Skip to main content

Posts

(eUK) eUKhost Ltd

(eUK) eUKhost Ltd

100 ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് മന്ത്രിസഭ ലൈസന്‍സ് നല്‍കി...

  ഈജിപ്റ്റില്‍  100  ക്രൈസ്തവ   ആരാധനാലയങ്ങള്‍ക്ക്   മന്ത്രിസഭ   ലൈസന്‍സ്   നല്‍കി കെയ്റോ :  ഈജിപ്റ്റില്‍  100  ക്രൈസ്തവ   ആരാധനാലയങ്ങള്‍ക്ക്   മന്ത്രിസഭ   ലൈസന്‍സ്   നല്‍കി . 45  ചര്‍ച്ചുകള്‍ക്കും  55  ആരാധനാ   കെട്ടിടങ്ങള്‍ക്കുമാണ് മന്ത്രിസഭാ   യോഗം   അംഗീകാരം   നല്‍കിയത് .  ആരാധനാലയങ്ങളുടെ   അനുമതിയ്ക്കായി   ക്രൈസ്തവ   സഭകള്‍ നല്‍കിയ   പുതിയ   അപേക്ഷയിന്മേലാണ്   സര്‍ക്കാര്‍   തീരുമാനം .  മന്ത്രിസഭയുടെ   അഫിലിയേറ്റഡ്   കമ്മറ്റിയുടേതാണ്   തീരുമാനം .  പ്രധാനമന്ത്രി   മുസ്തഫ   മാദ്ബാലിയുടെ അദ്ധ്യക്ഷതയിലായിരുന്നു   യോഗം . ചര്‍ച്ചുകള്‍ക്ക്   അംഗീകാരം   നല്‍കുന്ന  17 -ാമത്   ബാച്ചിന്റെ   തീരുമാനമാണിത് .  ഇതുവരെയായി  3730  അപേക്ഷകളില്‍നിന്നായി  1738  സഭകള്‍ക്കാണ്   ലൈസന്‍സ്   ലഭിച്ചത് . 2017  മുതലാണ്   ഈജിപ്റ്റില്‍   മത ന്യൂനപക്ഷങ്ങള്‍ക...

മതനിന്ദയുടെ പേരില്‍ കൊല്ലപ്പെട്ട അദ്ധ്യാപകനു രാജ്യം വിടചൊല്ലി..

പാരിസ് :  ഫ്രാന്‍സില്‍   മതനിന്ദ   ആരോപിച്ചു   ഇസ്ളാമക   തീവ്രവാദി   കഴുത്തു   മുറിച്ചുകൊന്ന   അദ്ധ്യാപകന്‍ സാമുവേല്‍   പാറ്റിക്കിന്   രാജ്യം   അന്ത്യേപചാരമര്‍പ്പിച്ചു . പാരീസില്‍   ഡോര്‍ബോണ്‍   സര്‍വ്വകലാശാലയ്ക്കു   മുമ്പിലുള്ള   വിശാലമായ   ചത്വരത്തില്‍   നടന്ന   ചടങ്ങില്‍ പ്രസിഡന്റ്   ഇമ്മാനുവേല്‍   മക്രേണ്‍   ഉള്‍പ്പെടെയുള്ള   ദേശീയ   നേതാക്കള്‍   പങ്കെടുത്തു .  തീവ്രവാദിത്തിനെതിരെയുള്ള സമരം   ഫ്രഞ്ച്   ജനത   മുന്നോട്ടു   കൊണ്ടുപോകുമെന്നു   മക്രോണ്‍   തന്റെ   പ്രസംഗത്തില്‍   പ്രതിജ്ഞ   ചെയ്തു സാമുവേല്‍   പാറ്റി   മൂഢത്വത്തിന്റെയും   നുണയുടെയും   വെറുപ്പിന്റെയും   ഫലമായി   ഉണ്ടായ   ഗൂഢാലോചനയുടെ ഇരയായിരുന്നു .  നാം   എന്തായിരിക്കുന്നുവോ   അതിനോടുള്ള   വെറുപ്പിന്റെ   ഇര .  കഴിഞ്ഞ   വെള്ളിയാഴ്ച   അദ്ദേഹം റിപ്പബ്ളിക്കിന്റെ   മുഖമായിത്തീര്‍ന്നു...

2000 ഇത്യോപ്യന്‍ യഹൂദന്മാര്‍ മാതൃരാജ്യത്തേക്കു വരുന്നു.

