Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

ഭൂമിയിലെ സാക്ഷികൾ


ഭൂമിയിലെ സാക്ഷികൾ 
𝓙𝓲𝓷𝓮𝓮𝓼𝓱 𝓹𝓾𝓷𝓪𝓵𝓾𝓻 

            ഭൂമിയില് ക്രിസ്തുവിന്റെ സാക്ഷികൾ ആകുന്നത് ദൈവം നമ്മളിൽ നിന്നു ആഗ്രഹിക്കുന്ന ഒന്നു ആണ്ഇന്ന് ജീവികുന്ന നാം ഓരോത്തവരും സ്വന്തം സ്വാർത്ഥ താല്പരിയങ്ങൾക്കു സമയം കണ്ടത്തുകയും ലോകമനുഷ്യർ ആയി ഇടകലർന്നു ഒരുപോലെ ആയിത്തീർന്നു.  

   ക്രിസ്തുവിന്റെ സാക്ഷികൾ ആകണമെങ്കിൽക്രിസ്തുവിനെ ധരിക്കണംധരിച്ചാൽ മാത്രം മതിയോ അല്ല ക്രിസ്തുവിന്റെ ജീവിതശൈലി നാം ഓരോത്തവരും പിന്തുടരുകയും വേണംക്രിസ്തുവിന്റെ സാക്ഷികൾ ആയി ഭൂമിയിൽ ജീവിക്കുമ്പോൾ ലോകമനുഷ്യർക്കു ഒരു മാതൃക ആയി അവർ നമ്മളിലേക്കു ആകർഷിക്കത്തവിധം ആകണം നാം

ഓരോത്തവരുടെയും ജീവിതം.

  ക്രിസ്തുവിന്റെ സാക്ഷികൾ എന്നതിന്റെ അർത്ഥം മനസ്സിലാക്കിത്തന്ന രണ്ട് സഹോദരന്മാർ ചൈനയിൽ ജീവിച്ചുരുന്നു.ഈ രണ്ട് സഹോദരന്മാരും കർഷകരായിരുന്നുനെൽപ്പാടം കൃഷിചെയ്തു ആണ് ഉപജീവനം കഴിച്ചുവന്ന അവരുടെ വയൽ ഒരു മലയുടെ ചെരുവിലാണ്ഒരു വേനൽക്കാലത്തു തങ്ങളുടെ പാടം വെള്ളം കോരി നനച്ചശേഷം രാത്രിയിൽ വിശ്രമിക്കാൻ പോയിപിറ്റേന്നു രാവിലെ വന്നപ്പോൾ അവർ കണ്ട കാഴ്ച്ചതാഴത്തെ പാടം കൃഷിചെയ്യുന്നവർ മട വീഴ്ത്തി വെള്ളം മുഴുവൻ അവരുടെ പാടത്തേക്ക് ഒഴുക്കി തങ്ങളുടെ പാടം ഒണങ്ങിവരണ്ട കിടക്കുന്നു ഇതു കണ്ട അവർ വളരെ വിഷമിതരായി പറഞ്ഞു ‘’ഞങ്ങൾ ക്രിസ്തിയാനികളലേ ഇതു സഹിക്കുകതന്നെ’’ എന്നാൽ ഇതു വീണ്ടും തുടർന്നു കൊണ്ട് ഇരുന്നു.

     ഒരു ദിവസം അവർ ആദ്യം തങ്ങളെ ദ്രോഹിച്ച ആളുകളുടെ വയൽ വെള്ളം കോരി നിറയ്ക്കാൻ തുടങ്ങി അത്ഭുതമെന്നു പറയട്ടെ താഴത്തെ വയലുകൾ നനയിക്കാൻ തുടങ്ങിയപ്പോൾ അവരുടെ ഹൃദയത്തിൽ  അതുവരെ ഇല്ലാത്ത സന്തോഷം അനുഭവപ്പെട്ടുഇങ്ങനെ രണ്ട് ദിവസം ചെയ്തു കഴിഞ്ഞപ്പോൾ   ഒരു ദിവസം രാവിലെ വെള്ളം കോരാൻ വന്നപ്പോൾ താഴെത്തെ പാടത്തിന്റെ ഉടമസ്ഥൻ ഇവരെ കാത്തുനിൽക്കുന്നു. ‘’ഇതാണ് ക്രിസ്തീയതയെങ്കിൽ ഞങ്ങൾക്ക് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്’’ അവർ പറഞ്ഞു കണ്ടോയേശുവിന്റെ നിത്യജീവന്റെ പങ്കാളിത്തം  വരുത്തിയ വ്യത്യാസം

   ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു.യോഹന്നാൻ 13:15 ഭൂമിയിൽ ജീവികുന്ന ഓരോ നിമിഷവും മറ്റുള്ളവർക്കു മാതൃക ജീവിതം നയിക്കുവാൻ നാം ഓരോത്തവരുംടെയും കടമയാണ്. നാം എല്ലാവരും ക്രിസ്തുവിന്റെ അനുയായികൾ എന്ന് കരുതുന്നപക്ഷം, യഥാർത്ഥ ക്രിസ്തുവിനെ മനസ്സിലാക്കി ജീവിക്കാൻ തുനിയണം. യേശു പ്രാഥമികമായി നമുക്കു ഒരു ദാനമാണ്, രണ്ടാമതായി ഒരു മാതൃകയാണ്. ദയയും ബഹുമാനവും നീതിയോടും നമ്മളുടെ അയൽക്കാരോടും പരിപാലിക്കാനാണ് യേശു നമ്മെ പഠിപ്പിക്കുന്നത്. ദയാ മറ്റുള്ളവരുടെ ദൗർബല്യങ്ങളും തെറ്റുകൾക്കും മാപ്പു നൽകുന്നു.

    ഒരു നല്ല ജീവിതം എങ്ങനെ ജീവിക്കണമെന്നുള്ളത്‌ ക്രിസ്ത്യാനികൾക്ക് ഉദാഹരണങ്ങളും മാർഗ്ഗനിർദ്ദേശവും നൽകുന്നു.ക്ഷമയും സ്നേഹവും സഹാനുഭൂതിയും ക്രിസ്തിയ ജീവിതത്തിന്റെ പ്രധാന ഘടകങ്ങളാണ്ക്രിസ്തു ഇത് പല സന്ദർഭങ്ങളിൽ കാണിച്ചുരുന്നുക്രിസ്തു നമ്മളെ പഠിപ്പിച്ചതുപോലെ ഈ ഭൂമിയിൽ മാതൃക ജീവിതം നയിക്കുവാൻ ഇടയാകട്ടെ!.

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം: നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണോ?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ഒരു സുപ്രധാന സംഭവമാണോ? പല ക്രിസ്ത്യാനികളും ഈ ചോദ്യം ചർച്ചചെയ്യുമ്പോൾ, സതേൺ കാലിഫോർണിയ പാസ്റ്റർ ഗ്രെഗ് ലോറി എന്തുകൊണ്ടാണ് നമ്മൾ അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നത് എന്ന് വിശദീകരിക്കുന്നു. കാലിഫോർണിയയിലെ മൾട്ടി-കാമ്പസ് ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ലോറി തന്റെ സഭയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മത്തായി 24-നെ പരാമർശിച്ച് പറഞ്ഞു: "നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധങ്ങളുടെ കിംവദന്തികളെക്കുറിച്ചും കേൾക്കും" എന്ന് വായിക്കുന്നു. പിൻവരുന്ന വാക്യം, അവസാന നാളുകളിൽ നമുക്കുചുറ്റും ഉണ്ടായിരുന്ന മഹാമാരികളെക്കുറിച്ച് സംസാരിക്കുന്നു. “കൊറോണ വൈറസ് ഒരു പ്ലേഗ് അല്ലെങ്കിൽ, അത് എന്താണെന്ന് എനിക്കറിയില്ല. ഇതൊരു ആഗോള പ്ലേഗാണ്. ” യെഹെസ്‌കേൽ 38-ൽ ഇസ്രായേലിനെ ആക്രമിക്കുന്ന മാഗോഗിന്റെ പരാമർശം ആധുനിക റഷ്യയാണെന്ന് പല ബൈബിൾ പണ്ഡിതന്മാരും വിശ്വസിക്കുന്നു, അദ്ദേഹം തുടരുന്നു. യെഹെസ്‌കേലിലെ മറ്റൊരു പ്രവചനമനുസരിച്ച്, യഹൂദന്മാർ ചിതറിപ്പോവുകയും അ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.