാവും ഒരു മനുഷ്യനെയും ഇതുപോലെ സ്നേഹിച്ചിട്ടില്ല അതിനുദാഹരണമാണ് കാൽവരിയിലെ ആ സ്നേഹം. 

                അതുകൊണ്ട് പ്രിയരേഈ ലോകത്ത് അനേകം ജാതികളുണ്ട് അവർക്കിടയിൽ നമ്മുടെ ജീവിതത്തെ നമ്മൾ വരച്ച കാണിക്കേണ്ടത് അത്യാവശ്യമായ ഒരു ഘടകമാണ്. ക്രിസ്തുവാകുന്ന രാജാവിന്റെ കല്പനയെ മറുത്തു ജീവിച്ചാൽ രാജസനിധിയിൽ  നിൽക്കുവാൻ ഒരു യോഗ്യതയും ഇല്ലാതെ ജീവിതം പാഴായി പോകും എന്ന് പറയുന്നതിൽ തെറ്റില്ല. അതുകൊണ്ട് നീതി പ്രവർത്തികളാൽ താന്താങ്ങളുടെ വസ്ത്രങ്ങൾ അണിഞ്ഞ് രാജാവിന്റെ  സന്നിധിയിൽ പോയി നിൽക്കുവാൻ നിങ്ങൾക് എല്ലാവര്കും കഴിയട്ടെ എന്ന് ഞാൻ ആശിച്ചു പോകുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആമേൻ.

 

         

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.

നമ്മുടെ ദൈവം...

തോമസ് അക്വിനാസ് ഒരു ദൈവശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ രചനകളിൽ പത്ത് ദശലക്ഷത്തിലധികം വാക്കുകൾ ഉൾപ്പെടുന്നു, അത് ഒരു മേശപ്പുറത്ത് നിന്ന് പനിപിടിച്ച വേഗതയിൽ അദ്ദേഹം എഴുതി. ഉപദേശത്തെക്കുറിച്ചുള്ള ക്രിസ്തീയ പഠിപ്പിക്കലുകൾ മാത്രമല്ല, ക്രിസ്ത്യാനികൾ ദൈവത്തെക്കുറിച്ച് എങ്ങനെ ചിന്തിക്കണം എന്നതിനെക്കുറിച്ചുള്ള വിശാലമായ ചോദ്യങ്ങളും അദ്ദേഹം സമന്വയിപ്പിച്ചു. എന്റെ വിശ്വാസം എന്റെ ലോകത്തിലെ ഫർണിച്ചറുകളുടെ ഭാഗമായിരുന്നു. അത് പരിചിതവും അൽപ്പം സാധാരണവും ആയിരുന്നു, ഞാൻ അതിൽ എന്റെ ഭാരം വയ്ക്കുമ്പോൾ എന്നെ പിടിച്ചുനിർത്താനുള്ള അതിന്റെ കഴിവ് വലിയതോതിൽ ചോദ്യം ചെയ്യപ്പെടാത്തതായിരുന്നു. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ ഭയപ്പെട്ടിരുന്നില്ല. എന്റെ ആശങ്കകൾ, ഏകാന്തത, അസ്തിത്വപരമായ ആവശ്യങ്ങൾ എന്നിവയുമായി ഞാൻ ദൈവത്തെ കുറിച്ച് അറിയുവാൻ വേണ്ടി ആയിരുന്നു. ഇത്തരത്തിലുള്ള ഭക്തിയിൽ നിന്ന് തികച്ചും വേറിട്ട് ദൈവത്തെ പഠന ലക്ഷ്യമായി കണക്കാക്കുക എന്നത് എനിക്ക് സ്വാഭാവികമായി വന്നതല്ല. അതിനാൽ ഞാൻ ഔപചാരികമായി ദൈവശാസ്ത്രം പഠിച്ചുകഴിഞ്ഞാൽ അത് പഠിക്കാൻ ഞാൻ തയ്യാറല്ലെന്ന് കണ്ടെത്തി. സത്യം പറഞ്ഞാൽ, സിസ്റ്റമാറ്റിക് തിയോളജി ...