Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

ആത്മീയ ഗോളത്തിൽ മൊബൈലിനോടുള്ള ഭക്തി.

 

മൊബൈൽ മനുഷ്യന് ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ഉപകരണം ആയി മാറിക്കൊണ്ടിരിക്കുന്നു. ജീവിതമാകുന്ന നൗകയിൽഹൃദയബന്ധങ്ങളുടെ വിചാരവികാരങ്ങളെ കോർത്തിണക്കുവാൻ മനുഷ്യൻ നിർമ്മിച്ച ഉപകരണം ആണ് മൊബൈൽ. സ്വപ്നലോകങ്ങളുടെ നേർക്കാഴ്ചക അടുത്തറിയുവാൻ മൊബൈൽ മനുഷ്യൻ ഉപയോഗിച്ച് വരുന്നു. കാലം അതിന്റെ  അവസാനഘട്ടത്തിലേയ്ക്ക് പോകുമ്പോൾ ഇതൊരു ഒഴിയാബാധയായി മനുഷ്യനെ പിന്തുടരുകയാണ്. ഒരു മൊബൈലിൽ രണ്ട്വശങ്ങളുണ്ട്ചീത്ത വശവും നല്ലവശവുംഒരു ആത്മീയനെ  സംബന്ധിച്ച് നല്ലവശം തിരഞ്ഞെടുക്കുക എന്നത് അത്യാവശ്യമായഒരു ഘടകമാണ്. എന്നാൽ മനുഷ്യന്റെ ഇടപെടൽ മൂലം അത്‌ പാപം ആയി മാറിക്കൊണ്ടിരിക്കുന്നുമനുഷ്യൻ ആദാമിന്റെ കാലംമുതൽ തെരഞ്ഞെടുക്കുന്നതിൽ പാളിച്ച പറ്റി ഒരു ജന്മമാണ്. അത് ഇന്നും തുടർന്നു പോകുന്നുവെന്നു പറയാതിരിക്കാൻ കഴിയില്ല. ദൈവീ വാഗ്ദാനങ്ങൾക്ക് ചെവികൊടുക്കാതെ മൊബൈലിന് പ്രശംസ കൊടുക്കുന്ന ഒരുകൂട്ടം ജനങ്ങളുടെ ഇടയിൽആണ് നാം വസിക്കുന്നത്. ആത്മീയ ജീവിതത്തിൽ മനുഷ്യന് അത്യാവശ്യമായി വേണ്ടത് പ്രാർത്ഥനയാണ്എന്നാൽ അത്അന്യംനിന്നു പോകുകയാണ്. മൊബൈൽ കളിച്ച് സമയം കളയാതെ, പൗലോസ് പറയുന്നതുപോലെ:

‘’ ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ. ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ (എഫെസ്യർ.5:15-17).

        എന്നാൽ ഇന്നത്തെ മനുഷ്യരെ മൊബൈലിന്റെ ഇഷ്ടത്തിന് ദൈവം ഏല്പിച്ചു കൊടുത്തുഅവരുടെ ഹൃദയത്തെ കാഠിന്യമാക്കി. മോഹങ്ങൾ ജനിക്കുമാറു അവരെ വഴുവഴുപ്പിൽ നിർത്തി, അങ്ങനെ മനുഷ്യർ ന്യായപ്രമാണം തെറ്റിച്ച്ദൈവത്തോട് യുദ്ധം തുടർന്നു കൊണ്ടിരിക്കുന്നു. ഈ ഭൂമിയിലുള്ള എല്ലാ സാങ്കേതികവിദ്യയും മനുഷ്യന് ഉപകാരംചെയ്യുന്നവയാണ്എന്നാൽ അതിന്റെ നല്ലവശം തെരഞ്ഞെടുക്കുന്നതിൽ അവൻ പരാജിതനയായി. 