2000  ഇത്യോപ്യന്‍   യഹൂദന്മാര്‍   മാതൃരാജ്യത്തേക്കു   വരുന്നു അഡിസ്അബാബ :  നൂറ്റാണ്ടുകള്‍ക്കു   മുമ്പ്   യിസ്രായേലില്‍നിന്നും   ഇത്യോപ്യയില്‍   എത്തിച്ചേര്‍ന്ന   യഹൂദ പൌരന്മാരായ  2000  പേര്‍   തിരികെ   മാതൃരാജ്യത്തേക്ക്   എത്തുന്നു . ഇതു   സംബന്ധിച്ച്   യിസ്രായേല്‍   പ്രധാനമന്ത്രി   ബെന്യാമീന്‍   നെതന്യാഹു   ഇത്യോപ്യന്‍   പ്രധാനമന്ത്രി   അബിയ് അഹമ്മദുമായി   നടത്തിയ   ടെലിഫോണ്‍   സംഭാഷണത്തെത്തുടര്‍ന്നാണ്   നടപടി   സ്വീകരിച്ചിരിക്കുന്നത് . പലസ്തീനില്‍   യിസ്രായേല്‍   പാര്‍പ്പിടങ്ങള്‍   സ്ഥാപിച്ചതിനുശേഷം   അടുത്ത   കാലത്ത്   വിവിധ   രാജ്യങ്ങളില്‍ നിന്നായി   ആയിരക്കണക്കിനു   യഹൂദന്മാരാണ്   സ്വന്ത   രാജ്യത്തേക്ക്   തിരികെ   എത്തിയത് .  ലോകത്തിന്റെ   വിവിധ ഭാഗങ്ങളില്‍   ചിതറിപ്പാര്‍ത്ത   യഹൂദ   ജനത്തെ   അന്ത്യകാലത്ത്   യിസ്രായേലില്‍   കൂട്ടിച്ചേര്‍ക്കു...

ജീവന് സാധ്യതയുള്ള 24 ഗ്രഹങ്ങള്‍

  ജീവന്   സാധ്യതയുള്ള  24  ഗ്രഹങ്ങള്‍   കണ്ടെത്തിയതായി   ശാസ്ത്രജ്ഞര്‍ വാഷിംങ്ടണ്‍  ‍:  ഭൂമിയേക്കാള്‍   ജീവന്   വളരെയധികം   സാധ്യതയുള്ള   ഗ്രഹങ്ങള്‍   കണ്ടെത്തിയതായി   ശാസ്ത്രജ്ഞര്‍ ‍.  അവിടെ   സൂര്യനേക്കാള്‍   മികവുറ്റ   മറ്റു   നക്ഷത്രങ്ങളുണ്ടെന്നും   ശാസ്ത്രജ്ഞന്മാര്‍   വിശദീകരിക്കുന്നു . ഇത്തരത്തില്‍  24  സൂപ്പര്‍   ഹാബിറ്റബിള്‍   ഗ്രഹങ്ങളാണ്   ഗവേഷകര്‍   കണ്ടെത്തിയിരിക്കുന്നത് .  വാഷിംങ്ടണ്‍   സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ   നേതൃത്വത്തില്‍   നടത്തിയ   പഠനത്തിലാണ്   അത്ഭുതമുളവാക്കുന്ന   വിവരങ്ങള്‍   ലോകത്തിനു ലഭിച്ചിരിക്കുന്നത് . ഈ   ഗ്രഹങ്ങള്‍   ഭൂമിയേക്കാള്‍   വലിപ്പമുള്ളതും   പഴക്കം   ചെന്നതും   ചൂടും   അതിനൊപ്പം   ഈര്‍പ്പവുമുള്ളതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത് . സൂര്യനേക്കാള്‍   കുറഞ്ഞ   വേഗതയില്‍   മാറുന്ന   നക്ഷത്രങ്ങളെ   പരിക്രമണം   ച...

69 ക്രൈസ്തവര്‍ക്ക് മോചനം...

വിശ്വാസത്തിന്റെ   പേരില്‍   തടവ്   അനേകമായിരങ്ങൾ   ആണ്   ഇങ്ങനെ   തടവിൽ   ആയിരിക്കുന്നേ ;    69  ക്രൈസ്തവര്‍ക്ക്   മോചനം അസ്മാര :  ക്രൈസ്തവ   വിശ്വാസത്തിന്റെ   പേരില്‍   വര്‍ഷങ്ങളായി   ജയിലില്‍   കഴിയേണ്ടിവന്നവരുള്‍പ്പെടെ  69  വിശ്വാസികള്‍ക്ക്   എറിത്രിയന്‍   സര്‍ക്കാര്‍   ജാമ്യം   നല്‍കി . ഇവരില്‍   പലരും  16  വര്‍ഷത്തോളമായി   അന്യായമായി   തടങ്കലില്‍   കഴിയുന്നവരാണ് .  വിവിധ   സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനയും   കൂടിവരവും   സുവിശേഷ   പ്രവര്‍ത്തനങ്ങളുമൊക്കെ   നടത്തിയതിന്റെ   പേരിലാണ്   ക്രൈസ്തവരെ വിചാരണപോലും   നടത്താതെ   അഴികള്‍ക്കുള്ളിലാക്കിയതെന്നു   റിപ്പോര്‍ട്ടുകളുണ്ട് . കോവിഡ്  19- ന്റെ   പ്രതിസന്ധിയിലാണ്   ഇതുമായി   ബന്ധപ്പെട്ട്   അധികാരികള്‍   നല്‍കുന്ന   സൂചന .  അസ്മാരയിലെ പട്ടാള   ജയിലില്‍   കുട്ടികളും   സ്ത്രീകളും   ഉള്‍പ്പെടെ ...

ഒന്നാം യെരുശലേം ദൈവാലയ കാലത്തെ നിര്‍മ്മിതി കണ്ടെടുത്തു.

യെരുശലേം :  യെരുശലേമില്‍   ഒന്നാം   ദൈവാലയ   കാലത്ത്   നിര്‍മ്മിച്ചിരുന്ന   കരകൌശല   വസ്തുക്കള്‍ കണ്ടെടുത്തു . ചുണ്ണാമ്പു   കല്ലുകളില്‍   കൊത്തിയുണ്ടാക്കിയ   മനുഷ്യ   നിര്‍മ്മിതികളാണ്   പുരാവസ്തു   ഗവേഷകര്‍ കണ്ടെടുത്തത് .  യഹൂദ   രാജാക്കന്മാരുടെ   കാലത്തുണ്ടായിരുന്ന   വലിയ   കൊട്ടാര   സമുച്ചയത്തിനായി   നിര്‍മ്മിച്ച കൊത്തുപണികളുള്ള   തൂണുകളെന്നു   കരുതുന്ന   അവശിഷ്ടങ്ങളാണ്   കണ്ടെടുത്തത് . കണ്ടെടുത്ത   കല്‍ക്കെട്ടുകള്‍   തൂണുകളുടെ   മുകള്‍   ഭാഗമോ ,  മറ്റെന്തിങ്കിലും   കേന്ദ്ര   ആസ്ഥാനത്തിന്റെ അടയാള   സൂചനാ   നിര്‍മ്മിതിയോ   ആയിരിക്കാമെന്ന്   പുരാവസ്തു   ഗവേഷകര്‍   പറഞ്ഞു . ഇതേ   അടയാളത്തിന്റെ   അതേ   മാതൃക   ഇന്നത്തെ   യിസ്രായേലിന്റെ  5  ഷേക്കല്‍   നാണയത്തിലും കാണാവുന്നതാണ് . പുരാതന   യിസ്രായേല്‍  ‍- യഹൂദ   രാഷ്ട്രങ്ങളുടെ   രാജകീയ   കവാടത്തി...

ചൈനീസ് ക്രിസ്ത്യൻ പുസ്തക വിൽപ്പനക്കാരന് 7 വർഷത്തെ തടവ് ശിക്ഷ, അധികൃതർ വാങ്ങുന്നവരെ കണ്ടെത്തുന്നു.

കമ്യൂണിസ്റ്റ്   സർക്കാർ   അംഗീകരിക്കാത്ത   മതപരമായ   വസ്തുക്കൾ   വിൽപ്പന   നടത്തിയതിന്   ഒരു ഓൺലൈൻ   പുസ്തക   സ്റ്റോർ   നടത്തുന്ന   ഒരു   ചൈനീസ്   ക്രിസ്ത്യാനിയെ   ഏഴു   വർഷം   തടവിന് ശിക്ഷിച്ചു . സെപ്റ്റംബർ  27  ന്   ചെൻ   യുക്കെതിരെ   നിയമവിരുദ്ധമായ   ബിസിനസ്സ്   പ്രവർത്തനങ്ങൾ നടത്തിയെന്നാണ്, International  Christian Concern ( ഐസിസി )  റിപ്പോർട്ട്   ചെയ്യുന്നത് . സെജിയാങ്   പ്രവിശ്യയിലെ   തായ്‌ഷോ   നഗരത്തിൽ   തന്റെ   പുസ്തക   സ്റ്റോർ   നടത്തിയിരുന്ന  ചെൻ   സെപ്റ്റംബർ  1  നാണ്   അറസ്റ്റിലായത് .  മുൻ   ഉപഭോക്താക്കളെ   കണ്ടെത്തുന്നതിനായി   ലോക്കൽ പോലീസ്   അന്വേഷണം   ആരംഭിക്കുകയും   അവർ   വാങ്ങിയ   പുസ്തകങ്ങൾ   പിടിച്ചെടുക്കുകയും ചെയ്തു .  

nterserver Webhosting and VPS

(eUK) eUKhost Ltd