ആത്മീയരായ നാം ഓരോരുത്തരും ചെയ്യേണ്ട ഒരു കടമയാണ് മൊബൈലിന്റെ കൂടെ ഉള്ള ഭക്തിയെ വെടിഞ്ഞിട്ട് ദൈവത്തോടുള്ള ഭക്തിയെ മുറുകെ പിടിക്കുക എന്നത്മൊബൈലിന്റെ കൂടെയുള്ള പ്രേമംമൂത്ത് പല യൗവനക്കാരും ദൈവമായുള്ള ബന്ധത്തെ ഗണ്യമാക്കാതെ ഭോഷ്കിന്റെ ആത്മാവിന് അടിമപ്പെട്ടവർ ആയി മാറി. ഇനിയുള്ള കാലം എന്തുചെയ്യണം എന്ന് അറിയാതെ, എങ്ങനെ ജീവിക്കണം എന്ന് അറിയാതെ മൂഢ സ്വഭാവചിന്തയുള്ളവർ ആയിമാറി. വിശ്വാസികൾ എന്നുള്ള ചെല്ലപ്പേര് അവർ സ്വന്തമാക്കി ആത്മീയ ഗോളത്തിൽ അവർ ഒരുവിഗ്രഹമായി നിലകൊള്ളുന്നു.

      പ്രിയരെഎനിക്ക് നിങ്ങളോട് പറയാൻ ഉള്ളത്, ഇനി ഒരു ജീവിതം നമുക്ക് ല്ലഅതിനാൽ ബുദ്ധിയുള്ളവരായി ഇരിക്കുവിൻ. ലോകത്തിന് വേണ്ടി അല്ല നമ്മുടെ കഴിവ് പ്രയോജനപ്പെടേണ്ടത്. അതിലപ്പുറം ദൈവനാമം മഹത്വത്തിനായി വേണം പ്രയോജനപ്പെടേണ്ടത്. കാലം അതിക്രമിച്ചിരിക്കുന്നു, കപടഭക്തി വെടിഞ്ഞു ശുദ്ധ മനസുള്ളവരായി കൃപാസനത്തിൻ അടുത്തു വരുവിൻ. ഭക്തി എന്തിനോട് ആണ് വേണ്ടത് എന്ന് തിരിച്ചറിയാൻ പഠിക്കുക. ഭൂമിയിലുള്ളഎല്ലാ സാങ്കേതികവിദ്യയും നശിക്കുന്ന ഒരു കാലം വരും,  കാലം അടുത്തിരിക്കുന്നു എന്ന്  പരിജ്ഞാനത്തോടെതിരിച്ചറിയാൻ പഠിക്കുക. കർത്തൻ ഒരുവൻ തന്നെഅവനോട് ആയിരിക്കട്ടെ നിങ്ങളുടെ പ്രാർത്ഥനയും ഭക്തിയും എല്ലാം! തെരഞ്ഞെടുക്കുന്നതിൽ പാളിച്ച വരാതെ വിവേകവരം ദൈവ സന്നിധിയിൽ നിന്നും ചോദിച്ചുവാങ്ങുവിൻ. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ.!

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം: നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണോ?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ഒരു സുപ്രധാന സംഭവമാണോ? പല ക്രിസ്ത്യാനികളും ഈ ചോദ്യം ചർച്ചചെയ്യുമ്പോൾ, സതേൺ കാലിഫോർണിയ പാസ്റ്റർ ഗ്രെഗ് ലോറി എന്തുകൊണ്ടാണ് നമ്മൾ അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നത് എന്ന് വിശദീകരിക്കുന്നു. കാലിഫോർണിയയിലെ മൾട്ടി-കാമ്പസ് ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ലോറി തന്റെ സഭയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മത്തായി 24-നെ പരാമർശിച്ച് പറഞ്ഞു: "നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധങ്ങളുടെ കിംവദന്തികളെക്കുറിച്ചും കേൾക്കും" എന്ന് വായിക്കുന്നു. പിൻവരുന്ന വാക്യം, അവസാന നാളുകളിൽ നമുക്കുചുറ്റും ഉണ്ടായിരുന്ന മഹാമാരികളെക്കുറിച്ച് സംസാരിക്കുന്നു. “കൊറോണ വൈറസ് ഒരു പ്ലേഗ് അല്ലെങ്കിൽ, അത് എന്താണെന്ന് എനിക്കറിയില്ല. ഇതൊരു ആഗോള പ്ലേഗാണ്. ” യെഹെസ്‌കേൽ 38-ൽ ഇസ്രായേലിനെ ആക്രമിക്കുന്ന മാഗോഗിന്റെ പരാമർശം ആധുനിക റഷ്യയാണെന്ന് പല ബൈബിൾ പണ്ഡിതന്മാരും വിശ്വസിക്കുന്നു, അദ്ദേഹം തുടരുന്നു. യെഹെസ്‌കേലിലെ മറ്റൊരു പ്രവചനമനുസരിച്ച്, യഹൂദന്മാർ ചിതറിപ്പോവുകയും അ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.